പൈതൃകത്തിന്റെ വസന്തകാഴ്ചയായി ചമ്പാനേർ
Kudumbam|December 2022
ചമ്പാനേറിലെ 3280 ഏക്കർ ഇപ്പോൾ ചമ്പാനേർ-പാവഗഡ് ആർക്കിയോളജിക്കൽ പാർക്കാണ്. അതിനകത്ത് കോട്ടകൾ, കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, മസ്ജിദുകൾ, ജലസംഭരണികൾ അങ്ങനെ നിരവധി വിസ്മയക്കാഴ്ചകൾ കാണാം...
ഷാഫി കോട്ടയിൽ
പൈതൃകത്തിന്റെ വസന്തകാഴ്ചയായി ചമ്പാനേർ

ഗുജറാത്തിലെ വഡോദര സെൻ സ്റ്റേഷനിൽനിന്ന് ഉച്ചക്ക് രണ്ടിനാണ് പാവഗഡിലേക്ക് പുറപ്പെട്ടത്. വരണ്ട ഉഷ്ണക്കാറ്റ് ഇടക്കിടെ ബസിൽ കയറിയിറങ്ങിപ്പോകുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും ഗ്രാമീണരാണ്. ഉൾനാടൻ ഗ്രാമങ്ങളിലെ വയലേലകളുടെ മധ്യത്തിലൂടെ 50 കി.മീ പിന്നിട്ടു വേണം പുരാവസ്തു പ്രേമികളുടെ ഇഷ്ടയിടമായ ചമ്പാനേറിൽ എത്താൻ.

ഇതിനിടക്ക് എപ്പോഴോ ഒന്നുമയങ്ങി. ചമ്പാനേറിലെ കോട്ടക്കു മുന്നിൽ ബസ് ബ്രേക്ക് ചെയ്തുനിന്നതും ആളുകളിറങ്ങുന്നതും അറിഞ്ഞില്ല. സഹയാത്രികൻ കെ.ടി. മുഹമ്മദ് തോളിൽ തട്ടി വിളിച്ചതുകൊണ്ട് കോട്ടക്കു മുന്നിൽ തന്നെ ഇറങ്ങി.

ചമ്പാനേർ അത്രവലിയ പട്ടണമല്ല. റോഡിനപ്പുറം ഒന്നുരണ്ട് ചായക്കടകൾ. അവിടെയും തിരക്കൊന്നുമില്ല. 'നമുക്ക് ഓരോ ഇഞ്ചിച്ചായ കുടിച്ചാലോ? -സഹയാത്രികൻ ഹമീദ് മാഷിന്റെ ചോദ്യം കേട്ടതും മുന്നിൽക്കണ്ട ചായക്കടയിലേക്ക് ഞങ്ങൾ ഒരുമിച്ചുകയറി.

ചായകുടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പാവഗഡ് ഹില്ലിലേക്കുള്ള ഷെയർ ടാക്സികളിൽനിന്ന് ഉച്ചത്തിലുള്ള വിളി. 'മന്ദിർ... മന്ദിർ...തീസ് റുപ്പേ.. തീസ് റുപ്പേ...

ആദ്യയാത്ര കാളീക്ഷേത്രത്തിലേക്ക്

പാവഗഡ് ഹില്ലിലെ കാളീക്ഷേത്ര ത്തിൽ എത്തിക്കാൻ ഒരാൾക്ക് 30 രൂപയാണ് അവർ ആവശ്യപ്പെടുന്ന ത്. ഞങ്ങളുടെ സന്ദർശക പട്ടിക യിൽ പാവഗഡ്കുന്നിലെ ക്ഷേത്രം ഇല്ലെങ്കിലും ഒന്നുപോയാലോ എന്ന ആശ പലർക്കും. അങ്ങനെ പാവ ഗഡ് ഹില്ലിലെത്തി. ജീപ്പിൽ നിന്നിറ ങ്ങിയപ്പോൾ ക്ഷേത്രത്തിലേക്ക് ഇനി യും പടികൾ കയറണം. പടികയറ്റം ബുദ്ധിമുട്ടുള്ളവർക്ക് റോപ് വേയു ണ്ട്. അതിൽ കയറി ക്ഷേത്രപരിസര ത്തെത്തിയാൽ തീർഥാടകർക്ക് വിശ്രമിക്കാനായി മാച്ചി ഹവേലി.

ക്ഷേത്രത്തിനുചുറ്റും ഒരു പുരാതന കോട്ട. യാഗങ്ങൾ നടത്താൻ രണ്ടു ബലിപീഠങ്ങൾ വിശേഷദിവസങ്ങളിൽ കത്തിക്കാൻ വിളക്കുക ളുടെ ഒരു നീണ്ടനിര. അകത്തെ കോവിലിനകത്ത് ചുവന്നനിറത്തിൽ ഒരു കാളീവിഗ്രഹവും അതൊക്കെയാണ് കാളീക്ഷേത്ര കാഴ്ചകൾ. പക്ഷേ, മലയുടെ നിലയും സമയക്കുറവും ഓർത്തപ്പോൾ കാളീക്ഷേത്രദർശനം തൽക്കാലം വേണ്ടെന്നുവെച്ചു. ഞങ്ങൾ അടുത്ത ജീപ്പിൽ കയറി നേരെ കുന്നിറങ്ങി ചമ്പാനേർ ഫോർട്ടിൽ എത്തി.

ആർക്കിയോളജിക്കൽ പാർക്കും അൽപം ചരിത്രവും

This story is from the December 2022 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 2022 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 mins  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 mins  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 mins  |
December-2024
വിദേശത്തേക്ക് പറക്കും മുമ്പ്
Kudumbam

വിദേശത്തേക്ക് പറക്കും മുമ്പ്

വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
4 mins  |
December-2024
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
Kudumbam

മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം

ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്

time-read
2 mins  |
December-2024
ഓർമയിലെ കരോൾ
Kudumbam

ഓർമയിലെ കരോൾ

പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.

time-read
3 mins  |
December-2024
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
Kudumbam

ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര

ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും

time-read
8 mins  |
December-2024
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
Kudumbam

കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല

വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു

time-read
3 mins  |
December-2024
എവിടെയുണ്ട് തനിച്ച വെളിച്ചം?
Kudumbam

എവിടെയുണ്ട് തനിച്ച വെളിച്ചം?

നല്ല വാക്ക്

time-read
1 min  |
December-2024
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 mins  |
November-2024