അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും മുലയൂട്ടൽ വളരെയധികം നിർണ്ണായകമായി കണക്കാക്കുന്നു. ആയതിനാൽ മുലയൂട്ടലിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും ആഗസ്റ്റ് ആദ്യവാരം ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു. ഭൂമിയിൽ പിറന്ന് വീഴുന്ന ഏതൊരു കുഞ്ഞിന്റെയും ജന്മാവകാശമാണ് മുലപ്പാൽ. പ്രസവശേഷം ഉത്പാദിപ്പിക്കപ്പെടുന്ന ആദ്യത്തെ പാൽ ആയ ഇളം മഞ്ഞ നിറത്തിലുള്ള കൊളസ്ട്രം നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം. ഇത് കുഞ്ഞിന് ലഭിക്കുന്ന ആദ്യത്തെ രോഗപ്രതിരോധ മരുന്നായി കണക്കാക്കാം. കാരണം അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി ബോഡികളും മറ്റ് രോഗ പ്രതിരോധ ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ദഹനേന്ദ്രിയ വ്യവസ്ഥ കാര്യക്ഷമമാകുന്നു. ഇതിന്റെ മൃദു വിരേചന ഗുണം നവജാത ശിശുവിന് ആദ്യത്തെ മലം (Meconium) പോകാൻ സഹായിക്കുന്നു. ഇതുവഴി മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ, ആസ്ത്മ, കരപ്പൻ തുടങ്ങിയ അലർജി രോഗങ്ങൾക്കെതിരെയും സംരക്ഷണം ലഭിക്കുന്നു. മുലപ്പാലിൽ കുഞ്ഞിന്റെ ശരീര വളർച്ച യും ബുദ്ധിവികാസത്തിനും ആവശ്യമായ എല്ലാ ഘടകങ്ങളും നിർദിഷ്ടമായ അനുപാതത്തിൽ അടങ്ങിയിരിക്കുന്നു. കൂടാതെ മുലപ്പാൽ ദഹിക്കാൻ എളുപ്പമാ ണ്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങ ളുടെ സാധ്യത കുറയ്ക്കുന്നു. ആയതിനാൽ കുഞ്ഞിന് ആദ്യത്തെ ആറുമാസക്കാലം മുലപ്പാൽ മാത്രം നൽകിയാൽ മതിയെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു. ആറുമാസം കഴിയുമ്പോൾ മുലപ്പാലി ന്റെ ഗുണങ്ങൾ ക്രമേണ കുറഞ്ഞു വരുന്നു. അതിനാൽ മുലപ്പാലിനോടൊപ്പം മറ്റ് പോഷകാഹാരങ്ങൾ (കുറുക്ക്, പഴച്ചാർ മുതലായവ) കൊടുക്കാവുന്നതാണ്.
അമ്മമാരുടെ ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുലയൂട്ടുന്ന കാലഘട്ടത്തിൽ അമ്മയുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് മുലപ്പാലിന്റെ ഗുണനിലവാരത്തെയും അമ്മയുടെ ആരോഗ്യ ത്തെയും ബാധിക്കുന്നു. അത് കുഞ്ഞിന് പലതരത്തിലുള്ള രോഗങ്ങൾക്കും കാരണമാകുന്നു.
മുലയൂട്ടുന്ന കാലഘട്ടത്തിൽ പോഷകസമൃദ്ധമായ ആഹാരം കഴിക്കണം. അതുവഴി മുലപ്പാലിന്റെ അളവും ഗുണവും വർധിക്കുന്നു.
This story is from the August - September 2024 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August - September 2024 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൊക്കൂണിൽ നിന്ന് ബൂമിലേക്ക്!
നിങ്ങളുടെ ത്തപ്പെടൽ, വെല്ലുവിളികൾ സ്വീകരിക്കൽ, വ്യക്തിപരവും കൂട്ടായതുമായ പുരോഗതി കൈവരിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ പുനർമൂല്യനിർണ്ണയം എന്നിവ ഉൾപ്പെടുന്നു. മാറ്റങ്ങൾ നാവിഗേറ്റ് ചെയ്യുന്നതിലൂടെയും പരിവർത്തനത്തിന് വിധേയമാകുന്നതിലൂടെയും, വ്യക്തികൾക്ക് അവരുടെ കഴിവുകൾ തുറക്കാനും പ്രതിരോധശേഷി വികസിപ്പിക്കാനും അവരുടെ കമ്മ്യൂണിറ്റികൾക്ക് അർത്ഥപൂർണ്ണമായ സംഭാവന നൽകാനും കഴിയും.
മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ
ഏതുവിധത്തിലായാലും ഹിന്ദുക്കൾക്ക് അങ്ങേയറ്റം പുണ്യമെന്നു കരുതുന്ന തീർത്ഥാടനകേന്ദ്രമാണിത്. കാശിയിൽ പോകുന്നതിനു പകരം മുക്തി ലഭിക്കുന്നതിന് മണികരനിൽ വന്നാൽ മതിയെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. കുളു മേഖലയിലെ പ്രാദേശിക ദൈവങ്ങളൊക്കെ ഇവിടെ വർഷത്തിലൊരിക്കൽ ദർശ്ശനത്തിനെത്തുമെന്നും വിശ്വസിക്കപ്പെടുന്നു.
കാൽപാദങ്ങൾ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
മസ്സാജ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം
കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള സ്വാഭാവിക മാർഗ്ഗം
മദ്ധ്യവയസ്സിലെ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കണ്ണിനടിയിലെ കറുപ്പ് അഥവ അണ്ടർ ഐ ഡാർക് സർക്കിൾസ്
പ്രണയം കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ
പ്രണയത്തിലായിരിക്കുക എന്നത് സന്തോഷത്തിന്റെ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കാരണം സന്തോഷം എന്നത് നല്ല വികാരങ്ങൾ മാത്രമല്ല, മോശമായവയുടെ അഭാവവുമാണ്. സ്നേഹം സന്തോഷത്തിന് തുല്യമല്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നു.
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
ഓട്ടോ റിവ്യൂ
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.