ഡോക്ടറമ്മ
Kudumbam|December 2023
അർബുദം കാർന്നുതിന്നുന്ന കുഞ്ഞുങ്ങളുടെ മാത്രമല്ല, മക്കളുടെ രോഗം തിരിച്ചറിയുന്നതോടെ തളരുന്ന മാതാപിതാക്കളുടെയും അമ്മയാണ് ഡോ. കുസുമ കുമാരി
സുധീർ മുക്കം
ഡോക്ടറമ്മ

ആമുഖമേതും ആവശ്യമില്ലാത്ത കാരുണ്യത്തിന്റെ മുഖമാണിത്. ഭൂമി അമ്മയാണെങ്കിൽ ഈ അമ്മ ആകാശത്തോളം വിശാലം. അർബുദം കാർന്നുതിന്നുന്ന കുഞ്ഞുങ്ങളുടെ മാത്രമല്ല, മക്കളുടെ രോഗം തിരിച്ചറിയുന്നതോടെ തളരുന്ന മാതാപിതാക്കളുടെയും അമ്മയാണ് ഡോ. കുസുമ കുമാരി.

രാജ്യത്ത് ആദ്യം മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിച്ച രണ്ട് സൂപ്പർ സ്പെഷാലിറ്റി പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിൽ ഒന്നിനൊപ്പം നടന്നയാൾ. സ്വകാര്യ ചികിത്സയോ ആശുപത്രി പ്രാക്ടിസോ ചെയ്തിരുന്നെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാമായിരുന്ന മേൽ വിലാസം. സർവിസ് കാലത്ത് തുടങ്ങിവെച്ച സേവനങ്ങളുടെ തുടർച്ചയായി പ്രത്യാശ'യെന്ന കൂട്ടായ്മയുമായി 73-ാം വയസ്സിലും കർമനിരത. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ (ആർ.സി.സി) ചികിത്സക്കെത്തുന്ന കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും താങ്ങും തണലും.

മറ്റു ക്ഷേമപ്രവർത്തനങ്ങൾക്കു പുറമെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചികിത്സയളവിൽ താമസം, ആഹാരം, കൗൺസലിങ് എന്നിവ സൗജന്യമായി നൽകുന്നു പ്രത്യാശ'. ഒരേസമയം 10 കുടുംബമാണ് പ്രത്യാശയിൽ കഴിയുന്നത്. ഒരു കുടുംബത്തിന് പ്രതിമാസം 15,000 രൂപയോളം ചെലവു വരും. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തുള്ള കുമാരപുരത്ത് ചെറിയൊരു വീട്ടിലാണ് പ്രത്യാശ. വിദൂര ദേശങ്ങളിൽനിന്ന് അർബുദ ചികിത്സക്കായി ആർ.സി.സിയിൽ എത്തുന്ന പാവപ്പെട്ടവരുടെ പ്രത്യാശ'യാണ് ആ വീടും അതിന്റെ രക്ഷാധികാരി ഡോ. കുസുമ കുമാരിയും, 1984ൽ ഒരു ഡോക്ടറും കുറെ കുഞ്ഞുങ്ങളും മാത്രമായി തുടങ്ങിയതാണ് തിരുവനന്തപുരം ആർ.സി.സിയിലെ കുട്ടികളുടെ വാർഡ്. രണ്ടു കസേരയും ഒരു മേശയുമടങ്ങുന്ന ഒറ്റമുറി. അതിനെ വലിയൊരു നഴ്സറി സ്കൂളു പോലെയാണ് അന്ന് വിഭാവനം ചെയ്തത്. ചുമരിൽ ചിത്രപ്പണികൾ, കളിക്കോപ്പുകൾ, തിയറ്റർ അങ്ങനെ. മൂന്നര പതിറ്റാണ്ടിന്റെ സേവനം കഴിഞ്ഞ് ഡോ. കുസുമ കുമാരി 2017ൽ വകുപ്പു മേധാവിയായി വിരമിക്കുന്നതുവരെ ആ വാർഡ് കുട്ടികൾക്ക് പള്ളിക്കൂടവുമായിരുന്നു. ആ കാൻസർ വാർഡിൽ നിന്ന് 40 വയസ്സ്.

കുട്ടികളുടെ കാൻസർ വാർഡ്

This story is from the December 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 mins  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 mins  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 mins  |
December-2024
വിദേശത്തേക്ക് പറക്കും മുമ്പ്
Kudumbam

വിദേശത്തേക്ക് പറക്കും മുമ്പ്

വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
4 mins  |
December-2024
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
Kudumbam

മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം

ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്

time-read
2 mins  |
December-2024
ഓർമയിലെ കരോൾ
Kudumbam

ഓർമയിലെ കരോൾ

പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.

time-read
3 mins  |
December-2024
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
Kudumbam

ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര

ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും

time-read
8 mins  |
December-2024
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
Kudumbam

കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല

വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു

time-read
3 mins  |
December-2024
എവിടെയുണ്ട് തനിച്ച വെളിച്ചം?
Kudumbam

എവിടെയുണ്ട് തനിച്ച വെളിച്ചം?

നല്ല വാക്ക്

time-read
1 min  |
December-2024
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 mins  |
November-2024