നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തിയ ധാരാളം കഥാപാത്രങ്ങൾ നമുക്ക് ചുറ്റുമുണ്ടാകും. മികച്ച ആ കഥാപാത്രങ്ങൾ പലതും ഒരു നടന് അഭിനയത്തിലൂടെ നന്നായി ചെയ്യാനാകും. പക്ഷേ ആ നല്ല കഥാപാത്രങ്ങൾ നടനിലേക്ക് വന്നുചേരണം. അങ്ങനെ ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്.
“പൂക്കാലം' എന്ന സിനിമയിൽ നൂറ് വയസ്സുള്ള അപ്പു പ്പനെ നടൻ വിജയരാഘവന് അഭിനയിക്കാൻ കഴിഞ്ഞത് അങ്ങനെയാണ്. അതിന് വലിയ അംഗീകാരവും കിട്ടി.
ഇക്കഴിഞ്ഞ നവംബർ 14-ാം തീയതി നാടകാചാര്യനായ എൻ.എൻ. പിള്ള അന്തരിച്ചിട്ട് 29 വർഷം. കോട്ടയത്ത് ഒളശ്ശയിലെ വീട്ടിൽ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചതിനുശേഷം "പൂക്കാലത്തിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഞങ്ങൾ.
പൂക്കാലം കഴിഞ്ഞ് വിജയരാഘവനെ വിജയപഥത്തിലേക്ക് എത്തിച്ച മറ്റൊരു കഥാപാത്രം "കിഷ്കിന്ധാകാണ്ഡം' സിനിമയിലേതായിരുന്നു. അടക്കവും ഒതുക്കവുമുള്ള ഒരു വ്യത്യസ്ത വേഷമായിരുന്നു അതും.
"പൂക്കാലത്തിലെ അപ്പൂപ്പന്റെ ഒരുക്കം?
ആദ്യം നാല് മണിക്കൂർ വേണ്ടി വന്നിരുന്നു. പിന്നെ, ചെയ്ത് ചെയ്ത് വന്നപ്പോൾ മൂന്നുമണിക്കൂർ കൊണ്ട് മേക്കപ്പ് കഴിയുകയായിരുന്നു. തല ഫുള്ളായി മുണ്ഡനം ചെയ്തിരുന്നു. ഈ മൂന്നരമണിക്കൂർ സമയം നമ്മൾ അനങ്ങാതെയിരിക്കണം. മുഖത്തെ ചുളിവുകളും ഒക്കെ ഉണ്ടല്ലോ. ഭക്ഷണം കഴിക്കാൻ തന്നെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. രാവിലെ മേക്കപ്പ് കഴിഞ്ഞാൽ രാത്രി 9 മണിവരെ ഷൂട്ടുണ്ടെങ്കിൽ അതു വരെ ഈ സ്ഥിതിയായിരുന്നു. ഡബ്ബിംഗ് സമയത്തും പ്രയത്നം ഉണ്ടായിരുന്നു. തൊണ്ടയിൽ നിന്നുമുള്ള ചെറിയ ശബ്ദത്തിലാണ് സംസാരം. 100 വയസ്സുള്ള ആളല്ലേ. അപ്പോൾ ആ പ്രായത്തിനൊത്ത ശബ്ദം നൽകി. എല്ലാം കൂടി ഒത്തു വന്നു. ഇങ്ങനെ എല്ലാം ഒത്തുവരുന്നതാണ് ഏറ്റവും വലിയ ഭാഗ്യം.
This story is from the December 1-15, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 1-15, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ
മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ
സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വൻ വിജയങ്ങളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണ് 2024 ൽ നസ്രിയ
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക