ഇനിയുമുണ്ടൊരു ജന്മമെങ്കിൽ മക്കളേ, എനിക്കായി പിറക്കണം
Kudumbam|May 2023
ജീവിതത്തിലേക്ക് പിച്ചവെച്ചുതുടങ്ങും മുമ്പ് വിട്ടുപിരിഞ്ഞ മക്കൾ. അവരോടൊത്തുള്ള ഓരോ നിമിഷങ്ങളും ചെറുനനവോടെ ഓർത്തെടുക്കുന്ന ഒരമ്മ...
ഇനിയുമുണ്ടൊരു ജന്മമെങ്കിൽ മക്കളേ, എനിക്കായി പിറക്കണം

കന്നിയിൽ പിറന്നാലും കാർത്തിക നാളായാലും കണ്ണിനു കണ്ണായ് തന്നെ ഞാൻ വളർത്തും.

പി. ഭാസ്കരൻ മാസ്റ്റർ എഴുതിയ വരികളാണിത്. ഞങ്ങളുടെ മകൻ അരുൺ ഒരു കന്നിമാസത്തിലാണ് ജനിച്ചത്. അഞ്ചു വയസ്സുവരെ ഒരു കുഴപ്പവുമില്ലാതെ നടന്നു. രണ്ടാമത് ഒരു ആൺകുഞ്ഞുകൂടി ജനിച്ചിരുന്നു വരുൺ. അവന് ഒമ്പതു മാസം മാത്രമായിരുന്നു ആയുസ്സ്. ഒരിക്കൽ അവന് പനി വന്ന് ഡോക്ടറെ കാണാൻ പോയ സമയത്ത് കൂടെ അരുണും ഉണ്ടായിരുന്നു. അവനെ കണ്ടപ്പോൾ ഡോ. കൃഷ്ണകുമാർ പറഞ്ഞു.

 “കുഞ്ഞിന്റെ നടത്തത്തിന് അൽപം വ്യത്യാസമുണ്ട്, എന്റെ പ്രഫസറായ ഡോ.ആനന്ദം തിരുവനന്തപുരത്തുണ്ട്, അവരെ ഒന്ന് കാണിക്കാമോ?"

തീർച്ചയായും കൊണ്ടു പോകാം എന്നുപറഞ്ഞതും ഡോക്ടറുടെ വിലാസവും ഫോൺ നമ്പറും തന്നു. ഒപ്പം സ്വന്തം ലെറ്റർ പാഡിൽ എന്തോ എഴുതി ഒരു കവറിൽ ഇട്ടുതന്നിട്ട് ഇത് ഡോ. ആനന്ദത്തിന്റെ കൈയിൽ കൊടുക്കണമെന്നും ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ ഡോ. ആനന്ദത്തെ ഞങ്ങൾ വി ളിച്ചു. അവർ ചെല്ലാൻ പറഞ്ഞു. ഞങ്ങൾ മകനെയും കൊണ്ടു പോയി. മകനെ പരിശോധിച്ച ശേഷം അവർ പറഞ്ഞു: “ഡോ. കൃഷ്ണകുമാർ ഡയഗനൈസ് ചെയ്തത് ശരിയാണ്. മകൻ അരുണിന് സെറിബ്രൽ പാൾസിയാണ്. ഇപ്പോൾ നടക്കുന്നുണ്ട് എങ്കിലും വളർച്ചക്കനുസരിച്ച് ചിലപ്പോൾ നടക്കാൻ പ്രശ്നം വന്നേക്കാം. പ്രതിരോധ ശക്തി കുറയാനും സാധ്യതയുണ്ട്. ഇതിന് പ്രത്യേക മരുന്നുകൾ ഒന്നുമില്ല. 

തുടർന്ന് ഒരു കത്തെഴുതി തന്നിട്ട് ഡോ. കൃഷ്ണകുമാറിനെ തന്നെ കാണിക്കാനും പറഞ്ഞു.

നാലാം ക്ലാസുവരെ ആരുടെയും സപ്പോർട്ടില്ലാതെ നടന്ന് സ്കൂളിൽ പോകുമായിരുന്നു അരുൺ. വളർച്ചക്ക് അനുസരിച്ച് അൽപാൽപം നടത്തത്തിൽ ചെറുതായി പ്രശ്നങ്ങൾ വന്നു. എഴുതാനും ബുദ്ധിമുട്ട്. എഴുതും പക്ഷേ, ഉദ്ദേശിക്കുന്ന സ്ഥലത്ത് എഴുതാൻ പ്രയാസം. നല്ല ഓർമശക്തിയുണ്ടായിരുന്നു. എന്തും നന്നായി മനസ്സിലാക്കും. കന്നട, ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകൾ നന്നായി അറിയാം, സംസാരിക്കാനും എഴുതാനും.

This story is from the May 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the May 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 mins  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 mins  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 mins  |
December-2024
വിദേശത്തേക്ക് പറക്കും മുമ്പ്
Kudumbam

വിദേശത്തേക്ക് പറക്കും മുമ്പ്

വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
4 mins  |
December-2024
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
Kudumbam

മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം

ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്

time-read
2 mins  |
December-2024
ഓർമയിലെ കരോൾ
Kudumbam

ഓർമയിലെ കരോൾ

പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.

time-read
3 mins  |
December-2024
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
Kudumbam

ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര

ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും

time-read
8 mins  |
December-2024
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
Kudumbam

കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല

വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു

time-read
3 mins  |
December-2024
എവിടെയുണ്ട് തനിച്ച വെളിച്ചം?
Kudumbam

എവിടെയുണ്ട് തനിച്ച വെളിച്ചം?

നല്ല വാക്ക്

time-read
1 min  |
December-2024
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 mins  |
November-2024