കൂമൻകാവിൽ ബസ് “ വന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിലെ നാലഞ്ച് ഏറുമാടങ്ങൾക്കു നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. ഖസാക്കിലേക്ക് പോകാൻ കൂമൻകാവിലെത്തുന്ന രവിയുടെ ചിത്രം ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിൽ വരച്ചിടുന്നതിങ്ങനെയാണ്. ഖസാക്കിലേക്കെത്തിയ രവിയും ഒ.വി. വിജയന്റെ നോവലും ലോകപ്രശസ്തമായപ്പോൾ അതിനൊപ്പം തന്നെ കഥയിലൂടെ വരച്ചി പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യം വീണ്ടും ചർച്ചയാവുകയും സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങുകയും ചെയ്തത്. നെല്ലിയാമ്പതി മലകൾ അതിരിടുന്ന കൊല്ലങ്കോട്ടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് ഗ്രാമത്തിന്റെ പ്രകൃതിഭംഗിയും ഗ്രാമീണതയുടെ നിഷ്കളങ്കതയുമാണ്.
അതിരാവിലെ കൊല്ലങ്കോട്ടേക്ക്
പാലക്കാട് അതിരാവിലെ ബസിറങ്ങുമ്പോൾ നഗരം ഉണർന്നുതുടങ്ങിയതേയുള്ളൂ. തമിഴ് സംസ്കാരത്തിനും ആഴത്തിൽ വേരുകളുള്ള പാലക്കാടിന്റെ പുലർകാലങ്ങൾക്ക് ഇത്രയും ഭംഗിയുണ്ടെന്ന് തിരിച്ചറിഞ്ഞത് ഇന്നാണ്. നഗരത്തിലെ പല തെരുവുകളും തമിഴ് നഗരങ്ങളുടെ സ്മരണകളുണർത്തും.
പക്ഷേ, നഗരസൗന്ദര്യം കണ്ട് സമയം കളയാനില്ലാത്തതുകൊണ്ട് കൊല്ലങ്കോട്ടേക്കുള്ള ആദ്യ ബസ് തന്നെ പിടിച്ചു. പലഭാഗത്തും നെൽവയലുകൾ അതിരിടുന്ന റോഡിലൂടെയുള്ള യാത്രക്കൊടുവിൽ കൊല്ലങ്കോട് നഗരത്തിലേക്ക് ഒരൽപം വീർപ്പുമുട്ടിച്ച ഗതാഗതക്കുരുക്കാണ് കൊല്ലങ്കോട്ട് വരവേറ്റത്. ബസിറങ്ങിയയുടൻ ബൈക്കുമായി കാത്തിരുന്ന സുഹൃ ത്തിനൊപ്പം ഗ്രാമീണ സൗന്ദര്യം തേടിയിറങ്ങി.
പാലക്കാട് നഗരത്തിൽനിന്ന് 30 കിലോ മീറ്ററാണ് കൊല്ലങ്കോട്ടേക്കുള്ള ദൂരം. പാല ക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽനിന്ന് പുതുനഗരം വഴി കൊല്ലങ്കോട്ടേക്ക് പോകുന്ന നിരവധി ബസുകളുണ്ട്. തൃ ശൂരിൽനിന്ന് വടക്കഞ്ചേരി നെന്മാറ വഴിയും ഇവിടേക്ക് എത്താം. കൊല്ല കോടാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. പുലർച്ച നാലു മണിക്ക് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസിനും ആറു മണിക്ക് പുറപ്പെടുന്ന തിരുച്ചെന്തൂർ എക്സ്പ്രസിനും സ്റ്റോപ്പുണ്ട്.
ആദ്യ സ്റ്റോപ് ചെല്ലൻചേട്ടന്റെ ചായക്കട
This story is from the September 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...
വിദേശത്തേക്ക് പറക്കും മുമ്പ്
വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്
ഓർമയിലെ കരോൾ
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു
എവിടെയുണ്ട് തനിച്ച വെളിച്ചം?
നല്ല വാക്ക്
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ