ആദിപരാശക്തി ശ്രീചക്ര രൂപിണിയായി അവതരിച്ച കഥ
Muhurtham|May 2023
ശ്രീലളിതാ മാഹാത്മ്യം
 അശോകൻ ഇറവങ്കര
ആദിപരാശക്തി ശ്രീചക്ര രൂപിണിയായി അവതരിച്ച കഥ

ദേവ്‍യോപാസനയിലെ ഏറ്റവും ശ്രേഷ്ഠമായ ആരാധനാ സമ്പ്രദായമാണ് ശ്രീചക്ര പൂജ. എല്ലാ പൂജകളും അവസാനിക്കുന്നിടത്തു നിന്നും ശ്രീചക്രോപാസന ആരംഭിക്കുന്നു എന്നാണ് തന്ത്രശാസ്ത്രം പറയുന്നത്. മിക്ക ദേവീക്ഷേത്രങ്ങ ളും ശ്രീചക്ര പ്രതിഷ്ഠയോ പൂജയോ ഉള്ളവയാണ്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ  ശങ്കരാചാര്യ സ്വാമികൾ പ്രതിഷ്ഠിച്ച ശ്രീചക്രമാണ് മൂലവിഗ്രഹം. സ്വയംഭൂവാണ് മൂകാംബികയിലെ ശ്രീചക്രം. ചോറ്റാനിക്കര, ആറ്റുകാൽ ചെട്ടികുളങ്ങര മുതലായ ക്ഷേത്രങ്ങളിലെയെല്ലാം താന്ത്രിക വിധിയുടെ ഭാഗമാണ് ശ്രീചക്രരാധന. തിരുവിതാംകൂർ രാജകു ടുംബം പോലെയുള്ള രാജകുടുംബങ്ങളും, ദേവീ ഉപാസകരും പതിവായി ശ്രീചക്രപൂജ ഗൃഹത്തിൽ വച്ചു തന്നെ നടത്തുന്നവരാണ്.

ആദിപരാശക്തിയാണ് ശ്രീചക്രത്തിന്റെ അധിദേവത. ശ്രീ ലളിതാ ത്രിപുരസുന്ദരി എന്നും ദേവി അറിയപ്പെടുന്നു. ദേവിയെ സ്തുതിക്കുന്ന ആയിരം നാമങ്ങളാണ് പ്രസിദ്ധമായ ലളിതാസഹസ്രനാമം. ദേവിയുടെ ആവാസ സ്ഥാനമായ, ഈരേഴു പതിനാലു ലോകങ്ങൾക്കുമപ്പുറം ബ്രഹ്മലോകത്തിനും മുകളിലുള്ള സുധാ സമുദ്രത്തിന്റെ മദ്ധ്യത്തിലെ മണിദ്വീപത്തിലുള്ള ശ്രീപുരത്തിന്റെ താന്ത്രിക വിധിപ്രകാരമുള്ള ചെറിയ പതിപ്പാണ് ശ്രീചക്രം,

ആരാണ് ലളിതാ ത്രിപുരസുന്ദരി

18 പുരാണങ്ങളിൽ ഒന്നായ ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതോപാഖ്യാനത്തിലാണ് പ്രപഞ്ച ജീവശക്തിയായ ആദിപരാശക്തിയെക്കുറിച്ചും ശ്രീചക്രത്തെക്കുറിച്ചും ലളിതാസഹസ്രനാമത്തെക്കുറിച്ചുമെല്ലാം ഹയഗ്രീവ മഹർഷി അഗസ്ത്യ മഹർഷിക്ക് ഉപദേശിച്ചു കൊടുക്കുന്നത്. അഗസ്ത്യൻ എന്ന ഋഷി പർവ്വതാകാരം പ്രാപിക്കാൻ വെമ്പുന്ന അഹങ്കാരത്തെ നിയന്ത്രിച്ച ആത്മാകാരനാണ്. വിന്ധ്യ പർവ്വതം മേരു പർവ്വതത്തോടുള്ള മത്സരം കാരണം സൂര്യചന്ദ്രന്മാരുടെ ഗതി തടയുന്ന തരത്തിൽ സ്വന്തം ശിഖരത്തെ  ഉയർത്തിയപ്പോൾ ദേവന്മാരുടെ അഭ്യർത്ഥനപ്രകാരം ഭാര്യയായ ലോപാമുദ്രാ ദേവിയുമൊത്ത് കാശിയിൽ നിന്നു യാത്ര ആരംഭിച്ച് വിന്ധ്യനു നേരെ നടക്കുകയും അതിന്റെ ശിഖരങ്ങളെ അമർത്തി താഴ്ത്തി ആ അഹന്തയെ ശമിപ്പിക്കുകയും ചെയ്തുവത്രേ "അഗത്തെ അഥവാ പർവ്വതത്തെ അമർത്തിയതിനാൽ അദ്ദേഹത്തിന് അഗസ്ത്യൻ എന്ന പേരും ലഭിച്ചു.

This story is from the May 2023 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the May 2023 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MUHURTHAMView All
പിതൃബലിയുടെ മഹത്വം
Muhurtham

പിതൃബലിയുടെ മഹത്വം

ആചാരം....

time-read
4 mins  |
June 2024
വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ
Muhurtham

വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ

ലഘുപരിഹാരങ്ങൾ...

time-read
4 mins  |
June 2024
ഗ്രഹബാധകൾ അപകടകാരികൾ
Muhurtham

ഗ്രഹബാധകൾ അപകടകാരികൾ

മെഡിക്കൽ അസ്ട്രോളജി...2

time-read
4 mins  |
June 2024
കാര്യസാദ്ധ്യം നൽകും മാണിക്യപുരത്തപ്പൻ
Muhurtham

കാര്യസാദ്ധ്യം നൽകും മാണിക്യപുരത്തപ്പൻ

ഭക്തി

time-read
4 mins  |
June 2024
ശുദ്ധരത്നങ്ങളേ ഫലം തരു
Muhurtham

ശുദ്ധരത്നങ്ങളേ ഫലം തരു

രത്നങ്ങളും ജ്യോതിഷവും...

time-read
3 mins  |
May 2024
വിപരീത ഊർജ്ജം അധികമാകുമ്പോൾ
Muhurtham

വിപരീത ഊർജ്ജം അധികമാകുമ്പോൾ

പെൻഡുല ശാസ്ത്രം...

time-read
2 mins  |
May 2024
ഗണപതിയുടെ അഗ്നിമുഖം
Muhurtham

ഗണപതിയുടെ അഗ്നിമുഖം

ഗണപതിഹോമം...

time-read
2 mins  |
May 2024
ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം
Muhurtham

ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം

ആദിപരാശക്തിയായ ദേവിയുടെ ആയിരം പേരുകൾ ഉൾക്കൊള്ളു ന്നതാണ് ലളിതാസഹസ്രനാമം. ഓരോ നാമത്തിനും ഓരോ അർത്ഥവുമുണ്ട്

time-read
1 min  |
May 2024
മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ
Muhurtham

മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ

വിഷ്ണുസഹസ്രനാമം...

time-read
3 mins  |
May 2024
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
Muhurtham

ശനിദോഷം അറിയാൻ ജാതകം നോക്കണ്ട

ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്

time-read
3 mins  |
April 2024