തൊടുപുഴയിൽ നിന്ന് കുമളി-തേനി-മധുര-രാമനാഥപുരം വഴി രാമേശ്വരത്തേക്ക് ഗൂഗ്ൾ മാപ്പിൽ 396 കിലോമീറ്ററാണ് ദൂരം. കാണാൻ അൽപം ചന്തം കുറവാണെന്ന് തോന്നിയാലും അതിർത്തി കഴിഞ്ഞാൽ തമിഴ്നാട് സർക്കാർ ബസുകളിൽ കയറിയാൽ പോക്കറ്റ് 'കീറാതെയിരിക്കും'. ഇന്ത്യയിൽ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ട്രാൻസ്പോർട്ട് ബസ് സർവിസ് തമിഴ്നാടിന്റേതാണ്. വെറും അഞ്ചുരൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. കേരളത്തിൽ ഇരട്ടി തുക കൊടുക്കണം 2.5 കിലോമീറ്റർ ബസ് യാത്രക്ക്.
കുമളിയിൽ നിന്ന് കമ്പം വഴി തേനിക്ക് ഏതാണ്ട് 63 കിലോമീറ്ററാണ് ദൂരം. എന്താ, റോഡുകളുടെ ഒരു യാത്രാസുഖം! കേരളത്തിലെ അവസാനമില്ലാത്ത ട്രാഫിക് ബ്ലോക്കുകളും കുണ്ടും കുഴിയും കണ്ട് ശീലിച്ചവർക്ക് ഇത് അത്ഭുതമായി തോന്നാം. കുമളി മുതൽ മധുര വരെ ഏതാണ്ട് 140 കിലോമീറ്റർ ദൂരത്തിൽ ടൗൺ ജങ്ഷനുകളിൽ പോലും കാര്യമായ കുരുക്കുണ്ടായില്ല. കുമളി വഴി കമ്പം ചുരമിറങ്ങുന്നതു വരെ (ആറ് ഹെയർപിൻ) മാത്രമേ അൽപം പതിയെ, ശ്രദ്ധിച്ച് വാഹനമോടിക്കേണ്ടതുള്ളൂ. കുമളിയിൽ നിന്ന് തേനി വരെ 50 രൂപയും അവിടെ നിന്ന് മധുരക്ക് 80 രൂപയുമാണ് ബസ് ചാർജ്. 130 രൂപക്ക് മധുര വരെയെത്താം.
മധുരയിൽ കിട്ടാത്തതൊന്നുമില്ല
തമിഴ്നാട്ടിലെ വലിയ നഗരങ്ങളിലൊന്നു കൂടിയാണ് മധുര. വൈഗ നദിയുടെ കരയിലാണ് ഈ പുണ്യനഗരം. മധുരം എന്ന വാക്കിൽ നിന്നാണ് മധുര അഥവാ മധുരൈ എന്ന പേര് ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. 144 മീറ്റർ (472 അടി) ഉയരത്തിൽ മധുര നഗരത്തിൽ തലക്കനത്തോടെ കാണാവുന്ന അത്ഭുത നിർമിതിയായ മധുര മീനാക്ഷി ക്ഷേത്രം തന്നെയാണ് മുഖ്യ ആകർഷണം.
കിഴക്കിന്റെ ആതൻസ്, ഉത്സവങ്ങളുടെ നഗരം എന്നിങ്ങനെ വിവിധ പേരുകൾ മധുരക്ക് സ്വന്തമാണ്. താമരയുടെ ആകൃതിയിൽ നിർമിക്കപ്പെട്ട ഈ നഗരത്തിന് ലോട്ടസ് സിറ്റി എന്ന പേരുമുണ്ട്. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട ആളുകൾ പാർക്കുന്ന സ്ഥലമാണ് മധുര. അതുകൊണ്ടുതന്നെ വിവിധ സംസ്കാരങ്ങളും ജീവിതരീതികളും ഇവിടെ കാണാം. മീനാക്ഷി -സുന്ദരേശ്വർ ക്ഷേത്രം, ഗോരിപാളയം ദർഗ, സെന്റ് മേരീസ് കത്തീഡ്രൽ തുടങ്ങിയവ ഇവിടത്തെ പ്രമുഖ ആരാധനാലയങ്ങളാണ്. ഗാന്ധി മ്യൂസിയം, കൂടൽ അഴഗർ ക്ഷേത്രം, കഴിമാർ പള്ളി, തിരുമലൈ നായകർ കൊട്ടാരം, വണ്ടിയാൽ മാരിയമ്മൻ തെപ്പക്കുളം, പഴം മുടിർചോലൈ, അലഗാർ കോവിൽ, വൈഗൈ ഡാം തുടങ്ങിയവയാണ് മധുരയിൽ കാണേണ്ട ചില കാഴ്ചകൾ.
എൻജിനീയറിങ് വിസ്മയം
This story is from the August 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...
വിദേശത്തേക്ക് പറക്കും മുമ്പ്
വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്
ഓർമയിലെ കരോൾ
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു
എവിടെയുണ്ട് തനിച്ച വെളിച്ചം?
നല്ല വാക്ക്
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ