"പിൽക്കാലത്ത് ചിത്രകാരനായി ലോക പ്രശസ്തി നേടിയ രാജാ രവിവർമ്മ ആയിരുന്നു ആ ബാലൻ നാലാം ക്ലാസിലെ മലയാള പാഠ പുസ്തകത്തിലെ ഈ വരിയിലാണ് രാജാ രവിവർമ്മയെ ആദ്യം കണ്ടത്! പിന്നീട്, മുത്തശ്ശന്റെ ആപ്പീസ് മുറിയിലെ ഹംസ ദമയന്തിയിൽ, തളത്തിലെ വീണ വായിക്കുന്ന സുന്ദരിയിൽ, പാൽക്കാരിയിൽ ഒട്ടേറെ കഴിഞ്ഞാണ് നിത്യം തൊഴുന്ന മഹാലക്ഷ്മിയും സരസ്വതിയും ഇതേ തൂലിക തുമ്പിൽ നിന്നൂർന്നു വന്നത് എന്ന് അറിയുന്നത്.
വീണ്ടും അദ്ദേഹത്തെ കണ്ടു മുട്ടിയത് ഗ്രന്ഥശാല സൂക്ഷിപ്പുകാരി ആയിരുന്ന കാലത്താണ്. ഫൈൻ ആർട്സ് സെക്ഷൻ ഒതുക്കി വെക്കേണ്ടി വന്നപ്പോഴൊക്കെ ഒരു വർണ്ണ വിസ്മയം തന്നെ ഉള്ളിൽ ഒളിപ്പിച്ച ഇളം നീല ഹാർഡ് ബൗണ്ടിൽ കൈ ഉടക്കി ഓരോ തവണയും പുത്തൻ കാഴ്ചയിൽ കണ്ണുമുടക്കി! ഓരോ വായനയിലും പുസ്തകങ്ങളിൽ നിന്നും ചുറ്റഴിഞ്ഞു നിവരുന്ന ആശയങ്ങളെ പോലെ തന്നെ രവിവർമ ചിത്രങ്ങളും! ഒരിക്കൽ “Here comes pappa'' എന്ന ചിത്രത്തിലെ ജാഗരൂകനായ ശുനകനെങ്കിൽ, മറ്റൊരിക്കൽ അത് അരയിലെ കിങ്ങിണിയിൽ തിരുപ്പിടിക്കുന്ന കുഞ്ഞോമന വിരലുകളത്രെ ഈയിടക്ക് തന്നെ ആയിരുന്നു ലൈബ്രറിയിൽ ഒരു ഇ ലൈബ്രറി സെക്ഷൻ കൂടി ആരംഭിക്കാൻ തീരുമാനമാ യത്. പുസ്തകങ്ങളുടേയും എഴുത്തുകാരുടേയും പേരുകൾക്കും പുറംചട്ടകൾക്കും പകരം http/url/www എന്നീ ചുരുക്കപ്പേരുകൾ! കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന പാഠ്യ, പാഠ്യേതര,പൊതുവിജ്ഞാന, ഓൺ ലൈൻ ക്വിസ് സൈറ്റുകൾ, ബയോപിക്കുകൾ എന്നിവ തപ്പി എടുക്കലായി പിന്നെ.
ഇക്കുറി രാജാ രവിവർമ്മ പ്രത്യക്ഷപ്പെട്ടത് വിനോദ് മങ്കരയുടെ "Before the brush dropped' എന്ന ഡോക്കുമന്ററിയുടെ രൂപത്തിലാണ്. ഓടിച്ചുള്ള കാഴ്ചയിൽ മനസ്സുടക്കിയത് ഈ വാചകത്തിലായിരുന്നു.“If not a Painter Ravi Varma would have been a master poet". തികച്ചും പുതിയ ഒരറിവ്. തുടർന്ന് വന്ന വരികളിലെ "ഗുഞ്ചാവലി', സുബ്രഹ്മണ്യ ഭാരതിയാരുടെ രണ്ട് വരികൾ, അതുണർത്തിയ കൗതുകമായിരുന്നു പിന്നീടുള്ള വായനകളിലേക്ക് നയിച്ചത്.
പലരിൽ നിന്നായി പലയിടങ്ങളിൽ നിന്നായി പല നേരങ്ങളിലായി എൻ. ബാലകൃഷ്ണൻ നായരും വക്കീൽ പി.എൻ. നാരായണപിള്ളയും, ജി. കൃഷ്ണപിള്ളയും, കിളിമാനൂർ ചന്ദ്രനും, അകവൂരും രൂപിക ചൗളയും ചിത്രമെഴുത്ത് തമ്പുരാന്റെ ജീവിതം പറഞ്ഞു.
This story is from the May 21, 2023 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 21, 2023 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ