ഒരു നവാഗതനായ താങ്കൾ എങ്ങനെയാണ് ജോജു ജോർജ്ജിലേയ്ക്കും നിർമ്മാതാവ് മാർട്ടിൻ പ്രക്കാട്ടിലേയ്ക്കും എത്തുന്നത്?
ഞാൻ 2012 മുതൽ സിനിമയിൽ എത്തിപ്പെടാൻ വേണ്ട ശ്രമങ്ങൾ നടത്തുന്നുണ്ട്. എല്ലാ പേരേയും പോലെ ഷോർട്ട് ഫിലിമുകളിലൂടെയായിരുന്നു തുടക്കം. മൊബൈലിൽ ഒക്കെ ഷൂട്ട് ചെയ്ത പല ഫിലിമുകളും പിന്നീട് കണ്ടുനോക്കുമ്പോൾ വലിയ തൃപ്തി തോന്നാത്തതു കൊണ്ട് ഡിലീറ്റ് ചെയ്യുമായിരുന്നു. ആ സമയത്ത് സിനിമയിൽ സംവിധാനസഹായി ആവാൻ വേണ്ടി പലരോടും അവസരം ചോദിച്ചിരുന്നു. ആരും ഒപ്പം കൂട്ടിയില്ല. സിനിമയിൽ അന്നെനിക്ക് പരിചയമുള്ള ആളുകൾ വളരെ കുറവായിരുന്നു. പിന്നീട് ഒരു ജോലിക്ക് കയറിയിട്ട് സിനിമയ്ക്ക് വേണ്ടി ശ്രമിക്കാം എന്ന് വിചാരിച്ചു. അങ്ങനെ 2014 ൽ ഒരു ജോലിക്ക് കയറി. ജോലിക്ക് കയറി ശമ്പളം ഒക്കെ കിട്ടിയപ്പോൾ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചു. സംവിധായകൻ തരുൺ മൂർത്തിയായിരുന്നു ഇന്ന് ഇന്നലെ എന്ന പേരിൽ പുറത്തിറങ്ങിയ ആ ഷോർട്ട് ഫിലിമിലെ നായകൻ. തരുൺ മൂർത്തിയും ഞാനും കോളേജിൽ ഒരുമിച്ചായിരുന്നു. പതിനേഴോളം ഷോർട്ട് ഫിലിം ഫെസ്റ്റിലുകളിൽ ആ ഫിലിമിന് അവാർഡ് ലഭിച്ചു. നമ്മൾ ചെയ്യുന്നത് എവിടെയൊക്കെയോ വർക്ക് ആകുന്നുണ്ട് എന്ന് തോന്നി. ആ ഫിലിം അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടപ്പോൾ വീണ്ടും ഒന്നുരണ്ട് ഷോർട്ട് ഫിലിമുകൾ കൂടി ചെയ്തു. ഇതിനിടയിൽ ഞാൻ സിനിമയ്ക്ക് വേണ്ടി തിരക്കഥകൾ എഴുതുന്നുണ്ടായിരുന്നു. എഴുതിയ തിരക്കഥകളും കൊണ്ട് പലരേയും കണ്ടു. തിരകഥകൾ ആദ്യം സുഹൃത്തുക്കളുടെ ഇടയിലാണ് പറയുന്നത്. കഥ കേട്ട് പലരും നല്ല അഭി പ്രായം പറഞ്ഞു. ചിലര് ഇത് എന്ത് കഥയാടാ എന്ന് ചോദിച്ചു. 2015-16 കാലത്ത് എഴുതിയ ഒരു കഥ പറഞ്ഞ ഭൂരിഭാഗം പേർക്കും ഇഷ്ടമായി. കൊച്ചിയിൽ ഫഡേ ഹൗസിന്റെ ഓഫീസ് ഒക്കെ തപ്പിപ്പിടിച്ചു പോയി കഥ പറഞ്ഞു. കഥ അവർക്ക് ഇഷ്ടമായി. തിരക്കഥ എഴുതാൻ പറഞ്ഞു. അങ്ങനെ ആ കഥ ഞാൻ തിരക്കഥയാക്കി എഴുതുന്ന സമയത്താണ് മലയാളത്തിൽ അതേ കഥയുമായി മറ്റൊരു സിനിമ ഇറങ്ങിയത്. അവിചാരിതമായി സംഭവിച്ചതാകാം.
This story is from the April 16-30, 2023 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 16-30, 2023 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ്
ഈ റെഡ്കാർഡ് ഭീഷണി വെറും കടലാസ് പുലിമാത്രം.
ചിമ്പു @ 49
തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു
ഈറം ഹിന്ദി ഗീമേക്കിൽ ജാൻവി കപൂർ
മറ്റുള്ള കഥാപാത്രങ്ങൾക്കായുള്ള നടീനടന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണ്
സിനിമ അടങ്ങാത്ത ആഗ്രഹം ആണ്!
ഹൈസ്ക്കൂൾ മുതൽ കോളേജ് വിദ്യാഭ്യാസകാലം വരെ ഏത് അധ്യാപകർ ക്ലാറിയിൽ വന്നു 'ഭാവിയിൽ ആരാവാനാണ് ആഗ്രഹം' എന്ന് ചോദിച്ചാലും എനിക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ നടൻ ആവണം. കാലം എത്ര മാറി മറിഞ്ഞിട്ടും ഒരിക്കൽപോലും മാറ്റിപ്പറയാൻ തോന്നാതിരുന്ന ആ ആഗ്രഹത്തിന് ഇന്ന് ചിറക് മുളച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി കൊച്ചി പള്ളുരുത്തിക്കാരൻ ആയ നന്ദൻ ഉണ്ണി ഇന്ന് ഏറെ ആരാധകരുള്ള സിനിമ നടൻ ആണ്.
പൂവണിഞ്ഞ സ്വപ്നം സൂര്യ ജെ. മേനോൻ
പക്ഷേ, അപ്പോഴെല്ലാം സിനിമ ഒരു സ്വപ്നമായി മനസ്സിലിങ്ങനെ കിടപ്പുണ്ടായിരുന്നു.
ഇപ്പോൾ സിനിമയൊന്നുമില്ലേ?
സിനിമയിലെന്നപോലെ ജീവിതത്തിലും വ്യത്യസ്ത മേഖലകളിൽ ശോഭിക്കുന്ന രാജീവ്പിള്ളയോടൊപ്പം...
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് നമിത
രണ്ടായിരത്തിന്റെ തുടക്കത്തിൽ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഹരമായിരുന്ന മാദകനടിയാണ് നമിത. പ്രായം കൊണ്ട് നാൽപ്പതുകൾ പിന്നിട്ടിട്ടും ഇനിയും തനിക്ക് ഒരങ്കത്തിന് ബാല്യമുണ്ട് എന്ന കണക്കെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നമിത
പരാക്രമം
കുട്ടി ക്കാലം മുതൽ വളർച്ചയുടെ സംഭവബഹുലമായ പലപല ഘട്ടങ്ങളിലൂടെ കടന്ന് അവസാനം തിരിച്ചറിയുന്ന ജീവിതയാഥാർത്ഥ്യങ്ങളാണ് പരാക്രമം' എന്ന ചിത്രത്തിൽ അർജുൻ രമേശ് ദൃശ്യവൽക്കരിക്കുന്നത്.
മാർക്കോ
മാസ് ആക്ഷൻ ഹീറോ ആയി ഉണ്ണിമുകുന്ദൻ
പണി പാളുന്ന സിനിമാക്കാർ!
തന്റെ ചിത്രങ്ങളെ താറടിച്ച് കാണിക്കാൻ അല്ലെങ്കിൽ റിവ്യൂ ബോംബിംഗ് നടത്തി ഇല്ലാണ്ടാക്കാൻ ആരേലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നടൻ ജോജു ജോർജ്ജിനുണ്ട്. ജോജുവിനെപ്പോലെ അത്തരം പ്രതിഷേധങ്ങൾക്കുള്ള അവസരം എല്ലാ താരങ്ങൾക്കുമുണ്ട്. പക്ഷേ, വിമർശനങ്ങൾ വിവാദങ്ങൾക്ക് വഴി മരുന്നിടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, വിമർശനം ഭീഷണിക്ക് വഴി മാറിയിട്ടുണ്ടോ അല്ലെങ്കിൽ വാക്കുകൾ യുക്തി ഭദ്രമായിരുന്നോ എന്നതും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 'പണി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ ഗവേഷകവിദ്യാർത്ഥിയെ നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് സംസാരിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.