അന്നും ഇന്നും ചരിത്രത്തിനൊപ്പമാണ് ആലുംമൂട്ടിൽ മേടയുടെ സഞ്ചാരം. 19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ ഏറ്റവും വലിയ സ്വകാര്യ കെട്ടിടം, ആദ്യമായി കാർ വാങ്ങിയ വീട്, ഏറ്റവും വലിയ നികുതിദായകരുടെ തറവാട്... പ്രൗഢിയുടെ കഥകൾക്കൊടുവിൽ ഇപ്പോൾ ഇതാ അപൂർവതയുടെ പുതിയ ഒരു അധ്യായം "ആലുംമൂട്ടിൽ മേട പുനർജനിച്ചിരിക്കുന്നു!' ഹരിപ്പാടിനടുത്ത് മുട്ടത്ത് പഴയ മേട നിന്നിരുന്ന അതേ സ്ഥലത്ത്, അതേ വലുപ്പത്തിലും രൂപത്തിലുമാ ണ് മേട പുനർനിർമിച്ചിരിക്കുന്നത്. പഴയ മേടയുടെ നിർമാണവസ്തുക്കളിൽ പകുതിയോളം പുനരുപയോഗിച്ചു. തടിയെങ്കിൽതടി, കല്ലെങ്കിൽ കല്ല്... അങ്ങനെ പണ്ട് എന്തായിരുന്നോ അത് തന്നെ പുതിയതായി ഉപയോഗിച്ചായിരുന്നു പുനർനിർമാണം. രണ്ടര വർഷം മുൻപ് ആരംഭിച്ച ജോലികൾ ജൂലൈയിൽ പൂർത്തിയായി. മേടയ്ക്കൊപ്പം ഉണ്ടായിരുന്ന നാലുകെട്ടിന്റെയും പത്തായപ്പുരയുടെയും നവീകരണം നടന്നുകൊണ്ടിരിക്കുന്നു. പത്തു കോടി രൂപയോളമാണ് ഇതുവരെയുള്ള ചെലവ്. കേരളചരിത്രത്തിൽ അപൂർവമാണ് ഇങ്ങനെയൊരു പുനർനിർമാണം
ചരിത്ര സാക്ഷി; നൂറ്റാണ്ടിന്റെ പഴക്കം
തിരുവിതാംകൂർ രാജാക്കന്മാർ ചാന്നാർ' പദവി നൽകി ആദരിച്ച ഈഴവ കുടുംബമാണ് ആലുംമൂട്ടിൽ. ഇവിടെ നിന്നാണ് രാജാവിന് സൈനികരെയും പടക്കോപ്പുകളെയും നൽകിയിരുന്നത്. കായംകുളം, കാർത്തികപ്പള്ളി കമ്പോളങ്ങളുടെ പൂർണമായ നിയന്ത്രണം ഇവർക്കായിരുന്നു. ആലുംമൂട്ടിൽ തറവാട്ടിലെ ഏറ്റവും പ്രതാപശാലിയായ കാരണവർ കൊച്ചുകുഞ്ഞ് ചാന്നാരുടെ കാലത്താണ് മേട പണികഴിപ്പിക്കുന്നത്. 1904 -ൽ തുടങ്ങിയ നിർ മാണം 1906- ൽ പൂർത്തിയായി.
മൂന്നുനിലയായിരുന്നു മേട. അതിഥികളെ സ്വീകരിച്ച് സൽക്കരിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മൂ ന്ന് മുറികളും വലിയ ഹാളും താഴത്തെ നിലയിലും രണ്ട് മുറിയും ഹാളും രണ്ടാം നിലയിലുമുണ്ടായിരുന്നു. 6600 ചതുരശ്രയടിയായിരുന്നു ഈ രണ്ട് നിലകളുടെ മാത്രം വിസ്തീർണം. മേടയോട് ചേർന്ന നാലുകെട്ടിലായിരുന്നു കുടുംബാംഗങ്ങളുടെ താമസം. അതുകാരണം മേടയിൽ അടുക്കള ഉണ്ടായിരുന്നില്ല.
ഭരണകർത്താക്കളും വ്യാപാരികളും മേടയിലെ നിത്യസന്ദർശകരായിരുന്നു. ശ്രീനാരായണഗുരു പലവട്ടം മേടയിൽ താമസിച്ചിട്ടുണ്ട്. ആലുംമൂട്ടിൽ കുടുംബാംഗമായ ടി. കെ. മാധവൻ എ സ്എൻഡിപി യോഗം സംഘടനാ സെക്രട്ടറി ആയിരുന്നപ്പോൾ മേടയിലെ ഒരു മുറിയാണ് ഓഫിസ് ആയി ഉപയോഗിച്ചിരുന്നത്.
ചെട്ടിനാട് ശൈലിയുടെ ഭംഗി
This story is from the September 2024 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2024 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി