തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മുത്തശ്ശനും മുത്തശ്ശിയും, അതിൽ പങ്കുചേരുന്ന അച്ഛനും അമ്മയും, മണലിൽ കളിവീടുണ്ടാക്കുന്ന കുട്ടികൾ... ഒരു ഞായറാഴ്ച ദിവസം ബീച്ചിൽ സായാഹ്നം ആസ്വദിക്കാനെത്തിയതാണ് ആ കുടുംബം. എല്ലാവരുടെയും മൊബൈൽ ഫോൺ പോക്കറ്റിലും ബാഗിലുമായി ഭദ്രമായി ഇരിക്കുന്നു. കാണുന്ന ആർക്കും അൽപം അസൂയ തോന്നുന്ന കുടുംബം. ഹാപ്പി വൈബിൽ സായാഹ്നം ആസ്വദിക്കുന്ന ഈ കുടുംബത്തെ കാണുന്നവരുടെ ചുണ്ടിലും ചെറുപുഞ്ചിരി വിടരും. നാം ഹാപി മൂഡിലാണെങ്കിൽ നമ്മുടെ കൂടെയുള്ളവരിലേക്കും ആ വൈബ് പ്രസരിക്കും. സന്തോഷം എന്ന വികാരത്തിന് അങ്ങനെ ഒരു മാന്ത്രികശക്തിയുണ്ട്.
ഒരു കുടുംബം ഹാപ്പിയാണെങ്കിൽ അതിലെ ഓരോ അംഗവും ഹാപ്പിയായിരിക്കും. ആ വൈബ് അയൽപക്കത്തേക്കു മാത്രമല്ല, ഓരോ അംഗവും ഇടപെടുന്ന മേഖലകളിലേക്കുകൂടി വ്യാപിക്കും. അങ്ങനെ സന്തുഷ്ടമായ കുടുംബം സന്തുഷ്ടമായ സമൂഹത്തെ കൂടി സൃഷ്ടിക്കുന്നു. നമ്മുടെ മനസ്സിൽ സന്തോഷം നിറക്കാനുള്ള വഴികൾ പരിചയപ്പെടാം...
സ്വയം പരിചരിക്കാം, ഹാപ്പിയാകാം
സ്വയം സന്തുഷ്ടരായിരിക്കണമെങ്കിൽ സ്വയം അംഗീകരിക്കൽ, സ്വയം പരിചരണം, നല്ല ബന്ധം വളർത്തിയെടു ക്കൽ എന്നിവ പരിശീലിക്കണം. ശാരീരികവും വൈകാരികവും മാനസികവു മായ ആരോഗ്യം ഉൾപ്പെടെയുള്ള സ്വയം പരിചരണത്തിന് മുൻഗണന നൽ കണം. ശ്രദ്ധ, വ്യായാമം, മതിയായ ഉറക്കം, സമ്മർദം നിയന്ത്രിക്കൽ തുടങ്ങിയവ സന്തോഷത്തിലേക്ക് നയിക്കും.
ഒന്ന് പുഞ്ചിരിക്കു
പുഞ്ചിരിയും പ്രസന്നമായ മുഖവും പ്രസരിപ്പുള്ള ഭാവങ്ങളും സന്തോഷത്തി ന്റെ ദൃശ്യമായ അടയാളങ്ങളാണ്. പ്രസന്നമായ മുഖഭാവവും മനസ്സ് തുറന്ന പുഞ്ചിരിയും സ്വായത്തമാക്കുന്നവർ ചിരിക്കാനുള്ള കാരണങ്ങൾ എളുപ്പത്തിൽ കണ്ടെത്തുകയും ചെയ്യുന്നു.
നന്ദിയുള്ളവരായിരിക്കുക
ജീവിതത്തിൽ ലഭിച്ച നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നന്ദിയുള്ളവരായിരിക്കുകയും ചെയ്യുക. പോസിറ്റിവായിരിക്കുക. നന്ദിയുള്ള മാനസികാവസ്ഥ വളർത്തിയെടുക്കുകയും ചെയ്യുക. ഇല്ലാത്തതിനെ കുറിച്ചു ചിന്തിച്ച് വിഷമിക്കുന്നതിനുപകരം ഉള്ളതിനെ വിലമതിക്കുക.
അനുകമ്പയും മനഃസാന്നിധ്യവും
This story is from the February 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...
വിദേശത്തേക്ക് പറക്കും മുമ്പ്
വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്
ഓർമയിലെ കരോൾ
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു
എവിടെയുണ്ട് തനിച്ച വെളിച്ചം?
നല്ല വാക്ക്
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ