ഏതു നാട്ടിലെത്തിയാലും ഇത്തിരി ചോറ് നിർബന്ധമാണു മലയാളികൾക്ക്. അരിക്ക് പകരമായി ഏതു ധാന്യത്തെ കൂട്ടു പിടിച്ചാലും ചോറ് പൂർണമായി ഒഴിവാക്കാൻ പലരും മടിക്കും. അരി നമുക്കു വെറും ആഹാരം മാത്രമല്ല...ആയുർവേദ ശാസ്ത്രപ്രകാരം ഔഷധമായും സൗന്ദര്യസംരക്ഷണത്തിനുള്ള കൂട്ടായും അരി പ്രയോജനപ്പെടുത്താനാകും.
രോഗങ്ങൾ തടയും ഔഷധം നിറം, രൂപം, ഘടന ഇവയുടെയെല്ലാം അടിസ്ഥാ നത്തിൽ വൈവിധ്യമാർന്ന പലതരം അരികൾ വിപണിയിലുണ്ട്. പൊക്കാളി, ജീരകശാല, ഗന്ധ കശാല, ബസ്മതി, നവര, കറുത്ത ചമ്പാവ തുടങ്ങി ഒട്ടേറെ ഇനം നെല്ല് നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്നു. തവിട് നീക്കാത്ത അരി ഹൃദ്രോഗം, പലതരം അർബുദം ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ വരെ ചെറുക്കാൻ സഹായിക്കുന്നുവെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
അരിക്കു പുറമേ കഞ്ഞി, കഞ്ഞിവെള്ളം, ചോറ്, അരി കഴുകിയ വെള്ളം എന്നിവയും പല ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. ആയുർവേദത്തിൽ അരിയും അരി പാകപ്പെടുത്തി തയാറാക്കുന്ന ഉൽപന്നങ്ങളും ചികിത്സാ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താറുണ്ട്. പഞ്ചകർമ ചികിത്സക ളിൽ പ്രധാനമാണ് അരികൊണ്ടു തയാറാക്കുന്ന കഞ്ഞി. അരികൊണ്ട് ആയുർവേദപ്രകാരം ഔഷധങ്ങളും സൗന്ദര്യവർധക വസ്തുക്കളും തയാറാക്കി നോക്കാം.
ശരീരബലത്തിനും ധാതുപുഷ്ടിക്കും
അരിയും എള്ളും സമം അളവിൽ വറുക്കുക. ഈ കൂട്ടിൽ പാകത്തിനു ശർക്കര കൂടി ചേർത്തു നന്നായി പൊടിച്ച് ഉരുളയാക്കുക. പതിവായി ഇതു കഴിക്കുന്നതു ശരീരബലം വർധിപ്പിക്കും. ധാതുപുഷ്ടി ഉണ്ടാകാനും ഗുണകരമാണ്.
വയറിളക്കം മാറുന്നതിന്
ഒന്നരലീറ്റർ വെള്ളത്തിൽ 25 ഗ്രാം അരി ചേർത്തു തിളപ്പിക്കുക. ഈ കൂട്ട് 300 മില്ലി ആക്കി വറ്റിക്കണം. ചൂടോടെ തന്നെ വെള്ളം അരിച്ചെടുക്കുക. ഈ കഞ്ഞിവെള്ളത്തിൽ ഉപ്പ് ചേർത്തു ദിവസം പലതവണ കുടിക്കാം. വയറിളക്കം മാറാൻ ഫലപ്രദമാണ്. വയറിളക്കം പി ടിപെട്ടവരിൽ നിർജലീകരണം മൂലമുള്ള ക്ഷീണം മാറുന്നതിനും ഈ കഞ്ഞി വെള്ളം ഉപകരിക്കും.
ആർത്തവകാല വേദനയ്ക്ക്
This story is from the June 2024 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 2024 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ
മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.
ഹൃദയത്തിനും വേണം വ്യായാമം
എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും
ചിക്കൻപോക്സ്: വരാതെ നോക്കാം
ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്
ആരോഗ്യത്തിന്റെ കലവറയായ പഴങ്ങൾ
പഴത്തിലെ നാരുഘടകങ്ങൾദഹനം സുഖകരമാക്കുകയും ദഹനപ്രശ്നങ്ങളും മലബന്ധവും ഇല്ലാതാക്കുകയും ചെ യ്യം. പഴങ്ങളിൽ ധാരാളം ജലാംശമുള്ളതിനാൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അത് മതിയാവും. രോഗാവസ്ഥകളിൽ പഴം കഴിക്കാമോ? ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും പഴം കഴിക്കാം.
മത്സ്യവും മാംസവും ഒപ്പം ഇലക്കറികളും
മനുഷ്യന്റെ പല്ല്, നഖം,ആമാശയം, വൻകുടൽ,ചെറുകുടൽ,നാവ്, ഉമിനീർഗ്രന്ഥികൾ ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനോ സസ്യഭുക്കിനോ സമാനം അല്ല; ഇരുജീവികളുടേയും ശരീരഘടനക്ക് ഇടയിലാണ്
അൽപ്പം ശ്രദ്ധ, ബിപി നിയന്ത്രിക്കാം
ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരാവസ്ഥകൾ, കൂടാതെ വൃക്കരോഗം, മറവിരോഗം പോലുള്ള മറ്റു പല രോഗങ്ങളിലും ഏറ്റവും അധികം പങ്കുവഹിക്കുന്ന അപായ ഹേതുവാണ് രക്താതിസമ്മർദം. രക്തസമ്മർദത്തിന്റെ അളവ് വർദ്ധിക്കുന്തോറും ഈ അപായ സാധ്യതയും വർദ്ധിക്കുന്നു
വ്യായാമത്തോട് വാശി വേണ്ട!
വ്യായാമം ചെയ്യുമ്പോൾ ഭക്ഷണം, വസ്ത്രം എങ്ങനെ, എത്ര വെള്ളം കുടിക്കണം, സുരക്ഷയും നോക്കണം
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.