കുഞ്ഞുവാവക്ക് മരുന്ന് നൽകുമ്പോൾ...---
Kudumbam|October 2023
ശിശുപരിചരണത്തിൽ വളരെ പ്രധാനപ്പെട്ടതാണ് അവർക്ക് മരുന്നുകൾ നൽകൽ. പൊതുവിൽ മരുന്ന് കഴിക്കാൻ കുട്ടികൾ മടികാണിക്കുന്നതിനാൽ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രക്രിയയാണിത്
ഡോ. ദിവ്യ സി.കെ
കുഞ്ഞുവാവക്ക് മരുന്ന് നൽകുമ്പോൾ...---

മുതിർന്ന വ്യക്തികളെപ്പോലെ അസുഖങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചോ മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചോ പറയാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് മരുന്നുകൾ കൊടുക്കുന്നത് അതിശ്രദ്ധ ആവശ്യമുള്ള കാര്യമാണ്.

കുഞ്ഞുങ്ങൾക്ക് അസുഖം വരു മ്പോൾ ഉടൻ വിദഗ്ധനായ ഡോക്ടറെ സമീപിച്ച് ഉപദേശങ്ങൾ തേടുന്നതാണ് ഏറ്റവും നല്ലത്. ശിശുപരിചരണത്തിൽ വളരെ പ്രധാനപ്പെട്ട ഒരുകാര്യമാണ് അവർക്ക് മരുന്നുകൾ നൽകൽ. പൊതുവിൽ മരുന്നുകൾ കഴിക്കാൻ കുട്ടികൾ മടികാണിക്കുന്നതിനാൽ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രക്രിയയാണ് അവരെ മരുന്ന് കഴിപ്പിക്കൽ. അതേസമയം, രോഗശമനത്തിന് കൃത്യമായ അളവിൽ, കൃത്യമായ സമയങ്ങളിൽ മരുന്നുകൾ നൽകേണ്ടത് അത്യാവശ്യവുമാണ്.

സ്വയം ചികിത്സ അരുത്

ഒരിക്കലും ഡോക്ടറുടെ നിർദേശമില്ലാതെ കുട്ടികൾക്ക് മരുന്നുകൾ നൽകരുത്. കാരണം, മരുന്നുകളുടെ അമിതമായ ഡോസുകളും പാർശ്വഫലങ്ങളും അവരുടെ ജീവനെത്തന്നെ അപകടത്തിലാക്കിയേക്കും. ഒരു രോഗത്തിന് ഡോക്ടർ കുറിച്ചുനൽകിയ മരുന്ന് പിന്നീട് അതേ രോഗലക്ഷണങ്ങൾ വരുമ്പോൾ കുട്ടികൾക്ക് കൊടുക്കു ന്നത് ആരോഗ്യകരമായ പ്രവണതയല്ല. കാരണം, വിവിധതരത്തിലുള്ള രോഗങ്ങൾക്ക് സമാനമായ രോഗലക്ഷണങ്ങൾ കാണപ്പെടുന്നതിനാൽ പലപ്പോഴും നേരത്തെയുള്ള പ്രിസ്ക്രിപ്ഷൻ അനുസരിച്ച് മരുന്നുകൾ വാങ്ങിയോ വീട്ടിൽ ബാക്കിയുള്ള മരുന്നുകളോ കുട്ടികൾക്ക് നൽകുന്നരീതി അപകടത്തിലേക്ക് നയിച്ചേക്കും.

ഉദാഹരണത്തിന് കുട്ടികൾക്ക് ബാക്ടീരിയ രോഗാണുബാധ മൂലമുണ്ടാകുന്ന പനിക്ക് പലപ്പോഴും പാരസെറ്റമോൾ സിറപ്പുകളുടെ കൂടെ ആന്റിബയോട്ടിക്കുകളും നിർദേശിക്കാറുണ്ട്. രോഗം ഭേദമായശേഷം കുഞ്ഞിന് എപ്പോൾ പനിവന്നാലും ഈ മരുന്നുകൾ മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് നൽകുന്നത് അപകടമാണ്. കാരണം വൈറസ് ബാധമൂലവും മറ്റനേകം കാരണങ്ങളാലും പനിയുണ്ടാകാവുന്നതാണ്. ഇത്തരം സാഹചര്യത്തിൽ അനാവശ്യമായി ആൻറിബയോട്ടിക്കുകൾ നൽകുന്നത് കുഞ്ഞിന്റെ ശരീരത്തിൽ ആന്റിബയോട്ടിക്ക് റെസിസ്റ്റൻസ് (Antibiotic Resistance) എന്ന അവസ്ഥ സൃഷ്ടിക്കാൻ കാരണമായേക്കും.

This story is from the October 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the October 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ഒരമ്മ മകളെയും കാത്തു
Kudumbam

ഒരമ്മ മകളെയും കാത്തു

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം കാത്ത് യമനിൽ കഴിയുകയാണ് അമ്മ പ്രേമകുമാരി. മകളെ സ്വതന്ത്രയായി വിട്ടുകിട്ടണേയെന്ന പ്രാർഥന മാത്രമാണ് ആ മാതൃഹൃദയത്തിൽ

time-read
3 mins  |
July 2024
ഹിറ്റാണീ ഫിറ്റ്നസ്
Kudumbam

ഹിറ്റാണീ ഫിറ്റ്നസ്

മധ്യ വയസ്സ്, വാർധക്യം എന്നൊക്കെ സമൂഹം നൽകിയ ടാഗ് ലൈനും പേറി വീട്ടിലിരിക്കാതെ ആരോഗ്വവും ഫിറ്റ്നസും കൈവരിച്ച നൂറുകണക്കിന് മനുഷ്യരുടെയും അവരെ അതിന് പ്രാപ്തരാക്കിയ കൂട്ടായ്മയുടെയും വിശേഷങ്ങളിലേക്ക്...

time-read
3 mins  |
July 2024
ഏറെ ഇഷ്ടത്തോടെ എന്റെ സ്വന്തം ഞാൻ
Kudumbam

ഏറെ ഇഷ്ടത്തോടെ എന്റെ സ്വന്തം ഞാൻ

വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും നിരവധി തലങ്ങളിൽ സ്വാധീനിക്കാൻ കഴിയുന്ന സെൽഫ് ലവിന്റെ ഗുണങ്ങളും സ്വയം ആർജിച്ചെടുക്കാനുള്ള വഴികളുമറിയാം...

time-read
4 mins  |
July 2024
നന്ദി, വീണ്ടും പറയുക
Kudumbam

നന്ദി, വീണ്ടും പറയുക

നന്ദി പ്രകാശിപിക്കുന്നതിലൂടെ അതു നൽകുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിയും പോസിറ്റിവായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നു. മാനസികാരോഗ്യം നിലനിർത്തുന്നതിൽ 'നന്ദി’ അഥവാ ‘കൃതജ്ഞത' വഹിക്കുന്ന റോളുകളിലേക്ക്...

time-read
2 mins  |
July 2024
മനസ്സ് പിടിവിടുന്നുണ്ടോ?
Kudumbam

മനസ്സ് പിടിവിടുന്നുണ്ടോ?

തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകത്തുകയാണ് മനസ്സ്. അതിനാൽ, മാനസികാരോഗ്യം നിലനിർത്താൻ പൊതുവായുള്ള ശാരീരികാരോഗ്യം മെച്ചമായി നിലനിർത്തേണ്ടതും അത്യാവശ്വമാണ്

time-read
4 mins  |
July 2024
മോളിക്ക് യാത്രയാണ് ജോയ്
Kudumbam

മോളിക്ക് യാത്രയാണ് ജോയ്

കഷ്ടപ്പാടുകളുടെ ബാല്യം

time-read
2 mins  |
July 2024
മനസ്സിനെ മനസ്സിലാക്കുക
Kudumbam

മനസ്സിനെ മനസ്സിലാക്കുക

നല്ല വാക്ക്

time-read
1 min  |
July 2024
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
Kudumbam

കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ

കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...

time-read
2 mins  |
June 2024
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
Kudumbam

കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം

ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...

time-read
3 mins  |
June 2024
ആവേശം അമ്പാൻ
Kudumbam

ആവേശം അമ്പാൻ

'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 mins  |
June 2024