കഴിഞ്ഞ ഒരു ക്രിസ്മസ് കാലത്താണ് അസാധാരണ പ്രകാശം ചിതറുന്ന ആ പുസ്തകം വായിച്ചത്, ഹ്യൂമൻ കൈൻഡ്: എ ഹോപ്ഫുൾ ഹിസ്റ്ററി (Humankind: A Hopeful History). സ്വഭാവത്തിൽ സ്വാർഥരും പരുക്കരുമാണ് നരവംശം എന്നു പേർത്തും പേർത്തും പറഞ്ഞു കൊണ്ടിരിക്കുന്ന നടപ്പു ധാരണകളെ തലകീഴായി കാണാൻ ശ്രമിക്കുന്നുണ്ട് അതിൽ. സാമാന്യം തടിച്ച പുസ്തകം. ആശയങ്ങളെയല്ല, ആശയങ്ങളെ സൃഷ്ടിച്ചെടുത്ത പരിസരങ്ങളെയാണ് എഴുത്തുകാരൻ അതിൽ വിചാരണ ചെയ്യുന്നത്. അത് വേരുകൾക്കുള്ള ചികിത്സയാണ്. യു വാൽ നോവ ഹരാരി തുടങ്ങിയവർ അതിനെക്കുറിച്ച് മതിപ്പു പറയുന്നുണ്ട്.
പുസ്തകത്തിന്റെ ഒടുവിലത്തെ അധ്യായങ്ങളിലൊന്നിന്റെ ശീർഷകമിതാണ്- When the soldiers came out of the trenches. 1914ലെ ക്രിസ്മസ് ദിനത്തിൽ ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുവാൻ തയാറായ ആ ശത്രുപക്ഷങ്ങളുടെ കഥ തന്നെയാണ് സൂചിതം. മിലിട്ടറി ചരിത്രകാരനായ ടോണി ആഷ്വർത്ത് അതിനെ വിശേഷിപ്പിച്ച a sudden surfacing of the whole of iceberg എന്നാണ്. സ്നേഹത്തിന്റെയും അനുഭാവത്തിന്റെയും മഞ്ഞുമലകൾ അഗാധതയിൽ ആണ്ടുകിടപ്പുണ്ട്. അപൂർവം ചില മുഹൂർത്തങ്ങളിൽ അതിന്റെ അഗ്രം നമ്മുടെ റെറ്റിനയിൽ പതിയുന്നുണ്ടെന്നു മാത്രം.
കൊളംബിയയിൽ നിന്ന് ഓപറേഷൻ ക്രിസ്മസ് എന്നൊരു അനുബന്ധ വിചാരം കൂടി അയാളതിൽ ചേർത്തു വെക്കുന്നുണ്ട്. ഒരു പരസ്യക്കമ്പനി നടത്തിക്കൊണ്ടിരുന്ന രണ്ടു പേരോട് SARK എന്ന ഗറില ആർമിയെ സ്വാധീനിക്കാനായി എന്തെങ്കിലും ചില കാര്യങ്ങൾ ചെയ്യുവാൻ ദേശത്തിന്റെ പ്രതിരോധമന്ത്രി ആവശ്യപ്പെടുകയാണ്. ഇതിനകം രണ്ടര ലക്ഷത്തോളം ജീവിതത്തിന് കണക്കുപറയേണ്ട ബാധ്യതയുള്ള, അരനൂറ്റാണ്ട് പഴക്കമുള്ള ഒളിപ്പോരാളികളുടെ ഒത്തുചേരലിനെ സമാധാനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു അവരുടെ ധർമം. ആ ക്രിസ്തുസിന് ഒമ്പതിടങ്ങളിൽ എഴുപത്തഞ്ചടിയുള്ള മരങ്ങളിൽ ക്രിസ്മസ് വിളക്കുകൾ തെളിച്ച് ആർക്കും വായിക്കാവ ന്ന വിധത്തിൽ ഇങ്ങനെ എഴുതിവെച്ചു: 'ക്രിസ്മസിന് ഈ വനത്തിലേക്ക് എത്തുവാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാനും കഴിയും. At Christmas everything is possible. പുതിയ മാറ്റങ്ങളുടെ തുടക്കമായിരുന്നു അത്...
This story is from the December 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...
വിദേശത്തേക്ക് പറക്കും മുമ്പ്
വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്
ഓർമയിലെ കരോൾ
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു
എവിടെയുണ്ട് തനിച്ച വെളിച്ചം?
നല്ല വാക്ക്
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ