വ്യക്തിപരവും കുടുംബപരവുമായ ഐശ്വര്യത്തിനാണ് ഭക്തർ മഹാശിവരാത്രി വ്രതം എടുക്കുന്നതും ആഘോഷിക്കുന്നതും സർവ്വഐശ്വര്യകാരകനായ മഹാദേവൻ ഏറ്റവും സംപ്രീതനാകുന്നതും ഈ പുണ്യദിനത്തിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇതേ ദിവസം വനാന്തർഭാഗത്തെ ഒരു മലമുകളിൽ, ഭൂമിയുടെ ഫലഭൂയിഷ്ടതയ്ക്കും ഐശ്വര്യത്തിനും സർവ്വോപരി മാനവകുലത്തി ന്റെ നിലനിൽപ്പിനും വേണ്ടി ശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന അട്ടപ്പാടിയിലെ ഒരു വിഭാഗം ഗോത്രവിഭാഗക്കാരുടെ ജീവിതത്തെക്കുറിച്ച് കൂടി നാം അറിയണം. മല്ലീശ്വരമുടിയുടെ ആരും അറിയാത്ത കഥയാണ് അത്.
വിശ്വാസവും, ആചാരവും ഒരുപോലെയാണ് ഗോത്രവർഗ്ഗക്കാർക്ക്. ഒരിക്കൽ അത് നിലച്ചാൽ പിന്നെ ഭൂമിയിൽ പ്രാണൻ നിലനിൽക്കില്ല എന്ന പ്രമാണത്തിൽ അധിഷ്ഠിതമായ ഗോത്ര വിഭാഗക്കാരുടെ വിശ്വാസജീവിതം ഒരതിശയമാണ്. ഭൂമിയുടെ നിലനിൽപ്പിനു വേണ്ടി കൂടിയാണ് അട്ടപ്പാടിയിലെ ഈ വിഭാഗം ജനം ശി വരാത്രി വ്രതം മുറപോലെ കൊണ്ടു നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചുരത്തിലൂടെയാണ് (പാലക്കാട് ചുരം) മല്ലീശ്വര മുടിക്ഷേത്രത്തിൽ ഭക്തർ എത്തിച്ചേരുന്നത്. മല്ലീശ്വരൻ മുടി അഥവാ മല്ലേശ്വരൻ കുന്നുകളെന്നും ഇവ വിളിക്കപ്പെടുന്നു. (ദേശീയപാത 47 ഉം മുസരീസ് വ്യാപാര ശൃംഖലയുമായ രാജവീഥിയും കൂടിയാണിത്)
ക്രിസ്തുവർഷം പന്ത്രണ്ടാം നൂറ്റാണ്ടിൽ ചേരമാൻ പെരുമാളായ രാമകുലശേഖരൻ തന്റെ പ്രിയപ്പെട്ട സാമന്തനായ മാനവിക്രമനെ ദാനം ചെയ്യപ്പെട്ട ഭൂമിയാണിത്. 18ആം നൂറ്റാണ്ടിൽ മൈസൂർപട സാമൂതിരിയെ ആക്രമിക്കാൻ വന്ന ഇടനാഴി കൂടിയാണ് പാലക്കാട്ടിലെ കോങ്ങാട് മുതൽ മണ്ണാർക്കാട് വരെയുള്ള ചരിത്രപാത. പാലക്കാട് അട്ടപ്പാടിയിൽ, മല്ലീശ്വരമുടി പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. അട്ടപ്പാടിയിലെ ആദിവാസി ജനത മല്ലീശ്വരമുടിയെ ശിവനായും ഭവാനി നദിയെ പാർവതിയുമായാണു കാണുന്നത്. (നദിയിലെ ഒരു ചെറിയ കല്ലെടുത്ത് പ്രാർത്ഥിച്ച് നദിയിലിട്ട് പോരുന്ന ഭക്തർക്ക് വരെ കാര്യസാധ്യം നിശ്ചയമാണ് എന്നാണ് വിശ്വാസം)
കരിങ്കുരങ്ങുകളെ കണ്ടാൽ ഭാഗ്യം
This story is from the February 2024 edition of Muhurtham.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 2024 edition of Muhurtham.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...