പോസ്റ്റ്പാർട്ടം ഡിപ്രഷൻ അമ്മമനസ്സിന്റെ വിഷാദ ശത്രു
Kudumbam|December 2022
എപ്പോഴും സങ്കടം. സ്വന്തം കുഞ്ഞിനോട് പോലും വിരക്തി. ക്ഷീണവും തളർച്ചയും...പ്രസവ ശേഷം പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന വിഷാദച്ചുഴിയിലേക്ക് അകപ്പെടുന്നവരെ കൈയൊഴിയരുത്...
ഡോ. യു. വിവേക് എം.ഡി സൈക്യാട്രി, കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ് റെനെ മെഡിസിറ്റി ഹോസ്പിറ്റൽ, കൊച്ചി
പോസ്റ്റ്പാർട്ടം ഡിപ്രഷൻ അമ്മമനസ്സിന്റെ വിഷാദ ശത്രു

കുഞ്ഞിനോടുള്ള ദേഷ്യമായിരുന്നു തുടക്കം. പ്രസവം കഴിഞ്ഞിട്ട് അധിക നാളായിട്ടില്ല. പാലുകൊടുക്കാൻ പോലും അവൾ താൽപര്യം കാണിക്കുന്നില്ല. ദേഷ്യം പിന്നീട് വീട്ടിലുള്ള മറ്റുള്ളവരോടും പടർന്നു.

എപ്പോഴും സങ്കടാവസ്ഥ. ഏറ്റവും ആസ്വദിച്ചിരുന്ന കാര്യങ്ങളോട് വരെ വിരക്തി. പ്രിയപ്പെട്ടവരോട് താൽപര്യമില്ലായ്മ. ക്ഷീണവും തളർച്ചയും. അവൾ അങ്ങനെ വിഷാദത്തിലെ കാണാക്കുഴിയിലേക്കാണ് നീങ്ങിയിരുന്നത്.

പലവിധ ചികിത്സകൾ നൽകിയിട്ടും അവളുടെ മനസ്സിന് കാര്യമായ മാറ്റം വരുന്നില്ല. അതോടെ വീട്ടുകാരുടെ അടക്കിപ്പിടിച്ച കുറ്റപ്പെടുത്തൽ പുറമേക്കു കാണിച്ചുതുടങ്ങി.

ഭർത്താവും സ്വന്തം വീട്ടുകാരും എതിരായതോടെ കുഞ്ഞിൽ നിന്നും അവളെ മാറ്റി നിർത്തി. വീട്ടിൽ അവളെ നോക്കാൻ ആരും താൽപര്യപ്പെട്ടുമില്ല. അവസാനം എറണാകുളം ജില്ലയിലെ ഒരു അഗതിമന്ദിരത്തിലേക്ക് അവളെ മാറ്റി.

വർഷങ്ങൾ പിന്നിട്ടു. ഇന്ന് അവൾക്ക് 39 വയസ്സായി. പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന കഠിനമായ മാനസികാവസ്ഥയിലാണ് അവളെന്ന തിരിച്ചറിവിൽ ആ അഗതിമന്ദിരത്തിലെ സാമൂഹിക പ്രവർത്തകർ അവളെ പരിചരിച്ചു തുടങ്ങിയിരുന്നു.

തുടർച്ചയായി നൽകിയ ചികിത്സയിലൂടെ അവൾ പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഇടക്കിടെ എത്തുന്ന വീട്ടുകാരോട് അവൾ നല്ലരീതിയിൽ പ്രതികരിച്ചു തുടങ്ങി. അധികം വൈകാതെ സ്വന്തം വീട്ടിലേക്ക് മടങ്ങി അവൾ സാധാരണ ജീവിതം നയിക്കുമെന്ന പ്രതീക്ഷയിൽ പരിചരണം തുടരുകയാണ് ആ അഗതിമന്ദിരത്തിലെ സാമൂഹിക പ്രവർത്തകർ.

പ്രസവശേഷം 50 ശതമാനം സ്ത്രീകളിലും ചെറിയ തോതിലെങ്കിലും മാനസിക സമ്മർദം അനുഭവപ്പെടാറുണ്ട്. അപകടകരമല്ലാത്ത നേരിയ തോതിലുള്ള ആശങ്കയും ഉൾഭയവുമാണ് അനുഭവപ്പെടുന്നതെങ്കിൽ ഇത് പോസ്റ്റ്പാർട്ടം ബ്ലൂസ് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ, ദൈനംദിന ജീവിതത്തെ ബാധിക്കുകയും കുഞ്ഞിന്റെ ജീവനുപോലും ഭീഷണിയാകുകയും ചെയ്യുന്ന അവസ്ഥയാണ് പോസ്റ്റ് പാർട്ടംഡിപ്രഷൻ (Postpartum Depression) അല്ലെങ്കിൽ പ്രസവാനന്തര വിഷാദം. അകാരണമായ കരച്ചിൽ, ഭയം, ചില സമയങ്ങളിൽ സന്തോഷം തുടങ്ങിയവ ഇടകലർന്ന് അനുഭവപ്പെടുന്നതിനാൽ കടുത്ത വൈകാരിക അസന്തുലിതാവസ്ഥയിലൂടെയാണ് പല സ്ത്രീകളും ഈ ഘട്ടത്തിൽ കടന്നുപോകാറുള്ളത്. കുഞ്ഞിന്റെ പരിപാലനം ഉൾപ്പെടെ കാര്യങ്ങൾ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാകുന്ന അവസ്ഥയാണിത്. 

This story is from the December 2022 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 2022 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 mins  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 mins  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 mins  |
December-2024
വിദേശത്തേക്ക് പറക്കും മുമ്പ്
Kudumbam

വിദേശത്തേക്ക് പറക്കും മുമ്പ്

വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
4 mins  |
December-2024
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
Kudumbam

മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം

ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്

time-read
2 mins  |
December-2024
ഓർമയിലെ കരോൾ
Kudumbam

ഓർമയിലെ കരോൾ

പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.

time-read
3 mins  |
December-2024
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
Kudumbam

ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര

ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും

time-read
8 mins  |
December-2024
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
Kudumbam

കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല

വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു

time-read
3 mins  |
December-2024
എവിടെയുണ്ട് തനിച്ച വെളിച്ചം?
Kudumbam

എവിടെയുണ്ട് തനിച്ച വെളിച്ചം?

നല്ല വാക്ക്

time-read
1 min  |
December-2024
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 mins  |
November-2024