പ്രപഞ്ചനാഥനായ മഹാദേവന്റെ നേത്രത്തിൽ നിന്നുമാണ് രുദ്രാക്ഷത്തിന്റെ പിറവി. രുദിനെ നശി പ്പിക്കുന്നതാണ് രുദ്രാക്ഷം. രുദ് എന്നാൽ ദുഃഖം. ശരിയായ രീതിയിൽ രുദ്രാക്ഷം ധരിക്കുന്നത് ഏറ്റവും ഫലപ്രദവും ജീവിതവിജയം നേടിത്തരുന്നതുമാണ്. അനേകജന്മങ്ങൾ കൊണ്ട് നേടിയെടുത്ത മഹാദേ വപ്രസാദം കൊണ്ടുമാത്രമേ ഒരുവന് രുദ്രാക്ഷം ധരിക്കാൻ സ്വാഭാവികമായ അഭിവാഞ്ഛയുണ്ടാ കുവെന്നാണ് ശ്രീപരമേശ്വരൻ പറഞ്ഞിട്ടുള്ളത്. അതായത് രുദ്രാക്ഷം ധരിക്കണമെന്ന് ഒരുവന് അതിയായ ആഗ്രഹമുണ്ടെങ്കിൽ അതിനർത്ഥം മഹാദേവന്റെ പ്രസാദം ആവോളം ലഭിച്ചിട്ടുള്ളവനാണ് അവൻ എന്നാണ്.
സർവപാപഹരം എന്ന് പുരാണങ്ങളിൽ ഉദ്ഘോഷിക്കുന്ന രുദ്രാക്ഷത്തിന്റെ മാഹാത്മ്യം അവർണനീയമാണ്.
രുദ്രാക്ഷ പിറവിക്ക് പിന്നിലുള്ള ഐതിഹ്യം
അതിശക്തനും പരാക്രമിയുമായ അസുര പ്രമാ ണിയായ ത്രിപുരൻ ദേവന്മാരെ പരാജയപ്പെടുത്തി ഏകചത്രാധിപതിയായി തീർന്നപ്പോൾ ദേവന്മാർ ഭഗവാൻ മഹാദേവനെ സമീപിച്ച് പരാതി ബോധിപ്പിച്ചു. എന്നാൽ ത്രിപുരനെ എങ്ങനെ വധിക്കണം എന്ന ആലോചിച്ച് ഭഗവാൻ ധ്യാനത്തിൽ മുഴു കി. ഇതിന് ശേഷം കണ്ണുതുറന്നപ്പോൾ ദേവന്റെ നേത്രങ്ങളിൽ നിന്നും അശ്രുബിന്ദുക്കൾ താഴെവീണുവെന്നും അതിൽ നിന്ന് രുദ്രാക്ഷ വൃക്ഷങ്ങളുണ്ടായിയെന്നുമാണ് വിശ്വാസം. ഭഗവാന്റെ സൂര്യ നേത്രത്തിൽ നിന്ന് രക്ത നിറത്തിൽ 12 തരത്തിലുള്ള രുദ്രാക്ഷങ്ങളും ചന്ദ്ര നേത്രത്തിൽ നിന്ന് വെള്ള നിറത്തിൽ 16 തരത്തിലുള്ള രുദ്രാക്ഷങ്ങളും അഗ്നി നേത്രത്തിൽ നിന്ന് കറുപ്പ് നിറത്തിൽ 10 തരത്തിലുള്ള രുദ്രാക്ഷങ്ങളും ഉണ്ടായിയെന്നുമാണ് വിശ്വാസം. രുദ്രാക്ഷത്തിന്റെ സ്പർശനം, സാമിപ്യം എന്നിവ പോലും ഗുണദായകമാണെന്നാണ് വിശ്വാസം.
ഏകമുഖി രുദ്രാക്ഷം, ദ്വിമുഖി രുദ്രാക്ഷം, ത്രിമുഖി രുദ്രാക്ഷം, ചതുർമുഖി രുദ്രാക്ഷം, പഞ്ചമുഖി രുദ്രാക്ഷം, ഷൺമുഖി രുദ്രാക്ഷം, സപ്തമുഖി രുദ്രാക്ഷം, അഷ്ടമുഖി രുദ്രാക്ഷം, നവമുഖി രുദ്രാക്ഷം, ദശമുഖി രുദ്രാക്ഷം, ഏകദശമുഖി രുദാക്ഷം, ദ്വാദശിമുഖി രുദ്രാക്ഷം, ത്രയോദശമുഖി രുദ്രാക്ഷം,ചതുർദശമുഖി രുദ്രാക്ഷം എന്നിവയാണ് രുദ്രാക്ഷങ്ങൾ.
This story is from the September 2024 edition of Muhurtham.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2024 edition of Muhurtham.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...