മസ്തിഷ്കത്തിന്റെ ശരിയായ പ്രവർത്തനത്തിനുള്ള അത്യാവശ്യഘടകമാണ് ഉറക്കം. ശ്വസനത്തിനും ഭക്ഷണത്തിനുമുള്ളതുപോലെ പ്രാധാന്യം ഉറക്കത്തിനുമുണ്ട്. ഉറക്കക്കുറവ് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഹനിക്കുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം ഒരു വ്യക്തിയുടെ മാനസിക മൂർച്ച, ഉൽപ്പാദനക്ഷമത, വൈകാരിക സന്തുലിതാവസ്ഥ, സർഗ്ഗാത്മകത, ശാരീരികോർജ്ജം, ശരീരഭാരം എന്നിവ ഉൾപ്പെടെയുള്ള ദൈനംദിനജീവിതത്തെ നേരിട്ട് ബാധിക്കുന്നു. ചെറിയ പ്രയത്നം കൊണ്ട് ഇത്രയധികം നേട്ടങ്ങൾ നൽകു ന്ന മറ്റൊരു പ്രവർത്തനവും ഇല്ല. ഒരാൾ ഉറങ്ങുമ്പോൾ, അയാളുടെ ശരീരം, ശാ രീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുകയും പുതിയൊരു ദിവ സത്തിനായി അയാളെ തയ്യാറാക്കുകയും ചെയ്യുന്ന തിരക്കിലാണ്. കുറഞ്ഞ ഉറക്കം പോലും ഒരാളുടെ മാനസികാവസ്ഥ, ഊർജ്ജം, സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയെ ബാധിക്കും. ഉറക്കമില്ലായ്മയുടെ ഒരു പാർശ്വഫലമാണ് മൈക്രോ സ്ലീപ്പ്, അവിടെ നമ്മൾ കുറച്ച് സെക്കൻഡുകളോ കുറച്ച് മിനിറ്റുകളോ മാത്രം ഉറങ്ങുകയും ആ ഉറക്കം തിരിച്ചറിയാതെ പോകുകയും ചെയ്യും. വാഹനമോടിക്കുമ്പോഴോ ഉയർന്ന അപകടസാധ്യ തയുള്ള ചില ജോലികൾ ചെയ്യുമ്പോഴോ മൈക്രോ സ്ലീപ്പ് സംഭവിക്കുകയും അത് അത്യന്തം അപകടകരമോ മാരകമോ ആയിത്തീർന്നേക്കാം.
30 സെക്കൻഡിൽ താഴെയുള്ള ഉറക്കത്തെയാണ് മൈക്രോസ്ലീപ്പ് എന്നു പറയുന്നത്. പലപ്പോഴും നമ്മൾ ഇതേക്കുറിച്ച് ബോധവാന്മാരല്ല. മൈക്രോസ്ലീപ്പ് സംഭവിക്കുമ്പോൾ ഒരാൾ ഉണർന്നിരിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നതിനാൽ, ഒന്നിലധികം മക്രോസ്ലീപ്പിന്റെ എപ്പിസോഡുകൾ തുടരെത്തുടരെയുണ്ടായേക്കാം. മസ്തിഷ്കത്തിന് അത് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഒരു മിനിറ്റെങ്കിലും ഉറങ്ങേണ്ടതുണ്ട്. ദീർഘദൂര ഡ്രൈവർമാർ, പൈലറ്റ്, എയർ ട്രാഫിക് കൺട്രോളർ, ട്രക്ക് ഡ്രൈവർ, പ്ലാന്റിലോ റിഫൈനറിയിലോ മെഡിക്കൽ മേഖലയിലോ ഉള്ള പ്രോസസ്സ് വർക്കർമാർ എന്നിവരിൽ മൈക്രോസ്ലീപ്പ് സാധാരണയായി കാണപ്പെടുന്നു. ഇവരൊക്കെ മൈക്രോസ്ലീപ്പ് അനുഭവിക്കുമ്പോളത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നു.
This story is from the December 2023 - January 2024 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2023 - January 2024 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
ഓട്ടോ റിവ്യൂ
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ
പാചകം
രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ
കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?
മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പൊതുവേ കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിൽ കൂർക്കംവലി കുറവാണ്. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നുതന്നെ പറയാം.
സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ
നിങ്ങളുടെ നിലവിലുള്ള വൈകാരികവും പെരുമാറ്റരീതികളും നിങ്ങളുടെ കുട്ടിക്കാലത്തെ കണ്ടീഷനിംഗിന്റെ ഫലമാണ്. നിങ്ങളുടെ ജീവിത ത്തിലെ സുപ്രധാന നിമിഷങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും നിങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, മിക്ക വാറും എല്ലാത്തിനും സമാനമായ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും.
സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.