അപകടങ്ങൾ, മാരകരോഗങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം മൂലം വ്യക്തികൾക്ക് ഭീമമായ നാശനഷ്ടങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. മരണം, ഭാരിച്ച ചികിത്സാചെലവുകൾ, വസ്തുവകകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവ കുടുംബങ്ങളുടെ താളംതെറ്റിക്കുകയും വലിയ സാമ്പത്തിക ബാധ്യതയിലേക്കു തള്ളിവിടുകയും ചെയ്യും. ബന്ധുക്കൾക്കോ സമൂഹത്തിനോ സർക്കാരിനോ ഈ നഷ്ടങ്ങൾ നികത്താൻ കഴിയില്ല എന്നതും വസ്തുത തന്നെ. ഇവിടെ പരിഹാരം ഒന്നേയുള്ളൂ. ആവശ്യമായ വിവിധതരം ഇൻഷുറൻസ് കവറേജ് ഓരോ വ്യക്തികൾക്കും കുടുംബങ്ങൾക്കും ഉറപ്പാക്കുക.
മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തത്തോടെ സർക്കാരുകൾക്ക് കുറഞ്ഞ ചെലവിൽ ഇതു സാധ്യമാക്കാനാകും. സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക് തികച്ചും സൗജന്യമായും ഇടത്തരക്കാർക്ക് പ്രീമിയത്തിൽ ഇളവു നൽകിയും ഉയർന്ന വരുമാനക്കാർക്ക് യഥാർഥ പ്രീമിയം നൽകിയും ഈ പദ്ധതിയിൽ ചേരാനുളള സംവിധാനം ഒരുക്കണം. ഈ ഡിജിറ്റൽ യുഗത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാനും അവരിൽ നിന്നും പ്രീമിയം ഈടാക്കാനും എളുപ്പമാണ്. എല്ലാത്തരം ദുരന്തങ്ങളിലും പിടിച്ചുനിൽക്കാനുള്ള സാമ്പത്തികസംരക്ഷണം രാജ്യത്തെ ഓരോ വ്യക്തിക്കും ഉറപ്പാക്കാൻ സർക്കാരിനു കഴിയും. ആവശ്യകത ബോധ്യപ്പെടുകയും താങ്ങാവുന്ന ചെലവിൽ സംരക്ഷണം ഉറപ്പാക്കാമെന്നു തിരിച്ചറിയുകയും ചെയ്താൽ സ്വാഭാവികമായും ജനങ്ങൾ പദ്ധതിയിൽ പങ്കാളികളാകാൻ മുന്നോട്ടുവരും. പേരിനുമാത്രം ഇത്തരം പദ്ധതികൾ നടപ്പിലാക്കാതെ മുഴുവൻ ജനങ്ങളെയും പങ്കാളികളാക്കിയാൽ ഒരു പരിധിവരെ സർക്കാരിനും വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്നും കരകയറാൻ കഴിയും. ഇനിയും വൈകാതെ സംരക്ഷണകാര്യങ്ങളിൽ ഒരു ദേശീയ നയം ഉണ്ടാകുകയാണു വേണ്ടത്. ഇതിനു വേണ്ട ചില നിർദേശങ്ങളാണ് സമ്പാദ്യം മുന്നോട്ടുവയ്ക്കുന്നത്.
ആരോഗ്യ ഇൻഷുറൻസ്
എല്ലാവർക്കും അനിവാര്യമാണ് ആരോഗ്യ ഇൻഷുറൻസ്. ഈ മേഖല നേരിടുന്ന വലിയ പ്രശ്നം ഉയരുന്ന ചികിത്സാ ചെലവാണ്. ഒരു നിശ്ചിത ചികിത്സയുടെ ചെലവിനു കൃത്യമായ നിരക്കേ പോളിസിയിലൂടെ നൽകാവൂ. പക്ഷേ, ആശുപത്രികളുടെ നിലവാരമനുസരിച്ച് തരം തിരിച്ച് ഈ ചികിത്സാ ചെലവു നിശ്ചയിക്കാം. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഏത് ആശുപത്രിയിലും ചികിത്സിക്കാനാകണം.
This story is from the March 01, 2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 01, 2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്
പൊന്നാനിക്കാരനായ ഒരു ഇരുപതുകാരൻ ജോലി തേടി ബോംബൈയിലെത്തിയപ്പോഴാണ് ഗൾഫിൽ പോകുന്നവരുടെ ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടത്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറുസംരംഭം. അതിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും യാത്രചെയ്യുന്നവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്ന അക്ബർ ട്രാവൽസ് എന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 2.4 ബില്യൺ ഡോളറിന്റെ വിറ്റുവരവും 3,000 ജീവനക്കാരുമുള്ള, ഫ്ലൈറ്റും ക്രൂയിസുംവരെ നീളുന്ന യാത്രസംവിധാനങ്ങളും അൻപതോളം സ്ഥാപനങ്ങളും അടങ്ങുന്ന ഇന്ത്യൻ ട്രാവൽ ബിസിനസിലെ അതികായനായ അക്ബർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുൾ നാസർ തങ്ങളുടെ സേവനങ്ങളെക്കുറിച്ചും ട്രാവൽ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
മരത്തിന്റെ കട്ട് പീസും ചിരട്ടയും കൊണ്ടു മാസം 40,000 രൂപ വരുമാനം
കോവിഡ് സമയത്ത് ആശാരിപ്പണി നിന്നുപോയപ്പോൾ അനിൽ വരുമാനത്തിനു കണ്ടെത്തിയ മാർഗം ഇന്നൊരു ബിസിനസായി വളർന്നിരിക്കുന്നു.
യാത്രകൾ സുഗമമാക്കാൻ ഇൻഷുറൻസ് അനിവാര്യം
ഏതാവശ്യങ്ങൾക്കും യാത്രപോകുന്ന വ്യക്തികൾക്ക് പ്രായഭേദമന്യേ ഇവ വാങ്ങാം. വിനോദസഞ്ചാരികൾ മുതൽ വിദ്യാഭ്യാസം, ബിസിനസ്, ചികിത്സാ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നർക്കുവരെ സുരക്ഷ ഉറപ്പാക്കാം.
നിങ്ങൾക്കും തുടങ്ങാം ഹോംസ്റ്റേ
ട്രാവൽ സ്പെഷ്യൽ
വിദേശ യാത്ര അറിയണം ഇക്കാര്യങ്ങൾ
വിദേശയാത്രയിൽ ഉപകാരപ്പെടുന്ന കാർഡ്, ആപ് വിവരങ്ങളും ഓഫറുകളും
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.
ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം
പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.
നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്
മാസം 120 രൂപ വീതം കുട്ടിയുടെ 60 വയസ്സു വരെ നിക്ഷേപിച്ചാൽ മൊത്തം 22,67,007 രൂപ കിട്ടും. മാസം 8,483 രൂപ പെൻഷനും മാസം 500 രൂപ ഇട്ടാൽ കിട്ടുക 1.13 കോടി രൂപയും 42,413 രൂപ പെൻഷനും.