ഗുരുതര ആഗോള ആരോഗ്യ പ്രതിസന്ധിയാണ് ആത്മഹത്യ. ലോകാരോഗ്യ സംഘടനയു ടെ കണക്കനുസരിച്ച് പ്രതിവർ ഷം ഏകദേശം 7,03,000 പേർ ആത്മഹത്യ ചെയ്യുന്നു. അതായത്, ഓരോ 40 സെക്കൻഡിലും ഒരു മരണം. 15-29 വയസ്സുള്ളവരിൽ മരണത്തിന്റെ നാലാമത്തെ പ്രധാന കാരണമാണിത്.
ആത്മഹത്യയുടെ കാരണങ്ങൾ സങ്കീർണവും ബഹുമുഖവുമാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രത്യേകിച്ച് വിഷാദ രോഗം പ്രധാന പങ്കുവഹിക്കുന്നു. ഫലപ്രദമായ ആത്മഹത്യ തടയൽ ശ്രമങ്ങളും തന്ത്രങ്ങളും വികസിപ്പിക്കാനും ആവശ്യമായ സഹായവും പിന്തുണയും നൽകാനും ഈ സങ്കീർണ പ്രശ്നത്തെക്കുറിച്ചുള്ള സമഗ്ര ധാരണ അത്യാവശ്യമാണ്.
ആത്മഹത്യയുടെ മനഃശാസ്ത്രം
ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവർ തീവ്രമായ മാനസിക വേദനയും നിരാശയും അനുഭവിക്കുന്നു. അവർ തങ്ങളുടെ പ്രശ്നങ്ങൾക്ക് മറ്റു പരിഹാരമാർഗങ്ങൾ ഒന്നുംതന്നെ ഇല്ലെന്ന് വിശ്വസിക്കുകയും ജീവിതത്തിൽനിന്ന് രക്ഷപ്പെടുക എന്നതാണ് ഏക മാർഗമെന്ന് കരുതുകയും ചെയ്യുന്നു. നിസഹായത, ഏകാന്തത, ഉയർന്ന തോതിലുള്ള അപകർഷ ബോധം, മൂല്യമില്ലായ്മ എന്നീ വികാരങ്ങൾ അവരെ അലട്ടുന്നു. പലപ്പോഴും നിരന്തര മാനസിക സമ്മർദം, വിഷാദരോഗം, ഉത്കണ്ഠ, ലഹരി ഉപയോഗം തുടങ്ങിയവയെല്ലാം ഈ ചിന്താഗതിയിലേക്ക് നയിക്കുന്നു.
ചിലർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു ഭാരമാണെന്ന് കരുതുന്നു. മറ്റു ചിലർ ആത്മഹത്യ യിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ ശ്രമിക്കുന്നു. അറ്റെൻഷൻ സീക്കിങ്ങിനായി ആത്മഹത്യയെക്കുറിച്ച് ഇവർ പ്രിയപ്പെട്ടവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും അവസാനം അത് പ്രവർത്തിക്കുകയും ചെയ്യും.
വിഷാദവും ആത്മഹത്യാചിന്തകളും പെട്ടെന്നുണ്ടാകുന്ന പ്രതിഭാസങ്ങളല്ല. അവ ദീർ ഘകാല പ്രക്രിയയുടെ ഫലമാണ്. ചെറിയ വിഷാദത്തിൽ തുടങ്ങി, കാലക്രമേണ അത് കൂടുതൽ തീവ്രമാകുന്നു. ഈ വിഷാദം ക്രമേണ ഗുരുതര മാനസികാവസ്ഥയിലേക്ക് വളരുകയും അവസാനം വിഷാദം മൂർചക്കുന്ന ഘട്ടത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടാകാൻ സാധ്യതയേറുകയും ചെയ്യുന്നു. ജീ വിതത്തിലെ പ്രധാന മാറ്റങ്ങൾ, നഷ്ടങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയും ആത്മ ഹത്യാ ചിന്തകൾക്ക് കാരണമാകാം. കടബാധ്യത, തൊഴിൽ നഷ്ടം, പ്രണയ പരാജയം തുടങ്ങിയ കാരണങ്ങളാൽ ചിലർ തീവ്ര നിരാശയിലാകുന്നു. ഇത് ചിലപ്പോൾ കുടുംബ ആത്മഹത്യകളിലേക്കും കാമുകീകാമുകന്മാരുടെ ഒരുമിച്ചുള്ള ആത്മഹത്യകളിലേക്കും നയിക്കാം.
This story is from the October-2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October-2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...