![വരുന്നു, വ്യവസായ പാർക്കുകൾ കോളജുകളിലേക്ക് പി.രാജീവ്, വ്യവസായ മന്ത്രി](https://cdn.magzter.com/1380625328/1688182203/articles/S73fieMkY1688626926447/1688628823437.jpg)
സംരംഭക വർഷം പദ്ധതി മികച്ച വിജയമായതിന്റെ ആത്മവിശ്വാസത്തിൽ പുതിയ ലക്ഷ്യങ്ങളുമായി അതിവേഗം കുതിക്കുകയാണ് കേരളം. അതിനുവേണ്ടതെല്ലാം സംസ്ഥാന വ്യവസായ വകുപ്പ് ഒരുക്കുന്നുണ്ട്. വൈദഗ്ധ്യമുള്ള ജീവനക്കാർ, സമാധാനപരമായ അന്തരീക്ഷം, സർക്കാർ പിന്തുണ എന്നിവയാണ് കേരളത്തിലേക്ക് എത്തുന്ന വ്യവസായികൾക്കു ഞങ്ങൾ നൽകുന്ന ഉറപ്പെന്നാണ് വ്യവസായ മന്ത്രി പി.രാജീവ് പറയുന്നത്. മന്ത്രിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
ക്യാംപസ് വ്യവസായ പാർക്കുകൾ
സ്വകാര്യ വ്യവസായ പാർക്കിനു പിന്നാലെ സർക്കാർ കൊണ്ടുവരുന്ന പദ്ധതിയാണ് ക്യാംപസ് വ്യവസായ പാർക്കുകൾ, സർവകലാശാലയോടോ കോളജിനോടോ ചേർന്ന് 5 ഏക്കർ സ്ഥലം ഉണ്ടെങ്കിൽ അവർക്കു പാർക്ക് തുടങ്ങാം. വിദ്യാർഥികൾക്കു പഠനത്തോടൊപ്പം അവിടെ ജോലി ചെയ്യാം. ശമ്പളം കിട്ടും. കോഴ്സുമായി ബന്ധപ്പെട്ട് ഗ്രേസ് മാർക്കും നൽകും. ഗ്രീൻ കാറ്റഗറിയിൽ പെട്ട 30-35 ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകളാകും വരിക. അതിനുള്ള നയങ്ങൾ രൂപികരിച്ചു വരുന്നു. കുസാറ്റ്, കേരള, എംജി സർവകലാശാലകൾ ഇതിനകം താൽപര്യപത്രം നൽകിയിട്ടുണ്ട്. കൂടാതെ, 30 എൻജിനീയറിങ് കോളജുകളും.
സംരംഭങ്ങൾക്കു പൂട്ടു വിഴാതെ നോക്കും
ഒരു വർഷം കൊണ്ട് 1,39,836 സംരംഭങ്ങളാണു തുടങ്ങിയത്. ഇവ നിലനിർത്തുക, ശക്തിപ്പെടുത്തുക എന്നതിനാണ് മുഖ്യ പരിഗണന. പുതുതായി തുടങ്ങുന്നവയിൽ 30 ശതമാനത്തോളം ആദ്യവർഷം തന്നെ അടച്ചുപൂട്ടുന്നു എന്നാണ് ദേശീയതലത്തിലെ കണക്ക്. ഇവിടെ അതെങ്ങനെ പരമാവധി കുറയ്ക്കാം എന്നതാണു ചിന്ത. അതിനായി എംഎസ്എംഇ ക്ലിനിക്കുകൾ എല്ലാ ജില്ലയിലും തുടങ്ങിക്കഴിഞ്ഞു. ഫിനാൻസ്, മാനേജ്മെന്റ്, മാർക്കറ്റിങ്, ടെക്നോളജി തുടങ്ങി എല്ലാ മേഖലയിലും സഹായം ഉറപ്പാക്കാൻ ശ്രമിക്കുകയാണ്. ഒരു പ്രശ്നം വന്നാൽ സംരംഭകനു ധൈര്യമായി ആ ക്ലിനിക്കിൽ പോകാം. വിദഗ്ധരുടെ ഉപദേശം തേടാം. പണം സർക്കാർ കൊടുക്കും. ആദ്യ വർഷം ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സൗജന്യ സേവനം എല്ലാ ജില്ലയിലും പുതിയ സംരംഭകർക്കു കൊടുക്കും. അടുത്ത വർഷം ചെറിയ ഫീസിൽ ഇതു തുടരും.
ഇവരുടെ ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രത്യേക പരിഗണന നൽകും. കെ സ്റ്റോറിലും സിവിൽ സപ്ലൈയ്സ് ഷോപ്പുകളിലും എല്ലാം ഇവയ്ക്കു പ്രത്യേകം റാക്കുകൾ ഉണ്ടാകും.
1000 സംരംഭങ്ങൾ, 100 കോടി
This story is from the July 01,2023 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 01,2023 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![ബാങ്ക് ചെക്ക് ജീവിതത്തിന്മേൽ ചെക്ക് പറയാതിരിക്കാൻ](https://reseuro.magzter.com/100x125/articles/4585/1751086/YaJN4X2gB1719913494040/1719913671472.jpg)
ബാങ്ക് ചെക്ക് ജീവിതത്തിന്മേൽ ചെക്ക് പറയാതിരിക്കാൻ
നിങ്ങൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയാൽ ഇരട്ടി പിഴയും ജയിൽശിക്ഷയുംവരെ ലഭിക്കാം.
![ഫിനാൻഷ്യൽ ഗോളുകൾ എങ്ങനെ സെറ്റ് ചെയ്യാം](https://reseuro.magzter.com/100x125/articles/4585/1751086/9mhhrmgTb1719912839296/1719912951224.jpg)
ഫിനാൻഷ്യൽ ഗോളുകൾ എങ്ങനെ സെറ്റ് ചെയ്യാം
ഓരോ സ്വപ്നത്തിനും ഒരു ഫിനാൻഷ്യൽ ഗോൾ ഉണ്ടാകണം. ഓരോ ഗോളും സെറ്റ് ചെയ്യുമ്പോൾ എന്ത്? എപ്പോൾ? എത്ര വിലയ്ക്ക് എന്നീ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.
![മോദിയുടെ മൂന്നാമൂഴം പ്രകടനപത്രിക തുറന്നിടുന്ന നിക്ഷേപസാധ്യതകൾ](https://reseuro.magzter.com/100x125/articles/4585/1751086/mW2WELHnt1719911046112/1719912824381.jpg)
മോദിയുടെ മൂന്നാമൂഴം പ്രകടനപത്രിക തുറന്നിടുന്ന നിക്ഷേപസാധ്യതകൾ
'മോദിയുടെ ഗാരന്റിയുമായി ബിജെപി പുറത്തിറക്കിയ 76 പേജുള്ള പ്രകടനപത്രികയിൽ ഓഹരിവിപണിയെ നേരിട്ടും പരോക്ഷമായും സ്വാധീനിക്കാൻ സാധ്യതയുള്ള ഒട്ടേറെ പദ്ധതികളുണ്ട്. ഇവയുമായി ബന്ധപ്പെട്ട മേഖലകളിലെ മികച്ച ഓഹരികളിൽ വലിയ അവസരങ്ങളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. കൃത്യമായ പഠനം നടത്തിയോ, വിദഗ്ധരുടെ സഹായത്തോടെയോ ഇവയിൽ അനുയോജ്യമായവ കണ്ടെത്തി നിക്ഷേപങ്ങൾ നടത്തുക. പ്രകടനപത്രികയിൽ ഗ്ലോബൽ ഹബ്ബ്' എന്ന വാക്ക് പലയിടത്തും ആവർത്തിക്കുന്നുണ്ട്. പല മേഖലകളിലും ഇന്ത്യയെ ഗ്ലോബൽ ഹബ്ബാക്കി മാറ്റുമെന്നാണ് അവകാശവാദം.
![വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം](https://reseuro.magzter.com/100x125/articles/4585/1751086/COrungFIX1719910604648/1719911017128.jpg)
വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം
ദീർഘകാല നിക്ഷേപത്തിലൂടെ ഒരു പോർട്ട്ഫോളിയോ വളർത്തിയെടുക്കുമ്പോൾ ഇടക്കാല വിഴ്ചകൾ ആവശ്യമാണ്. കാരണം കുറഞ്ഞ വിലയിൽ നല്ല ഓഹരികൾ വാങ്ങാൻ മികച്ച അവസരം ലഭിക്കും. അജയ് മേനോൻ സിഇഒ ബ്രോക്കിങ് & ഡിസ്ട്രിബ്യൂഷൻ, ഹോൾടൈം ഡയറക്ടർ, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്.
![കുറച്ചു മോട്ടിവേഷൻ എടുക്കട്ടേ?](https://reseuro.magzter.com/100x125/articles/4585/1751086/0-WU83b7-1719856645442/1719856754895.jpg)
കുറച്ചു മോട്ടിവേഷൻ എടുക്കട്ടേ?
പ്രചോദനം നേടി ഉള്ളിലെ സംരംഭകത്വത്തെ ഉത്തേജിപ്പിക്കാൻ എത്ര തുക മുടക്കാനും സംരംഭകർ തയാറാണ്.
![കോപം വരുമ്പോൾ നാമം ജപിക്കണം](https://reseuro.magzter.com/100x125/articles/4585/1751086/YtDZrFaEJ1719856499602/1719856640172.jpg)
കോപം വരുമ്പോൾ നാമം ജപിക്കണം
'ഒരാവേശത്തിന് കിണറ്റിൽ ചാടിയാൽ ഒൻപതാവേശത്തിനു കരകയറാനാവില്ല'. കമ്പനിയായാലും കച്ചവടമായാലും ഉടമസ്ഥർ ശ്രദ്ധിക്കേണ്ട വലിയ പാഠമാണിത്.
![പണമുണ്ടാക്കുന്ന പ്രഭാഷണ ബിസിനസ്](https://reseuro.magzter.com/100x125/articles/4585/1751086/I1uzuTO-q1719856388866/1719856495020.jpg)
പണമുണ്ടാക്കുന്ന പ്രഭാഷണ ബിസിനസ്
താരങ്ങൾക്ക് പ്രസംഗത്തിന് 10 ലക്ഷം മുതൽ 25 ലക്ഷംവരെ റേറ്റുണ്ട്. വിജയവും വിവരവും അനുഭവജ്ഞാനവും ഉള്ളവർ പറയുന്നതിൽ കാര്യമുണ്ട്.
![റിട്ടയർമെന്റിനു ശേഷമുള്ള ഫിനാൻഷ്യൽ പ്ലാൻ 5 അടിസ്ഥാന പ്രമാണങ്ങൾ](https://reseuro.magzter.com/100x125/articles/4585/1751086/IosMPxVvy1719855964882/1719856251361.jpg)
റിട്ടയർമെന്റിനു ശേഷമുള്ള ഫിനാൻഷ്യൽ പ്ലാൻ 5 അടിസ്ഥാന പ്രമാണങ്ങൾ
വിരമിക്കലിനുശേഷമുള്ള സാമ്പത്തിക ആസൂത്രണത്തിനു പ്രാധാന്യം വളരെ കൂടുതലാണ്. ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
![30കാരൻ ചോദിക്കുന്നു മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങണം, എങ്ങനെ പണം സമാഹരിക്കാം](https://reseuro.magzter.com/100x125/articles/4585/1751086/Vw7DBYtU11719855788955/1719855952192.jpg)
30കാരൻ ചോദിക്കുന്നു മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങണം, എങ്ങനെ പണം സമാഹരിക്കാം
20 വർഷത്തിനുള്ളിൽ ഫ്ലാറ്റ് വാങ്ങാനുള്ള പണം സ്വരുക്കൂട്ടണം. നിലവിൽ 70 ലക്ഷം രൂപ വിലവരുന്ന ഫ്ലാറ്റ് വാങ്ങാനാണ് ആഗ്രഹം.
![തേങ്ങ ഉടയ്ക്ക് മ്യൂച്വൽഫണ്ട് സ്വാമീ..](https://reseuro.magzter.com/100x125/articles/4585/1751086/uNTZYjBOi1719855623362/1719855788088.jpg)
തേങ്ങ ഉടയ്ക്ക് മ്യൂച്വൽഫണ്ട് സ്വാമീ..
എന്നെന്നേക്കുമായി മിസാകുന്ന ബസല്ല മ്യൂച്വൽഫണ്ട്. ഹ്രസ്വയാത്രയ്ക്ക പറ്റുന്നതുമല്ല. ദീർഘയാത്ര ചെയ്യുന്നവർ കയറേണ്ട ബസാണ്.