കഴിഞ്ഞ രണ്ട് മോദിസർക്കാരിന്റെ ബജറ്റുകളും പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ അത് നരേന്ദ്ര മോദി ബജറ്റായാണ് ഭരണ - പ്രതിപക്ഷ ബെഞ്ചുകൾക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇത്തവണ അതിൽ നിന്നും വ്യത്യസ്തമായി ഇതൊരു എൻഡിഎ ബജറ്റായാണ് രാജ്യം മുഴുവൻ ഉൾക്കൊള്ളുന്നത്. അത് പോലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടിയുടെ ബോധ്യം പേറുന്ന ബജറ്റ് കൂടിയാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. നേരത്തെ കലാകൗമുദി ചൂണ്ടിക്കാണിച്ചത് പോലെ തന്നെയാണ് സംഭവിച്ചത്. മൂന്നാം മോദി സർക്കാരിന്റെ കന്നി ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചപ്പോൾ അതിനെ നിതീഷ് - നായിഡു ബജറ്റെന്ന് തന്നെയാണ് വിളിക്കേണ്ടതെന്ന് വ്യക്തമായി.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തിരിച്ചടിയുടെ ബോധ്യം പേറുന്ന ബജറ്റായാണ് മൂന്നാം മോദി സർക്കാരിന്റെ കന്നി ബജറ്റിനെ കാണേണ്ടത്. കാരണം രണ്ട് മോദി സർക്കാരും തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള ജീവൽ പ്രശ്നങ്ങളെ വലിയ വിഷയമായി കണ്ട് ബജറ്റവതരണം നടത്തിയിരുന്നില്ല. അയോധ്യ ഉൾപ്പെടെയുള്ള ഹിന്ദുത്വ വിഷയങ്ങൾ കൊണ്ട് മാത്രം തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്നും പുതിയ വോട്ടർമാരുൾപ്പെടെയുള്ള യുവവോട്ടർമാരുടെ പ്രഥമ പരിഗണന വിഷയങ്ങൾ തൊഴിലുൾപ്പെടെയുള്ള ജീവിത സാഹചര്യങ്ങൾ തന്നെയാണെന്നും തിരിച്ചറിഞ്ഞ ഒരു ഭരണകൂടത്തിൽ നിന്നുമുണ്ടായ ചില കാര്യങ്ങൾ കൂടി ഉൾപ്പെട്ടതാണ് ഈ ബജറ്റെന്ന് നാം കാണണം.
This story is from the July 29, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 29, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ