തിരുവിതാംകൂറിന്റെ സ്വന്തം രുചിക്കൂട്ടുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കു ന്നത് അമ്പലപ്പുഴ പാൽപായസം തന്നെയാണ്. കേൾക്കുമ്പോൾ തന്നെ നമ്മുടെ നാവിൽ വെള്ളം ഊറിവരും. അത്രയ്ക്ക് മേന്മയും പ്രൗഢിയും പ്രഭാവവും ആണ് അമ്പലപ്പുഴ പാൽപായസത്തിനുള്ളത്. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ ദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്രവും ഐതിഹ്യവും ആചാരങ്ങ ളും അനുഷ്ഠിക്കുവാനുള്ള അനവധി നിത്യകർമ്മങ്ങളും ഇഴചേർന്ന് ലയിച്ച് അത്യപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അർജ്ജുനന്റെ തേരാളിയായി പാർത്ഥന്റെ സാരഥിയായി വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പ്രതിഷ്ഠയാണ് അമ്പലപ്പുഴയിൽ ഉള്ളത്. പാൽപ്പായസം ആണ് ഇവിടെ പ്രധാന നിവേദ്യം ഇതിന്റെ തുടക്കത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട രോമാഞ്ചജനകമായ ഒരു ഐതിഹ്യം ഉണ്ട്. ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടു രാജ്യമായിരുന്നു. ചെമ്പകശ്ശേരി രാജാവിന്റെ ഭരദേവതയായിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്ണഭഗവാൻ. ചതുരംഗക്കളി ഭ്രാന്തു പിടിച്ചതുപോലെയായിരുന്നു രാജാവിന്. ഒരിക്കൽ മത്സരത്തിനായി ഒരു വെല്ലുവിളി രാജാവ് നടത്തി ഒരാളും അത് ഏറ്റെടുത്തില്ല. അങ്ങനെ സമയം നീണ്ടുപോയി എല്ലാവരും നിർന്നിമേഷരായി നിൽക്കുമ്പോൾ ഒരു സാധാരണ പാവപ്പെട്ട മനുഷ്യൻ മുന്നോട്ടുവന്ന് നമശിരസ്കനായി പുഞ്ചിരി പൊഴിച്ചുകൊണ്ട് ആ വെല്ലുവിളി ഏറ്റെടുത്തു.
This story is from the June 2023 edition of Muhurtham.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 2023 edition of Muhurtham.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...