കന്യാകുമാരിയിലെ രണ്ട് പാറകളിൽ ഒന്നായ വിവേകാനന്ദപ്പാറ കാണാൻ പോയ യാത്ര ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് ഇരമ്പിയെത്തുന്ന തിരമാലകളാണ്. ഒന്നിന് പുറകേ ഒന്നായി പാൽപ്പത തിരമാലകൾ വരുന്നത് കണ്ടപ്പോൾ, നെയ്തെടുത്ത വെള്ള കമ്പിളി പുതപ്പുകൾ തെറുത്ത് തെറുത്ത് വെക്കുന്നതു പോലെ തോന്നി. ഓരോരോ തിരമാലകളും കടൽ ഭിത്തിയിൽ വന്ന് ഇടിച്ചിട്ട് കുറച്ച് കൂടെ ശക്തിയാർജ്ജിച്ച് വരാം അപ്പോൾ നിന്നെ കണ്ടോളാമെന്ന ഭാവമായിരുന്നു. അവർ തോറ്റ് മടങ്ങി പോവുന്ന കാഴ്ച്ച കുട്ടികളായ ഞങ്ങൾ കൊതി തീരെ ആസ്വദിച്ചു.
കടലിൽ തിരമാലകളൊക്കെ കടന്ന് കുറെ ദൂരെയായി വിവേകാനന്ദപ്പാറ കണ്ടതും വിവേകാ നന്ദസ്വാമികളെക്കുറിച്ചും വിവേകാന്ദപ്പാറയെക്കുറിച്ചും അച്ഛനും അമ്മയും വിവരിച്ചു തന്നത് ഇന്നും ഓർമ്മയിൽ മായാതെ നിൽക്കുന്നു.
1892 ഡിസംബറിലാണ് വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് പാറയിൽ ധ്യാനി ക്കുന്നതിനായി കന്യാകുമാരിയിൽ എത്തുന്നത്. പാറയിൽ ധ്യാനിക്കുന്നതിന് മുൻപ് കന്യാകുമാരി ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ദേവീകടാക്ഷത്താൽ അമാനുഷികശക്തി ആർജ്ജിച്ചതിനാലാവാം കടൽക്ഷോഭത്തെ വക വെക്കാതെ അത്ര ദൂരം താണ്ടി പാറയിൽ എത്തിച്ചേർന്നതെന്നുമാണ് വിശ്വാസം. ഞങ്ങളുടെ ആദ്യ സന്ദർശനവേളയിൽ വിവേകാനന്ദ സ്മാരകം നിർമ്മിച്ചിട്ടില്ലായിരുന്നു. 1970 സെപ്തംബർ 2നാണ് നിർമ്മാണം പൂർത്തീകരിച്ച് സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചത്. സ്വാമികൾ കടലിൽ കുറെ അകലത്തിലായി കാണുന്ന പാറയിൽ, ആഞ്ഞടിക്കുന്ന ഭീകരമായ തിരമാലകൾക്കിടയിലൂടെ നീന്തി കടന്ന് കയറിപ്പറ്റിയെന്നത് അതിശയമായിരുന്നു. കടലിനെ എതിരിട്ട മനക്കരുത്താണ് , 1893 ൽ ചിക്കാഗോയിൽ വെച്ച് നടന്ന സർവ്വമതസമ്മേളനത്തിൽ പങ്കെടുക്കാനും ഭാരതീയ സംസ്ക്കാരത്തെക്കുറിച്ച് ലോകത്തിന് പരിചയപ്പെടുത്തുവാനും സ്വാമികൾക്ക് സാധിച്ചതും ചരിത്രസംഭവമായതും.
This story is from the October - November 2022 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October - November 2022 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
ഓട്ടോ റിവ്യൂ
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ
പാചകം
രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ
കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?
മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പൊതുവേ കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിൽ കൂർക്കംവലി കുറവാണ്. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നുതന്നെ പറയാം.
സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ
നിങ്ങളുടെ നിലവിലുള്ള വൈകാരികവും പെരുമാറ്റരീതികളും നിങ്ങളുടെ കുട്ടിക്കാലത്തെ കണ്ടീഷനിംഗിന്റെ ഫലമാണ്. നിങ്ങളുടെ ജീവിത ത്തിലെ സുപ്രധാന നിമിഷങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും നിങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, മിക്ക വാറും എല്ലാത്തിനും സമാനമായ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും.
സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.