പൂർണ കലാകുടുംബമാണ് ലിഷോയിയുടേത്. സിനിമ-നാടക നടൻ ലിഷോയ്, വ ട്ടമ്മയായ ഭാര്യ ബിന്ദു, നടിയും മോഡലുമായ മകൾ ലിയോണ, നർത്തകനും സംഗീത സംവിധായകനും കൊറിയോഗ്രഫറുമായ മകൻ ലയണൽ, ചിത്രകാരിയും ഗ്രാഫിക് ഇലസ്ട്രേറ്ററുമായ മരുമകൾ ടാനിയ എന്നിവരടങ്ങിയതാണ് കുടുംബം. കലാരംഗത്ത് ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും കുടുംബത്തെ ചേർത്തുനിർത്താൻ ഇവർ മറക്കുന്നില്ല. അച്ഛനും മക്കളും മരുമകളും തിരക്കുകളിലേക്ക് അകലുമ്പോൾ ഇവരെ ചേർത്തുനിർത്തുന്നത് അമ്മയാണ്.
സിനിമ-സീരിയൽ-നാടക അഭിനയത്തിനൊപ്പം ബിസിനസിലും ലിഷോയ് മുദ്രപതിപ്പിച്ചിട്ടുണ്ട്. മോഡലിങ്ങിൽ നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന് ശ്രദ്ധേയയായ ലിയോണ 10 വർഷമായി ചലച്ചിത്ര രംഗത്ത് സജീവമാണ്. സംഗീതസംവിധാനത്തിലും കൊറിയോഗ്രഫിയിലും പുത്തൻ പരീക്ഷണങ്ങൾ നടത്തുകയും പുതിയ അവതരണശൈലികൾ വേദികളിൽ പരിചയപ്പെടുത്തുകയും ചെയ്യുന്ന സഹോദരൻ ലയണലിനും ഇഷ്ടകേന്ദ്രം വീടു തന്നെ.
തിരക്കുകൾ മാറ്റിവെച്ച് തങ്ങളുടെ ഹാപ്പിനെസ് സ്പോട്ടായ തൃശൂർ കൂർക്കഞ്ചേരിയിലെ വീട്ടിലിരുന്ന് ഈ കലാകുടുംബം മനസ്സുതുറക്കുന്നു...
കുടുംബം നൽകുന്ന ആത്മവിശ്വാസം എത്രത്തോളമാണ്?
ലിയോണ: അഭിനയരംഗത്ത് സജീവമായതോടെ എന്റെ സ്വതന്ത്ര തിരഞ്ഞെടുപ്പുകളെ മാതാപിതാക്കൾ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. സഹോദരന്റെ കാര്യത്തിലും അവന്റെ തിരഞ്ഞെടുപ്പുകളിലും കലാ പ്രവർത്തനങ്ങളിലും അവരുടെ പ്രോത്സാഹനം വലുതാണ്. അതേ സ്വാതന്ത്ര്യം വിവാഹജീവിതത്തിനും അവന് ലഭിച്ചിട്ടുണ്ട്. എന്നാൽ, പ്രതിസന്ധിഘട്ടത്തിൽ ഞാനും സഹോദരനും ആശ്രയിക്കുന്നത് മാതാപിതാക്കളെ തന്നെയാണ്.
ലിഷോയ്: കൗമാരത്തിൽ എവിടെയോവെച്ച് തോന്നിയ നാടകക്കമ്പം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ജീവിതത്തിൽ ബിന്ദുവിനെപ്പോലെ മാറ്റിനിർത്താനാവാത്ത അവിഭാജ്യഘടകം. വേദികളിൽ നിന്ന് വേദികളിലേക്കുള്ള യാത്രക്കിടെ സ്വന്തം ബിസിനസും കുടുംബകാര്യങ്ങളും ശ്രദ്ധിക്കാനാവാത്ത അവസ്ഥ വന്നു. അങ്ങനെ അവിടെവെച്ച് നാടകങ്ങൾക്ക് താൽക്കാലികമായി കർട്ടനിട്ട് തിരികെ ബിസിനസിലേക്ക്. എന്നാൽ, അവിടെ മനസ്സ് ശാന്തമായിരുന്നില്ല. വീണ്ടും നാടകവും തിരശ്ശീലയും ചമയങ്ങളും മനസ്സിലേക്ക് കയറിവന്നതോടെ സ്വന്തം ഉടമസ്ഥതയിൽ യമുന എന്റർടെയ്നർ രൂപവത്കരിച്ചു.
This story is from the March 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്