എതിർലിംഗത്തിൽപ്പെട്ടവരോട് തോന്നുന്ന ആകർഷണം ഒട്ടുമിക്ക ജീവജാലങ്ങളിലും കണ്ടുവരുന്ന അടിസ്ഥാന വികാരമാണ്. വംശവർധന അടിസ്ഥാനമാക്കി പ്രകൃതിതന്നെ എല്ലാവരിലും സന്നിവേശിപ്പിച്ച ഒന്നാണത്. മനുഷ്യരുടെ കാര്യത്തിലാണെങ്കിൽ ഒരു വ്യക്തി തന്റെ കൗമാരപ്രായത്തിലാണ് എതിർലിംഗക്കാരാൽ ആകർഷിക്കപ്പെടുന്നത്. തികച്ചും സ്വാഭാവികമായ ഈ വികാരത്തെയാണ് പൊതുവിൽ പ്രണയം' എന്ന് വിശേഷിപ്പിക്കുന്നത്.
കൗമാരപ്രായം തുടങ്ങുന്നതോടെ ശരീരത്തിൽ പ്രവർത്തനസജ്ജമാകുന്ന ഹോർമോണുകളാണ് പ്രണയമെന്ന വികാരത്തിന്റെ അടിസ്ഥാന കാരണം. സൗഹൃദങ്ങൾ ദൗർബല്യമാവുകയും സുഹൃത്തുക്കളാൽ സ്വാധീനിക്കപ്പെടുകയും ചെയ്യുന്ന പ്രായം കൂടിയാണിത്. അതേസമയം ഒരു വ്യക്തിക്ക് എതിർലിംഗത്തിൽപ്പെട്ട എല്ലാവരോടും ഇത്തരം വികാരം തോന്നണമെന്നില്ല. എന്നാൽ, ആർക്കും ആരോടു വേണമെങ്കിലും തോന്നുകയും ചെയ്യാം. 'പ്രണയത്തിന് കണ്ണില്ല' എന്നു പറയുന്നത് അതുകൊണ്ടാണ്.
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല അത്. കൗമാരക്കാർക്കിടയിലെ പ്രണയങ്ങളെല്ലാം അത്തരത്തിലുള്ളതാണോ? അത് അവരുടെ പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം.
എല്ലാം പ്രണയമാണോ?
കൗമാരക്കാർക്കിടയിലെ ഇത്ത രം ബന്ധങ്ങളെ യഥാർഥ പ്ര ണയം എന്ന് വിശേഷിപ്പിക്കാനാവില്ല. ഒരുതരം താൽക്കാലിക 'ഭ്രമം' (fascination) മാത്രമാണിത്. ഇത്തരം ബന്ധങ്ങളിൽ അപൂർവം ചിലത് ഒഴികെ ഭൂരിഭാഗവും ഹ്രസ്വകാലത്തേക്കു മാത്രമായിരിക്കും. കാഴ്ചയിൽ മാത്രം മോഹിതരായി തുടങ്ങുന്ന കൗമാരപ്രണയങ്ങളിൽ പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുകയും ബന്ധങ്ങൾ തകരുകയും ചെയ്യുകയാണ് പതിവ്.
ബന്ധങ്ങളിൽ മടുപ്പ്, തമ്മിൽ കാണാനും ആശയവിനിമയം നടത്താനുമുള്ള അവസരം നഷ്ടമാകൽ, പ്രണയത്തിൽ ഏർപ്പെടുന്ന വ്യക്തികളുടെ മറ്റ് അടുത്ത സൗഹൃദങ്ങൾ, ക്രമേണ തിരിച്ചറിയപ്പെടുന്ന വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങി ഏതെങ്കിലും ഒരു വിഷയത്തെ തുടർന്നുണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരിക്കും പലപ്പോഴും പ്രണയങ്ങൾ തകരുന്നത്. ഇതിനെ പൊതുവിൽ അപക്വമായ പ്രണയബന്ധങ്ങൾ (immature romantic relationship) എന്ന് വിളിക്കുന്നു.
'തേപ്പു'കൾ കൂടാൻ കാരണം
This story is from the March 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...