നുവാര എലിയയിൽ നിന്ന് കാൻഡിയിലേക്കുള്ള യാത്രതന്നെ അതി മനോഹരമായ ഒരു സീനിക് സൈറ്റാണ്. ബസിലെ തട്ടുപൊളിപ്പൻ ശ്രീലങ്കൻ സിനിമാ ഗാനങ്ങൾ കേട്ട് ഒരു യാത്ര. തേയിലക്കാടുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ താഴ്വരകൾ. നീലയും പച്ചയും ഇടകലർന്ന മലനിരകൾ..
ശ്രീലങ്കയുടെ തുടിക്കുന്ന ഹൃദയമാണ് കാൻഡി. തലസ്ഥാന നഗരമായ കൊളംബോയിൽ നിന്ന് ഏകദേശം 100 കിലോ മീറ്റർ അകലെയാണ് മലയോര നഗരമായ കാൻഡി സ്ഥിതി ചെയ്യുന്നത്. കാൻഡിയുടെ തെരുവുകൾ നിറയെ കൊളോണിയൽ കെട്ടിടങ്ങളാണ്. ശ്രീലങ്കയിലെ രണ്ടാമത്തെ വലിയ നഗരമാണിത്. ശ്രീലങ്കൻ സാരിയായ ഓ സാരിയുടെ സ്ഥലം.
ശ്രീലങ്കയുടെ മുഖമുദ്രയായ വൃത്തിയും അടുക്കും ഈ നഗരത്തിലും കാണാം. നഗരമധ്യത്തിലെ പുരാതന പള്ളിയുടെ സമീപമാണ് ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ. ഞാനും മകളും ഭർത്താവും അടങ്ങുന്ന മൂവർസംഘം എത്തിയ ഉടൻ നഗരക്കാഴ്ചകൾ കാണാനിറങ്ങി.
രാജേഷ് കണ്ണ്
നടന്നു നടന്നെത്തിയത് പ്രശസ്തമായ ബുദ്ധക്ഷേത്രത്തിനു മുന്നിൽ. ദലത മാലിഗാവ ക്ഷേത്രം. ടൂത് റെലീക് ടെമ്പിൾ എന്ന് പറഞ്ഞാലാണ് കൂടുതൽ അറിയുക. ബുദ്ധന്റെ ഒരു പല്ല് സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. പഴയ രാജകൊട്ടാരത്തിന് നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
രാജേഷ് കണ്ണ് എന്ന തമിഴ് വംശജനെ പരിചയപ്പെട്ടത് ഈ ക്ഷേത്രത്തിൽ വെച്ചാണ്. ക്ഷേത്രത്തിന്റെ നോട്ടക്കാരിൽ ഒരാൾ എന്ന നിലയിലാണ് രാജേഷ് ഞങ്ങളെ പരിചയപ്പെടാൻ വരുന്നത്. മറ്റൊരു നാട്ടിൽ ഒരാൾ അമിതമായി നമ്മെ സഹായിക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ സംശയത്തോടെയുമാണ് ഞങ്ങൾ അദ്ദേഹത്തെ അനുഗമിച്ചത്. അദ്ദേഹം ഇവിടത്തെ ക്ഷേത്രത്തിന്റെ ട്രസ്റ്റി ആണെന്നാണ് പറഞ്ഞത്. അദ്ദേഹമാണ് ക്ഷേത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്.
ശ്രീബുദ്ധന്റെ മൃതദേഹം സംസ്കരിക്കുന്നതിനുമുമ്പേ ഒരു പല്ല് ഒരു ബുദ്ധഭിക്ഷുവിനു ലഭിച്ചിരുന്നു. അദ്ദേഹം അത് ബ്രഹ്മദത്ത രാജാവിന് നൽകി. കുറേക്കാലം ഒഡിഷയിലെ പുരിയിൽ സൂക്ഷിച്ചശേഷം നാലാം നൂറ്റാണ്ടിൽ ബ്രഹ്മദത്ത രാജാവും പത്നി ഹേമമാലിയും ചേർന്ന് പല്ല് ശ്രീലങ്കയിൽ എത്തിച്ചു. പല രാജാക്കന്മാരാലും പരിചരിക്കപ്പെട്ട ശേഷം പല്ല് വീണ്ടും കാൻഡിയിൽ എത്തി.
This story is from the July 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...
വിദേശത്തേക്ക് പറക്കും മുമ്പ്
വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്
ഓർമയിലെ കരോൾ
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു
എവിടെയുണ്ട് തനിച്ച വെളിച്ചം?
നല്ല വാക്ക്
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ