മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ
Muhurtham|May 2024
വിഷ്ണുസഹസ്രനാമം...
പി. മോഹനൻ കൊട്ടിയൂർ
മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ

ഭാരതീയ ഇതിഹാസകാവ്യമായ മഹാഭാരതം ലോകത്തിന് സമ്മാനിച്ച അനർഘരത്നങ്ങളാണ് ശ്രീമദ്ഭഗവദ്ഗീതയും വിഷ്ണുസഹസ്രനാമവും. കുരുക്ഷേത്രയുദ്ധഭൂമിയിൽ യുദ്ധസമാരംഭവേളയി ലാണ് ഭഗവദ്ഗീത ഉപദേശിക്കപ്പെട്ടത്. പാണ്ഡവമധ്യമനായ അർജ്ജുനന് തേരാളിയായിരുന്നു കൊണ്ട് സാക്ഷാൽ ശ്രീകൃഷ്ണഭഗവാൻ ഗീതോപദേശം നിർവ്വഹിച്ചു. ഇതികർത്തവ്യതാമൂഢനായിരുന്ന വിഷാദമഗ്നനായ അർജ്ജുനനെ ഭഗവദ്ഗീത കർമ്മകുശലനാക്കി.

ഈ ഗീതോപദേശം മഹാഭാരതമെന്ന ഇതിഹാസകാവ്യത്തിന്റെ ഭാഗമാണെങ്കിലും കാവ്യത്തിൽ നിന്ന് പുറത്ത് കടന്ന് ലോകമെങ്ങും പ്രചുരപ്രചാരം നേടി. ഗീതോപദേശം നടന്നത് മഹാഭാരതയുദ്ധത്തി ന് മുൻപാണെങ്കിൽ യുദ്ധാനന്തരം മഹാഭാരതകാവ്യത്തിൽ ഇതൾ വിരിഞ്ഞ വിശിഷ്ടസ്തോത്രരത്നമാണ് ശ്രീവിഷ്ണുസഹസ്രനാമം, യുദ്ധാനന്തരം പാണ്ഡവർ വിജയികളായി.

യുധിഷ്ഠിരൻ രാജാവായി അവരോധിക്കപ്പെട്ടു. പക്ഷേ ഈ വിജയത്തിന്റെയും അധികാരത്തിന്റെയും ആഹ്ലാദവേള യുധിഷ്ഠിരനെ സന്തുഷ്ടനാക്കിയില്ല. ലക്ഷക്കണക്കിനാളുകൾ ജീവൻ വെടിഞ്ഞ യുദ്ധം എത്രയോ വനിതകളെ വിധവകളാക്കിയ യുദ്ധം എത്രയോ കുടുംബങ്ങളെ അനാഥമാക്കിയ യുദ്ധം.ആ യുദ്ധമാണ് തന്നെ അധികാരസ്ഥാനത്തെത്തിച്ചത്. ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. വാസ്തവത്തിൽ കർതൃത്വബോധമാണ് യുധിഷ്ഠിരന്റെ അസ്വസ്ഥതയ്ക്ക് കാരണമായത് എന്ന് കാണാം.

തന്റെ വിഹ്വലതകൾ അദ്ദേഹം ശ്രീകൃഷ്ണഭ ഗവാനു മുമ്പിൽ അവതരിപ്പിച്ചു. എന്നാൽ ഇവിടെയാകട്ടെ ഭഗവാൻ നേരിട്ട് സമാധാനം പറയാൻ തയ്യാറാകാതെ യുധിഷ്ഠിരനെയും കൂട്ടാളികളെയും വീണ്ടും ആ യുദ്ധഭൂമിയിലേക്ക് കൂട്ടികൊണ്ടു പോവുകയാണുണ്ടായത്. യുദ്ധം കഴിഞ്ഞ യുദ്ധഭൂമി കബന്ധങ്ങളും രഥാവശിഷ്ടങ്ങളും രക്തക്കറയും അവശേഷിക്കുന്ന ഭിതിദമായ രംഗം. അവിടെയൊരാൾ ജീവനോടെയുണ്ട്. അങ്ങോട്ടാണ് ആ സംഘം യാത്ര തിരിച്ചത്. കുരുക്ഷേത്രയുദ്ധഭൂമിയിൽ ആരാണ് ജീവനോടെ അവശേഷിക്കുന്നത്. അത് മറ്റാരുമല്ല!സ്വച്ഛന്ദമൃത്യുവായ സാക്ഷാൽ ഭീഷ്മപിതാമഹൻ. ഉത്തരായനം കാത്തുകിടക്കുകയാണ് ഊർദ്ധ്വലോകപ്രാപ്തി അഭിലഷിക്കുന്ന ഗാംഗേയൻ. ആ സവിധത്തിലേക്കാണ് ശ്രീകൃഷ്ണഭഗവാൻ യുധിഷ്ഠിരാദികളെ നയിച്ചത്. ശത്രുപക്ഷമായ ദുര്യോധനപക്ഷത്തെ പ്രമുഖനായിരുന്നു  യുദ്ധവേളയിൽ ഭീഷ്മർ. സൈന്യാധിപൻ പാണ്ഡവപക്ഷത്തെ വല്ലാതെ ഉലച്ചുകളഞ്ഞയാളാണദ്ദേഹം ആയുധമെടുക്കില്ലെന്ന് പ്രഖ്യാപിച്ച ശ്രീകൃഷ്ണഭഗവാനെപ്പോലും ഒരുവേള രഥാംഗപാണി ആക്കിയത് ഭീഷ്മരുടെ പ്രഭാവമായിരുന്നുവെന്നു കാണാം.

This story is from the May 2024 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the May 2024 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MUHURTHAMView All
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
Muhurtham

മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക

ക്ഷേത്രമാഹാത്മ്യം...

time-read
3 mins  |
November 2024
വൈക്കത്തഷ്ടമി ആനന്ദദർശനം
Muhurtham

വൈക്കത്തഷ്ടമി ആനന്ദദർശനം

ഉത്സവം...

time-read
2 mins  |
November 2024
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
Muhurtham

ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം

ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.

time-read
3 mins  |
November 2024
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
Muhurtham

ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...

time-read
3 mins  |
November 2024
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
Muhurtham

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം

മകം തൊഴൽ

time-read
4 mins  |
November 2024
വീട് പണിയുടെ ആരംഭം എങ്ങനെ ?
Muhurtham

വീട് പണിയുടെ ആരംഭം എങ്ങനെ ?

വാസ്തു ശാസ്ത്രം

time-read
3 mins  |
November 2024
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
Muhurtham

സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...

time-read
3 mins  |
November 2024
പണം വരാൻ പൂജകൾ
Muhurtham

പണം വരാൻ പൂജകൾ

അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്

time-read
1 min  |
November 2024
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
Muhurtham

സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം

പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം

time-read
2 mins  |
October 2024
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
Muhurtham

രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ

ക്ഷേത്രചരിത്രം...

time-read
3 mins  |
October 2024