വീടിനരികിലെ തെങ്ങിൻ തോപ്പിൽ കുട്ടിക്കൂട്ടങ്ങളുടെ വലിയ ബഹളങ്ങൾ, അവർ ക്രിക്കറ്റ് കളിക്കുന്ന പിച്ചിൽ പള്ളിക്കാര് പെരുന്നാളിന് അറുക്കാൻ കൊണ്ടുവെച്ച പോത്ത് ചാണകം കൊണ്ട് നിറച്ചിരിക്കുന്നു. കൂട്ടത്തിൽ അൽപം വലുപ്പമുള്ളാരുത്തൻ ഭയം പുറത്തുകാട്ടാതെ ആ പോത്തിനെ കയറൂരി മാറ്റിക്കെട്ടാനുള്ള ശ്രമത്തിലാണ്. മുന്നിൽ കുഞ്ഞൊരുത്തൻ ഇലയാട്ടി വഴികാട്ടുന്നു. മറ്റുള്ളവർ ഒരേ താളത്തിനൊത്ത് പോത്തിനെ ആനയിക്കുന്നു. ഇനി കുറച്ചുദിവസം കഴിഞ്ഞാൽ ഒട്ടും കളിക്കാനാകില്ല. ആ തെങ്ങിൻ തോപ്പുകളിൽ പോത്തുകൾ നിറയും. പള്ളിയുടേത്, അറവുകാരന്റേത്, നാട്ടിലെ പ്രമാണി ഒറ്റക്കു വാങ്ങിയത്... ബലിപെരുന്നാൾ ആവുകയാണ്. പൊതുവേ ചെറിയ പെരുന്നാളിന്റെ രസം വലിയ പെരുന്നാളിന് (ബലിപെരുന്നാൾ) കിട്ടാറില്ല. പല കാരണങ്ങളുണ്ട്. ചെറിയ പെരുന്നാൾ കഴിഞ്ഞ് രണ്ടുമൂന്നു മാസത്തിനിടക്ക് മറ്റൊരു പെരുന്നാളിനു കൂടി പുതിയ വസ്ത്രം ഞങ്ങൾക്ക് വാങ്ങിത്തരാൻ ബാപ്പക്ക് കഴിയാറില്ല. എന്റെ രസക്കുറവിനു മറ്റൊരു കാരണമില്ല.
കോലായിൽ നരച്ചുതുടങ്ങിയ കസേരയിൽ ചാഞ്ഞിരുന്നു. ..യ്യി കളിക്കാൻ പോകാണേൽ വാതിൽ ചാര്യാണ്ടി. ഞാൻ ഇതൊന്നു മില്ലിൽ കൊണ്ടുവെക്കട്ടെ' ഉമ്മ വീടിന്റെ അധികാരം കൈമാറി പൊടിമില്ലിലേക്ക് പോയി. എനിക്ക് കളിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, പെരുന്നാൾ കുപ്പായം മനസ്സിൽ ഒരു വലിയ സമാധാനക്കേട് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ബാപ്പ കോഴിക്കോട് പോയതാണ്. കിട്ടിയാലും ഇല്ലേലും വരുമ്പോൾ ഒന്ന് പറഞ്ഞുനോക്കണമെന്നുണ്ട്. അങ്ങാടികളിൽ പെരുന്നാൾ രാവിന്റെ തിരക്കുകളാണ്. വേലായുധന്റെ ആപ്പിൾബലൂണുകൾ പൂത്തു നിൽക്കുന്നു. ഊഴം കാത്തുകിടക്കുന്ന കോഴികളുടെ വിഫലമെന്നുറപ്പുള്ള കരച്ചിലുകൾ. കൈകടഞ്ഞിട്ടും വിശ്രമിക്കാനാകാത്ത ഒസ്സാൻ ആല്യാക്ക അങ്ങാടിയിലേക്ക് വന്നുചേരുന്ന ഓരോ ബസിലും ബാപ്പയെ കാത്തു. മനസ്സിൽ പുതുകുപ്പായത്തിന്റെ പൂതികൾ പൊട്ടി ത്തെറിച്ചു കൊണ്ടുനിന്നു.
This story is from the June 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...
വിദേശത്തേക്ക് പറക്കും മുമ്പ്
വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്
ഓർമയിലെ കരോൾ
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു
എവിടെയുണ്ട് തനിച്ച വെളിച്ചം?
നല്ല വാക്ക്
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ