![ആഭരണം 18 കാരറ്റാക്കാം ഗുണവും ലാഭവും പലത്](https://cdn.magzter.com/1380625328/1717213605/articles/3NUNZaOQG1718556204643/1718556493399.jpg)
സ്വർണം പവന് 53,000-54,000 രൂപ നിലവാര ത്തിലെത്തിയതോടെ വിവാഹത്തിനുൾപ്പെടെ സ്വർണം വാങ്ങാൻ തയാറെടുക്കുന്നവരുടെ ചങ്കിടിപ്പ് വർധിച്ചു. പലതവണ കണക്കുകൂട്ടി ഉറപ്പിച്ചുവച്ചതിലും എത്ര തുക അധികമായി നൽകേണ്ടിവരും എന്ന ആശങ്കയാണ് ഏവർക്കും.
സ്വർണവിലയിൽ കൈപൊള്ളുന്ന ഈ അവസ്ഥയി ലാണ് പുതുതരംഗമായി ഉയർന്നുവരുന്ന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ പ്രസക്തി. ന്യൂജൻസിന്റെ ഫാഷൻ ട്രെൻഡിങ് ലിസ്റ്റിൽ മാത്രമുണ്ടായിരുന്ന 18 കാരറ്റ് സ്വർണാഭരണങ്ങൾ ഇപ്പോൾ വിവാഹ പർച്ചേസിങ്ങിൽ പോലും ഇടംപിടിക്കുന്നു.
ആഭരണം 18 കാരറ്റാക്കിയാൽ പലതുണ്ട് കാര്യം. പണലാഭം തന്നെ മൂന്നുതരത്തിൽ കിട്ടും. അതിനു പുറമെ മറ്റു പല മികവുകളുമുണ്ട്.
1 വിലയിലെ ലാഭം- നിലവിൽ 22 കാരറ്റ്, 18 കാരറ്റ് സ്വർണം തമ്മിൽ ഗ്രാമിന് ആയിരത്തിലധികം രൂപയുടെ വിലവ്യത്യാസമുണ്ട്. അതായത് പവന് 8,500 രൂപയോളം വ്യത്യാസം വരും. അതായത് ഒരു പവൻ വാങ്ങുമ്പോൾ തന്നെ 8,000 രൂപയിലധികം ലാഭം കിട്ടും. 10 പവനാണെങ്കിൽ 80,000 രൂപയും. 50 പവൻ വാങ്ങുന്നവരെ സംബന്ധിച്ച് നാലു ലക്ഷം രൂപയോളം ലാഭിക്കാം.
2. പണിക്കൂലിയിനത്തിലും ലാഭം - നിലവിൽ 8 മുതൽ 35% വരെയാണ് സ്വർണാഭരണങ്ങളുടെ പണിക്കൂലി. സ്വർണവിലയുടെ ശതമാനക്കണക്കിലാണ് ഇത് ഈടാക്കുക. അതായത്, സ്വർണത്തിന്റെ വില കൂടുന്നതനുസരിച്ച് പണിക്കൂലിയും വർധിച്ചുവരും. നിലവിലെ 53,000 രൂപ നിലവാരത്തിൽ വിവിധ ആഭരണങ്ങൾക്ക് 4,240 രൂപ മുതൽ 18,500 രൂപവരെ പണിക്കൂലി മാത്രം വരും. എന്നാൽ, 18 കാരറ്റ് ആഭരണമാണെങ്കിൽ പവന് 3,600 മുതൽ 17,750 രൂപ വരെയേ ആകൂ.
This story is from the June 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![ബാങ്ക് ചെക്ക് ജീവിതത്തിന്മേൽ ചെക്ക് പറയാതിരിക്കാൻ](https://reseuro.magzter.com/100x125/articles/4585/1751086/YaJN4X2gB1719913494040/1719913671472.jpg)
ബാങ്ക് ചെക്ക് ജീവിതത്തിന്മേൽ ചെക്ക് പറയാതിരിക്കാൻ
നിങ്ങൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയാൽ ഇരട്ടി പിഴയും ജയിൽശിക്ഷയുംവരെ ലഭിക്കാം.
![ഫിനാൻഷ്യൽ ഗോളുകൾ എങ്ങനെ സെറ്റ് ചെയ്യാം](https://reseuro.magzter.com/100x125/articles/4585/1751086/9mhhrmgTb1719912839296/1719912951224.jpg)
ഫിനാൻഷ്യൽ ഗോളുകൾ എങ്ങനെ സെറ്റ് ചെയ്യാം
ഓരോ സ്വപ്നത്തിനും ഒരു ഫിനാൻഷ്യൽ ഗോൾ ഉണ്ടാകണം. ഓരോ ഗോളും സെറ്റ് ചെയ്യുമ്പോൾ എന്ത്? എപ്പോൾ? എത്ര വിലയ്ക്ക് എന്നീ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.
![മോദിയുടെ മൂന്നാമൂഴം പ്രകടനപത്രിക തുറന്നിടുന്ന നിക്ഷേപസാധ്യതകൾ](https://reseuro.magzter.com/100x125/articles/4585/1751086/mW2WELHnt1719911046112/1719912824381.jpg)
മോദിയുടെ മൂന്നാമൂഴം പ്രകടനപത്രിക തുറന്നിടുന്ന നിക്ഷേപസാധ്യതകൾ
'മോദിയുടെ ഗാരന്റിയുമായി ബിജെപി പുറത്തിറക്കിയ 76 പേജുള്ള പ്രകടനപത്രികയിൽ ഓഹരിവിപണിയെ നേരിട്ടും പരോക്ഷമായും സ്വാധീനിക്കാൻ സാധ്യതയുള്ള ഒട്ടേറെ പദ്ധതികളുണ്ട്. ഇവയുമായി ബന്ധപ്പെട്ട മേഖലകളിലെ മികച്ച ഓഹരികളിൽ വലിയ അവസരങ്ങളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. കൃത്യമായ പഠനം നടത്തിയോ, വിദഗ്ധരുടെ സഹായത്തോടെയോ ഇവയിൽ അനുയോജ്യമായവ കണ്ടെത്തി നിക്ഷേപങ്ങൾ നടത്തുക. പ്രകടനപത്രികയിൽ ഗ്ലോബൽ ഹബ്ബ്' എന്ന വാക്ക് പലയിടത്തും ആവർത്തിക്കുന്നുണ്ട്. പല മേഖലകളിലും ഇന്ത്യയെ ഗ്ലോബൽ ഹബ്ബാക്കി മാറ്റുമെന്നാണ് അവകാശവാദം.
![വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം](https://reseuro.magzter.com/100x125/articles/4585/1751086/COrungFIX1719910604648/1719911017128.jpg)
വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം
ദീർഘകാല നിക്ഷേപത്തിലൂടെ ഒരു പോർട്ട്ഫോളിയോ വളർത്തിയെടുക്കുമ്പോൾ ഇടക്കാല വിഴ്ചകൾ ആവശ്യമാണ്. കാരണം കുറഞ്ഞ വിലയിൽ നല്ല ഓഹരികൾ വാങ്ങാൻ മികച്ച അവസരം ലഭിക്കും. അജയ് മേനോൻ സിഇഒ ബ്രോക്കിങ് & ഡിസ്ട്രിബ്യൂഷൻ, ഹോൾടൈം ഡയറക്ടർ, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്.
![കുറച്ചു മോട്ടിവേഷൻ എടുക്കട്ടേ?](https://reseuro.magzter.com/100x125/articles/4585/1751086/0-WU83b7-1719856645442/1719856754895.jpg)
കുറച്ചു മോട്ടിവേഷൻ എടുക്കട്ടേ?
പ്രചോദനം നേടി ഉള്ളിലെ സംരംഭകത്വത്തെ ഉത്തേജിപ്പിക്കാൻ എത്ര തുക മുടക്കാനും സംരംഭകർ തയാറാണ്.
![കോപം വരുമ്പോൾ നാമം ജപിക്കണം](https://reseuro.magzter.com/100x125/articles/4585/1751086/YtDZrFaEJ1719856499602/1719856640172.jpg)
കോപം വരുമ്പോൾ നാമം ജപിക്കണം
'ഒരാവേശത്തിന് കിണറ്റിൽ ചാടിയാൽ ഒൻപതാവേശത്തിനു കരകയറാനാവില്ല'. കമ്പനിയായാലും കച്ചവടമായാലും ഉടമസ്ഥർ ശ്രദ്ധിക്കേണ്ട വലിയ പാഠമാണിത്.
![പണമുണ്ടാക്കുന്ന പ്രഭാഷണ ബിസിനസ്](https://reseuro.magzter.com/100x125/articles/4585/1751086/I1uzuTO-q1719856388866/1719856495020.jpg)
പണമുണ്ടാക്കുന്ന പ്രഭാഷണ ബിസിനസ്
താരങ്ങൾക്ക് പ്രസംഗത്തിന് 10 ലക്ഷം മുതൽ 25 ലക്ഷംവരെ റേറ്റുണ്ട്. വിജയവും വിവരവും അനുഭവജ്ഞാനവും ഉള്ളവർ പറയുന്നതിൽ കാര്യമുണ്ട്.
![റിട്ടയർമെന്റിനു ശേഷമുള്ള ഫിനാൻഷ്യൽ പ്ലാൻ 5 അടിസ്ഥാന പ്രമാണങ്ങൾ](https://reseuro.magzter.com/100x125/articles/4585/1751086/IosMPxVvy1719855964882/1719856251361.jpg)
റിട്ടയർമെന്റിനു ശേഷമുള്ള ഫിനാൻഷ്യൽ പ്ലാൻ 5 അടിസ്ഥാന പ്രമാണങ്ങൾ
വിരമിക്കലിനുശേഷമുള്ള സാമ്പത്തിക ആസൂത്രണത്തിനു പ്രാധാന്യം വളരെ കൂടുതലാണ്. ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
![30കാരൻ ചോദിക്കുന്നു മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങണം, എങ്ങനെ പണം സമാഹരിക്കാം](https://reseuro.magzter.com/100x125/articles/4585/1751086/Vw7DBYtU11719855788955/1719855952192.jpg)
30കാരൻ ചോദിക്കുന്നു മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങണം, എങ്ങനെ പണം സമാഹരിക്കാം
20 വർഷത്തിനുള്ളിൽ ഫ്ലാറ്റ് വാങ്ങാനുള്ള പണം സ്വരുക്കൂട്ടണം. നിലവിൽ 70 ലക്ഷം രൂപ വിലവരുന്ന ഫ്ലാറ്റ് വാങ്ങാനാണ് ആഗ്രഹം.
![തേങ്ങ ഉടയ്ക്ക് മ്യൂച്വൽഫണ്ട് സ്വാമീ..](https://reseuro.magzter.com/100x125/articles/4585/1751086/uNTZYjBOi1719855623362/1719855788088.jpg)
തേങ്ങ ഉടയ്ക്ക് മ്യൂച്വൽഫണ്ട് സ്വാമീ..
എന്നെന്നേക്കുമായി മിസാകുന്ന ബസല്ല മ്യൂച്വൽഫണ്ട്. ഹ്രസ്വയാത്രയ്ക്ക പറ്റുന്നതുമല്ല. ദീർഘയാത്ര ചെയ്യുന്നവർ കയറേണ്ട ബസാണ്.