![പറഞ്ഞാൽ തീരില്ല പന്യൻ കഥകൾ](https://cdn.magzter.com/1444209323/1681275228/articles/-d56UyOfU1682415217818/1682417580329.jpg)
“സഖാവ് പന്ന്യന്റെ വീടേതാ?" കണ്ണൂർ കക്കാട് സ്പിന്നിങ് മില്ലിനു സമീപം റോഡരികിൽ കണ്ടയാളോട് ചോദിച്ചു. “അതാ, ആ കാണുന്ന ബോർഡ് മൂപ്പരുടെ മോന്റെ വീട്ടിലേക്കുള്ളതാ. അയിനടുത്ത് തന്നെയാ മൂപ്പരെ വീടും. ആ റോട്ടിൽ കേറി ആരോടെങ്കിലും ചോയിച്ചാ മതി' -അഡ്വ.രൂപേഷ് പന്ന്യൻ' എന്ന് എഴുതിയ ദിശാസൂചക ഫലകം ചൂണ്ടിക്കാട്ടി മറുപടിയെത്തി. ഫോട്ടോഗ്രാഫറോടൊപ്പം ആ ഇടറോഡിലെ ആളനക്കമുള്ള വീട്ടിൽ കയറി വീണ്ടും വഴിചോദിച്ചു. ആദ്യത്തെ വീട് രവീന്ദ്രൻ സഖാവിന്റേത്. അപ്പറത്തേത് മോന്റെ.' അവർ കൈ ചൂണ്ടി ക്കൊണ്ടുപറഞ്ഞു.
ഏറെ പഴക്കം തോന്നിക്കുന്ന, ഏച്ചുകൂട്ടിയെടുത്ത പഴയ വീട്. വീട്ടുചുമർ തന്നെയാണ് റോഡിനെയും വീടിനെയും വേർതിരിക്കുന്നത്. പേരക്കുട്ടിയുടെ സൈക്കിൾ നിർത്തിയിടാനുള്ള മുറ്റംപോലുമില്ല. നാലു വർഷം തലസ്ഥാന നഗരിയുടെ എം.പിയായ, വർഷങ്ങളോളം സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായ പന്ന്യൻ രവീന്ദ്രൻ എന്ന വലിയ മനുഷ്യന്റെ വീടാണിത്.
ഞങ്ങൾ അവിടെനിന്ന് പരുങ്ങുന്നതു കണ്ട് വാതിൽ തുറന്ന് റോഡിലേക്ക് തലയിട്ട് വീട്ടുകാരി ചോദിച്ചു “ആരാ?..." സഖാവ് പന്ന്യനെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ, വരൂ എന്നുപറഞ്ഞ് അവർ അകത്തേക്കു പിന്നാലെ കയറി. കൈലിമുണ്ടും കൈയില്ലാ ബനിയനും ഇട്ട്, ചിരിച്ചുകൊണ്ട് പന്ന്യൻ പുറത്തു വന്ന് സ്വീകരിച്ചു.
അമ്മ വാങ്ങാൻ വിസമ്മതിച്ച 5000 രൂപ
രണ്ടു മണിക്കൂർ നീണ്ടു പന്ന്യനുമായി കൂടിക്കാഴ്ച. അദ്ദേഹം പറഞ്ഞതിൽ ഏറെയും അമ്മ പന്ന്യൻ യശോദയെക്കുറിച്ചായിരുന്നു, എത്രപറഞ്ഞിട്ടും മതിവരാത്തതുപോലെ. ഓല മേഞ്ഞ, ചോർന്നൊലിക്കുന്ന മൺവീട്ടിൽ കുഞ്ഞുരവീന്ദ്രനെ ആ അമ്മ ചേർത്തുപിടിക്കുന്നത് പന്ന്യന്റെ വാക്കുകളിലൂടെ കണ്ടു.
This story is from the April 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![ഒരമ്മ മകളെയും കാത്തു](https://reseuro.magzter.com/100x125/articles/11620/1750183/tVDdviY7b1720256137801/1720259161337.jpg)
ഒരമ്മ മകളെയും കാത്തു
വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം കാത്ത് യമനിൽ കഴിയുകയാണ് അമ്മ പ്രേമകുമാരി. മകളെ സ്വതന്ത്രയായി വിട്ടുകിട്ടണേയെന്ന പ്രാർഥന മാത്രമാണ് ആ മാതൃഹൃദയത്തിൽ
![ഹിറ്റാണീ ഫിറ്റ്നസ്](https://reseuro.magzter.com/100x125/articles/11620/1750183/5lQ4r1GHX1720255610816/1720256106351.jpg)
ഹിറ്റാണീ ഫിറ്റ്നസ്
മധ്യ വയസ്സ്, വാർധക്യം എന്നൊക്കെ സമൂഹം നൽകിയ ടാഗ് ലൈനും പേറി വീട്ടിലിരിക്കാതെ ആരോഗ്വവും ഫിറ്റ്നസും കൈവരിച്ച നൂറുകണക്കിന് മനുഷ്യരുടെയും അവരെ അതിന് പ്രാപ്തരാക്കിയ കൂട്ടായ്മയുടെയും വിശേഷങ്ങളിലേക്ക്...
![ഏറെ ഇഷ്ടത്തോടെ എന്റെ സ്വന്തം ഞാൻ](https://reseuro.magzter.com/100x125/articles/11620/1750183/cJ2hByjQY1720254637985/1720255605385.jpg)
ഏറെ ഇഷ്ടത്തോടെ എന്റെ സ്വന്തം ഞാൻ
വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും നിരവധി തലങ്ങളിൽ സ്വാധീനിക്കാൻ കഴിയുന്ന സെൽഫ് ലവിന്റെ ഗുണങ്ങളും സ്വയം ആർജിച്ചെടുക്കാനുള്ള വഴികളുമറിയാം...
![നന്ദി, വീണ്ടും പറയുക](https://reseuro.magzter.com/100x125/articles/11620/1750183/28tge8IAT1720200863376/1720201198115.jpg)
നന്ദി, വീണ്ടും പറയുക
നന്ദി പ്രകാശിപിക്കുന്നതിലൂടെ അതു നൽകുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിയും പോസിറ്റിവായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നു. മാനസികാരോഗ്യം നിലനിർത്തുന്നതിൽ 'നന്ദി’ അഥവാ ‘കൃതജ്ഞത' വഹിക്കുന്ന റോളുകളിലേക്ക്...
![മനസ്സ് പിടിവിടുന്നുണ്ടോ?](https://reseuro.magzter.com/100x125/articles/11620/1750183/0jQGwTGy61720176975344/1720200785504.jpg)
മനസ്സ് പിടിവിടുന്നുണ്ടോ?
തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകത്തുകയാണ് മനസ്സ്. അതിനാൽ, മാനസികാരോഗ്യം നിലനിർത്താൻ പൊതുവായുള്ള ശാരീരികാരോഗ്യം മെച്ചമായി നിലനിർത്തേണ്ടതും അത്യാവശ്വമാണ്
![മോളിക്ക് യാത്രയാണ് ജോയ്](https://reseuro.magzter.com/100x125/articles/11620/1750183/00hoPyuyz1720176441609/1720176967643.jpg)
മോളിക്ക് യാത്രയാണ് ജോയ്
കഷ്ടപ്പാടുകളുടെ ബാല്യം
![മനസ്സിനെ മനസ്സിലാക്കുക](https://reseuro.magzter.com/100x125/articles/11620/1750183/lE0Mkj-pi1720174967057/1720176224834.jpg)
മനസ്സിനെ മനസ്സിലാക്കുക
നല്ല വാക്ക്
![കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ](https://reseuro.magzter.com/100x125/articles/11620/1715345/S0LGqIzJy1718118501300/1718119260461.jpg)
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...
![കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം](https://reseuro.magzter.com/100x125/articles/11620/1715345/rB-lyWuKN1718100875434/1718101831050.jpg)
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...
![ആവേശം അമ്പാൻ](https://reseuro.magzter.com/100x125/articles/11620/1715345/J3w5-Vp_r1718090898979/1718100846692.jpg)
ആവേശം അമ്പാൻ
'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...