ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബെഞ്ച് ശ്രദ്ധിച്ചിട്ടില്ലേ? രവീന്ദ്ര ജഡേജ കളിക്കാൻ ഇല്ലെങ്കിൽ പ്രശ്നമില്ല, അക്സർ പട്ടേൽ കളിച്ചോളും. ശുഭ്മാൻ ഗില്ലിന് പരുക്കാണോ, ഇഷാൻ കിഷനോ ഋതുരാജ് ഗെയ്ക്ക് വാദോ ഓപ്പൺ ചെയ്തോളും. രോഹിത് ശർമയോ വിരാട് കോലിയോ ട്വന്റി ട്വന്റിക്ക് വേണമെന്നില്ല. പകരം സൂര്യകുമാർ യാദവോ ഹാർദിക് പാണ്ഡ്യയോ ദീപക് ഹൂഡയോ സഞ്ജു സാംസണോ ഒക്കെ നെക്സ്റ്റ് ലെവൽ പ്ലേയേഴ്സായി കളിച്ചോളും.
ടെസ്റ്റിനും ഏകദിനത്തിനും ട്വന്റി ട്വന്റിക്കും വ്യത്യസ്ത ടീമുകളെ അയച്ചോളൂ, മൂന്നിലും കപ്പടിച്ചു വരാൻ പറ്റുന്ന മികവുള്ള കളിക്കാരുണ്ട്. ഇനിയും ദേശീയ കുപ്പായം കിട്ടാത്തവരുൾപ്പെടെ. ചുരുക്കിപ്പറഞ്ഞാൽ അവസരം കൊടുത്താൽ മതി, അനുഭവസമ്പത്തിലെ കുറവൊന്നും പ്രശ്നമല്ല,
രാജ്യാന്തര നിലവാരത്തിലേക്ക് ആദ്യ കളി മുതൽ തന്നെ ഈ പുതിയ താരങ്ങൾ പിടിച്ചു കയറിക്കൊള്ളും. അത്രയ്ക്ക് ആഴമാണ് ഇന്ത്യയുടെ ക്രിക്കറ്റ് സീൻ. പഴയപോലെ മുംബൈക്കാരുടെ ആധിക്യമൊന്നുമില്ല ടീമിലിപ്പോൾ, ഗ്രാമനഗരഭേദമേതുമില്ലാതെ, എല്ലായിടത്തുനിന്നും കളിക്കാരിങ്ങനെ പാറിപ്പറന്നു നിൽക്കുകയല്ലേ.....
ഓഹരി വിപണിയിലേക്കു നോക്കൂ, പഴയ പടക്കുതിരകളായ കമ്പനികൾ ഇപ്പോഴും മികവോടെ നിൽക്കുന്നുണ്ട്. വലിയ വാട്ടമൊന്നുമില്ല. എന്നാൽ, കാലം തെളിയിച്ച വീരനായകർക്കു പകരം ബെഞ്ച് നിരയിലെ ശക്തി പരീക്ഷിക്കണമെന്നുണ്ടോ, ഇതാ ഓഹരിയിൽ അധികം ചർച്ച ചെയ്യപ്പെടാത്ത അഞ്ചു പുതുനിര കളിക്കാർ.
- ആഫ്ൾ ഇന്ത്യ 1019.60 രൂപ
ആഗോള ധനകാര്യസ്ഥാപനമായ ഗോൾഡ്മാൻ സാക്സ് നോട്ടമിട്ടിരിക്കുന്ന ഓഹരി. എ.എൻ.സി ആണോ, അതേ. പക്ഷേ, തികച്ചും ഇന്ത്യൻ സംരംഭം തന്നെ. ആഫ്ൾ ഡിജിറ്റലൈസേഷൻ പരസ്യങ്ങളുടെ പര്യായമാണ്. 2,000 രൂപയ്ക്ക് അടുത്തേക്കു മുന്നേറാനുള്ള സാധ്യതയുണ്ടെന്നാണ് ഗോൾഡ്മാൻ സാക്സ് പറയുന്നത്. ഇനി, ഓഹരി വിപണികൾ മൊത്തത്തിൽ വീണാൽ 778 രൂപ എന്നും ഇവർ വിലയിരുത്തുന്നു.
ഡിജിറ്റൽ പരസ്യങ്ങൾ, കൺസ്യൂമർ ഇന്റലിജൻസ്, ഉപയോക്താവിന്റെ മനസ്സു കണ്ട് പരസ്യങ്ങൾ അയാളുടെ മൊബൈലിൽ എത്തിക്കുക ഇതൊക്കെയാണ് ആഫ്ൾ ചെയ്യുന്നത്. ഡിജിറ്റൽ ലോകത്തിലെ ഒരു പരസ്യഗൈഡാണെന്നും പറയാം.
This story is from the February 01,2023 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 01,2023 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.
ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം
പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.
നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്
മാസം 120 രൂപ വീതം കുട്ടിയുടെ 60 വയസ്സു വരെ നിക്ഷേപിച്ചാൽ മൊത്തം 22,67,007 രൂപ കിട്ടും. മാസം 8,483 രൂപ പെൻഷനും മാസം 500 രൂപ ഇട്ടാൽ കിട്ടുക 1.13 കോടി രൂപയും 42,413 രൂപ പെൻഷനും.
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം