ചിന്തകളാണ് പ്രചോദനത്തിന്റെ ഉറവിടം. വിശാലമായി ചിന്തിച്ച് ജീവിതവിജയം കൈവരിക്കുകയെന്നത് അത്ര എളുപ്പമല്ല. ഇന്നത്തെ സമൂഹത്തിലെ ഭൂരിപക്ഷം ആൾക്കാരും സ്വന്തം ബിസിനസ്സ് ചെയ്ത് വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും ബിസിനസ്സ് വിജയിപ്പിക്കാനുള്ള വിഭവങ്ങൾ ഇല്ലാത്തതിനാൽ പലർക്കും വിജയം അകലെയാണ്. എന്നിരുന്നാലും, എല്ലാവർക്കും ജീവിതത്തിൽ തുല്യ അവസരങ്ങളുണ്ട്. നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയും ലക്ഷ്യത്തിലെത്തുന്നതു വരെ ആത്മാർത്ഥമായും പ്രവർത്തിക്കുകയും ചെയ്യുന്നതാണ് സംരംഭകത്വം. സാമ്പത്തികവും തൊഴിൽപരവുമായ ഉദ്ദേശ്യങ്ങൾക്കായി സംരംഭകർ സ്ഥാപനങ്ങൾ രൂപീകരിക്കുകയെന്നത് മാത്രമല്ല അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ഉയർന്ന ലക്ഷ്യങ്ങൾ ഉന്നം വയ്ക്കുക വേണം. ഇത്തരത്തിൽ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയും പ്രവർത്തനപദ്ധതിയോടു കൂടിയും ശ്രദ്ധാ പൂർവ്വമായ ആസൂത്രണത്തിൽക്കൂടിയും ആരംഭിച്ച സംരംഭം സമ്പൂർണ്ണ വിജത്തിലെത്തിച്ച സംരംഭകൻ പ്രകാശ് പറക്കാട്ടിന്റെ വിജയഗാഥയിലേക്കുള്ള പ്രയാണം എളുപ്പമായിരുന്നില്ല. ഒരു എക്സിബിഷൻ സന്ദർശന വേളയിൽ കിട്ടിയ ആശയത്തിൽ നിന്നാണ് പറക്കാട്ട് ജ്വല്ലറി എന്ന ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങളുടെ ഷോറൂമുകളുടെ തുടക്കം. അത് ധീരമായ ചുവടുവെയ്പ്പായിരുന്നു. പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരു ജ്വല്ലറി സ്ഥാപനം തുടങ്ങാൻ വിഭാവനം ചെയ്യുമ്പോൾ തന്നെ ചെയർമാൻ പ്രകാശ് പറക്കാട്ട് അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിനും വിശകലനത്തിനും പ്രത്യേക ഊന്നൽ നൽകിയിരുന്നു. 1990-ൽ ശ്രീ മൂലനഗരത്തിലും കാലടിയിലും രണ്ട് ഷോറൂമുകൾ തുറന്ന് ഈ വ്യവസായത്തിലേക്ക് പ്രവേശിച്ചത് ആഭരണമേഖലയിൽ പുത്തൻ താരോദയത്തിന്റെ അടിസ്ഥാനമായിരുന്നു.
This story is from the November - December 2022 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November - December 2022 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
ഓട്ടോ റിവ്യൂ
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ
പാചകം
രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ
കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?
മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പൊതുവേ കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിൽ കൂർക്കംവലി കുറവാണ്. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നുതന്നെ പറയാം.
സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ
നിങ്ങളുടെ നിലവിലുള്ള വൈകാരികവും പെരുമാറ്റരീതികളും നിങ്ങളുടെ കുട്ടിക്കാലത്തെ കണ്ടീഷനിംഗിന്റെ ഫലമാണ്. നിങ്ങളുടെ ജീവിത ത്തിലെ സുപ്രധാന നിമിഷങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും നിങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, മിക്ക വാറും എല്ലാത്തിനും സമാനമായ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും.
സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.