സുരക്ഷിത നിക്ഷേപങ്ങൾ മികച്ചത് ഏത്?
SAMPADYAM|May 01,2023
സ്ഥിരനിക്ഷേപം, സ്വർണം, കോർപറേറ്റ് ഡിപ്പോസിറ്റ് എന്നിവയിലെല്ലാം സുരക്ഷിതമായി ഉയർന്ന വരുമാനം നേടാനുള്ള വ്യത്യസ്തമായ സാധ്യതകളുണ്ട്.
അരുൺ എസ്. വിജയ്
സുരക്ഷിത നിക്ഷേപങ്ങൾ മികച്ചത് ഏത്?

ഡെറ്റ് ഫണ്ടിലെ ദീർഘകാല നിക്ഷേപത്തിനു ണ്ടായിരുന്ന ഇൻഡക്സേഷൻ ബെനിഫ്റ്റ് ഇല്ലാതായതോടെ സുരക്ഷിതമായി ന്യായമായ ആദായം നേടാനുള്ള നല്ലൊരു അവസരം കൂടി നിക്ഷേപകർക്കു മുന്നിൽ അടഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ വലിയ റിസ്ക് എടുക്കാതെ പരമാവധി ആദായം എടുക്കാൻ എവിടെ എങ്ങനെ നിക്ഷേപിക്കാം എന്ന് അന്വേഷിക്കുന്നവർ ഏറെയാണ്. അത്തരം മൂന്ന് അവസരങ്ങളെക്കുറിച്ചു മനസ്സിലാക്കാം.

1. ബാങ്ക് നിക്ഷേപം പണപ്പെരുപ്പം നിയന്ത്രിക്കാനായി റിസർവ് ബാങ്ക് പലിശ ഉയർത്തിയതോടെ ബാങ്കുകളും നിക്ഷേപപലിശ കൂട്ടിയിരിക്കുന്നു. പല ബാങ്കുകളും ഉയർന്ന നിരക്കിൽ പ്രത്യേക കാലാവധി നിക്ഷേപങ്ങൾ സ്വീകരിക്കുന്നുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 400 ദിവസ അമൃത് കലാഷ് നിക്ഷേപത്തിന് 7.29% പലിശ കൊടുക്കുന്നു. (മുതിർന്നവർക്ക് 7.60% വരെ). പദ്ധതി 2023 ജൂൺ 30 വരെ ലഭ്യമാണ്.

ഫെഡറൽ ബാങ്ക് 15 മുതൽ 24 മാസം വരെ 7.25% നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 7.75% കാലാവധി പൂർത്തിയാക്കുംവരെ പിൻവലിക്കാനാകാത്ത നിക്ഷേപത്തിന് 0.25% കൂടുതൽ കിട്ടും.

ഇപ്പോൾ നിക്ഷേപിക്കണോ?

 കോവിഡ് പോലുള്ള മഹാമാരി, ബാങ്ക് തകർച്ച, പ്രളയം, വരൾച്ച, രാജ്യങ്ങൾക്കിടയിലെ യുദ്ധം തുടങ്ങിയ സംഭവിച്ചില്ലെങ്കിൽ ഇനി പരമാവധി അര- മുക്കാൽ ശതമാനം പലിശ വർധന സാധ്യതയുള്ളൂ എന്നു വിലയിരുത്താം. അതിനാൽ, 5 വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾ നടത്താൻ ഈ സന്ദർഭം ഉപയോഗിക്കാം. അതിലൂടെ ബാങ്ക് നിക്ഷേപങ്ങൾക്ക് 6.50% ആദായം നേടാം. മുതിർന്നവർക്ക് 7.50% വരെയും.

മുഴുവൻ നിക്ഷേപവും സുരക്ഷിതമാക്കാം

ആഗോളതലത്തിലെ ബാങ്ക് തകർച്ച ഇവിടെയും ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കാം. ഇവിടെ റിസർവ് ബാങ്ക് ലൈസൻസ് ഉള്ള ബാങ്കിലെ നിക്ഷേപത്തിന് 5 ലക്ഷം രൂപ വരെ ഗാരന്റിയുണ്ട്. അതിനാൽ, ഒരു ബാങ്കിൽ 5 ലക്ഷം രൂപ വരെ മാത്രം നിക്ഷേപിക്കുക. കൂടുതലുള്ള സംഖ്യ 5 ലക്ഷം വീതം മറ്റു ബാങ്കുകളിൽ നിക്ഷേപിച്ചാൽ ബാങ്ക് തകർന്നാലും നിങ്ങളുടെ നഷ്ടസാധ്യത പൂർണമായും ഇല്ലാതെയാക്കാം.

ആദായനികുതി ബാധ്യത -

ഒരു സാമ്പത്തികവർഷം 10,000 രൂപ വരെയുള്ള ബാങ്ക് നിക്ഷേപ പലിശയാണ് ആദായനികുതിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. അതിൽ കൂടുതൽ കിട്ടുന്ന പലിശയ്ക്കു നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ചു നികുതി കൊടുക്കണം.

This story is from the May 01,2023 edition of SAMPADYAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the May 01,2023 edition of SAMPADYAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM SAMPADYAMView All
ബാങ്ക് ചെക്ക് ജീവിതത്തിന്മേൽ ചെക്ക് പറയാതിരിക്കാൻ
SAMPADYAM

ബാങ്ക് ചെക്ക് ജീവിതത്തിന്മേൽ ചെക്ക് പറയാതിരിക്കാൻ

നിങ്ങൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയാൽ ഇരട്ടി പിഴയും ജയിൽശിക്ഷയുംവരെ ലഭിക്കാം.

time-read
2 mins  |
July 01,2024
ഫിനാൻഷ്യൽ ഗോളുകൾ എങ്ങനെ സെറ്റ് ചെയ്യാം
SAMPADYAM

ഫിനാൻഷ്യൽ ഗോളുകൾ എങ്ങനെ സെറ്റ് ചെയ്യാം

ഓരോ സ്വപ്നത്തിനും ഒരു ഫിനാൻഷ്യൽ ഗോൾ ഉണ്ടാകണം. ഓരോ ഗോളും സെറ്റ് ചെയ്യുമ്പോൾ എന്ത്? എപ്പോൾ? എത്ര വിലയ്ക്ക് എന്നീ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.

time-read
1 min  |
July 01,2024
മോദിയുടെ മൂന്നാമൂഴം പ്രകടനപത്രിക തുറന്നിടുന്ന നിക്ഷേപസാധ്യതകൾ
SAMPADYAM

മോദിയുടെ മൂന്നാമൂഴം പ്രകടനപത്രിക തുറന്നിടുന്ന നിക്ഷേപസാധ്യതകൾ

'മോദിയുടെ ഗാരന്റിയുമായി ബിജെപി പുറത്തിറക്കിയ 76 പേജുള്ള പ്രകടനപത്രികയിൽ ഓഹരിവിപണിയെ നേരിട്ടും പരോക്ഷമായും സ്വാധീനിക്കാൻ സാധ്യതയുള്ള ഒട്ടേറെ പദ്ധതികളുണ്ട്. ഇവയുമായി ബന്ധപ്പെട്ട മേഖലകളിലെ മികച്ച ഓഹരികളിൽ വലിയ അവസരങ്ങളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. കൃത്യമായ പഠനം നടത്തിയോ, വിദഗ്ധരുടെ സഹായത്തോടെയോ ഇവയിൽ അനുയോജ്യമായവ കണ്ടെത്തി നിക്ഷേപങ്ങൾ നടത്തുക. പ്രകടനപത്രികയിൽ ഗ്ലോബൽ ഹബ്ബ്' എന്ന വാക്ക് പലയിടത്തും ആവർത്തിക്കുന്നുണ്ട്. പല മേഖലകളിലും ഇന്ത്യയെ ഗ്ലോബൽ ഹബ്ബാക്കി മാറ്റുമെന്നാണ് അവകാശവാദം.

time-read
4 mins  |
July 01,2024
വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം
SAMPADYAM

വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം

ദീർഘകാല നിക്ഷേപത്തിലൂടെ ഒരു പോർട്ട്ഫോളിയോ വളർത്തിയെടുക്കുമ്പോൾ ഇടക്കാല വിഴ്ചകൾ ആവശ്യമാണ്. കാരണം കുറഞ്ഞ വിലയിൽ നല്ല ഓഹരികൾ വാങ്ങാൻ മികച്ച അവസരം ലഭിക്കും. അജയ് മേനോൻ സിഇഒ ബ്രോക്കിങ് & ഡിസ്ട്രിബ്യൂഷൻ, ഹോൾടൈം ഡയറക്ടർ, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്.

time-read
2 mins  |
July 01,2024
കുറച്ചു മോട്ടിവേഷൻ എടുക്കട്ടേ?
SAMPADYAM

കുറച്ചു മോട്ടിവേഷൻ എടുക്കട്ടേ?

പ്രചോദനം നേടി ഉള്ളിലെ സംരംഭകത്വത്തെ ഉത്തേജിപ്പിക്കാൻ എത്ര തുക മുടക്കാനും സംരംഭകർ തയാറാണ്.

time-read
1 min  |
July 01,2024
കോപം വരുമ്പോൾ നാമം ജപിക്കണം
SAMPADYAM

കോപം വരുമ്പോൾ നാമം ജപിക്കണം

'ഒരാവേശത്തിന് കിണറ്റിൽ ചാടിയാൽ ഒൻപതാവേശത്തിനു കരകയറാനാവില്ല'. കമ്പനിയായാലും കച്ചവടമായാലും ഉടമസ്ഥർ ശ്രദ്ധിക്കേണ്ട വലിയ പാഠമാണിത്.

time-read
1 min  |
July 01,2024
പണമുണ്ടാക്കുന്ന പ്രഭാഷണ ബിസിനസ്
SAMPADYAM

പണമുണ്ടാക്കുന്ന പ്രഭാഷണ ബിസിനസ്

താരങ്ങൾക്ക് പ്രസംഗത്തിന് 10 ലക്ഷം മുതൽ 25 ലക്ഷംവരെ റേറ്റുണ്ട്. വിജയവും വിവരവും അനുഭവജ്ഞാനവും ഉള്ളവർ പറയുന്നതിൽ കാര്യമുണ്ട്.

time-read
1 min  |
July 01,2024
റിട്ടയർമെന്റിനു ശേഷമുള്ള ഫിനാൻഷ്യൽ പ്ലാൻ 5 അടിസ്ഥാന പ്രമാണങ്ങൾ
SAMPADYAM

റിട്ടയർമെന്റിനു ശേഷമുള്ള ഫിനാൻഷ്യൽ പ്ലാൻ 5 അടിസ്ഥാന പ്രമാണങ്ങൾ

വിരമിക്കലിനുശേഷമുള്ള സാമ്പത്തിക ആസൂത്രണത്തിനു പ്രാധാന്യം വളരെ കൂടുതലാണ്. ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.

time-read
2 mins  |
July 01,2024
30കാരൻ ചോദിക്കുന്നു മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങണം, എങ്ങനെ പണം സമാഹരിക്കാം
SAMPADYAM

30കാരൻ ചോദിക്കുന്നു മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങണം, എങ്ങനെ പണം സമാഹരിക്കാം

20 വർഷത്തിനുള്ളിൽ ഫ്ലാറ്റ് വാങ്ങാനുള്ള പണം സ്വരുക്കൂട്ടണം. നിലവിൽ 70 ലക്ഷം രൂപ വിലവരുന്ന ഫ്ലാറ്റ് വാങ്ങാനാണ് ആഗ്രഹം.

time-read
1 min  |
July 01,2024
തേങ്ങ ഉടയ്ക്ക് മ്യൂച്വൽഫണ്ട് സ്വാമീ..
SAMPADYAM

തേങ്ങ ഉടയ്ക്ക് മ്യൂച്വൽഫണ്ട് സ്വാമീ..

എന്നെന്നേക്കുമായി മിസാകുന്ന ബസല്ല മ്യൂച്വൽഫണ്ട്. ഹ്രസ്വയാത്രയ്ക്ക പറ്റുന്നതുമല്ല. ദീർഘയാത്ര ചെയ്യുന്നവർ കയറേണ്ട ബസാണ്.

time-read
1 min  |
July 01,2024