പ്രകാശ മലിനീകരണം
Sasthrakeralam|SASTHRAKERALAM 2023 NOVEMBER
യഥാർത്ഥത്തിൽ എന്താണ് പ്രകാശ മലിനീകരണം?
ശ്രീപ്രസാദ് വടക്കേപ്പാട്ട് ഫോൺ : 9321102327
പ്രകാശ മലിനീകരണം

വായു, ജലം തുടങ്ങിയവയുടെ വിവിധ തരത്തിലുള്ള മലിനീകരണങ്ങളെക്കുറിച്ചുള്ള വാർത്തകൾ നിത്യേന മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. ഇതിന്റെയെല്ലാം ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും പതിവായി നടന്നു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഇന്നും ഏറെയൊന്നും ചർച്ചചെയ്യപ്പെടാത്തതും, ഭൂമിയിലെ ജീവജാലങ്ങളുടെ സുഗമമായ ജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നതുമായ മറ്റൊരു മലിനീകരണമാണ് പ്രകാശമലിനീകരണം.

ഒരു രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ രാത്രിയിൽ എത്രമാത്രം ദീപ്തി നിറഞ്ഞതാണെന്ന കാര്യം, ആ രാജ്യത്തിന്റെ വികസനസൂചിക കണക്കാക്കു അതിലെ ഒരു മാനദണ്ഡമാണ്. ഈ വിലയിരുത്തൽ നടത്തുന്നത് ഭൂമിയെ നിരീക്ഷിക്കാനായി നമ്മൾ ആകാശത്തിലേക്കയച്ച വിവിധ കൃത്രിമോപഗ്രഹങ്ങൾ അയക്കുന്ന ചിത്രങ്ങൾ അടിസ്ഥാനമാക്കിയാണ്. ഇരുട്ടായിരിക്കേണ്ട രാത്രിസമയത്ത് എത്രമാത്രം വെളിച്ചം വൈദ്യുതദീപങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെന്നാണ് ഈ ചിത്രങ്ങൾ കാണിക്കുന്നത്. അതായത് ഒരു രാജ്യം രാത്രിയിൽ എത്രമാത്രം പ്രകാശമലിനീകരണം നടത്തുന്നു എന്നതാണ് രാജ്യപുരോഗതിയുടെ അളവുകോലുകളിലൊന്നെന്ന് സാരം!

യഥാർത്ഥത്തിൽ എന്താണ് പ്രകാശ മലിനീകരണം?

വളരെ ലളിതമായിപ്പറഞ്ഞാൽ തുറസ്സായ സ്ഥലങ്ങളിൽ അമിതമായ അളവിലോ, തെറ്റായ ദിശയിലോ അനാവശ്യമായിട്ടുള്ള കൃത്രിമപ്രകാശത്തിന്റെ സാന്നിധ്യത്തെ പ്രകാശ മലിനീകരണം എന്നു വിളിക്കാം. രാത്രി സമയത്തെ ഈ വെളിച്ചങ്ങൾ ജീവ ജാലങ്ങൾക്ക് മുഴുവൻ ദോഷം വരുത്തുന്നതിനാലാണ് അതിനെ മലിനീകരണമായി വിശേഷിപ്പിക്കേണ്ടി വരുന്നത്.

നിങ്ങൾ ജനവാസമില്ലാത്ത പ്രദേശത്ത് ഏതെങ്കിലും രാത്രിയിൽ തെളിഞ്ഞ ആകാശത്തെ നോക്കി മലർന്ന് കിടന്നിട്ടുണ്ടോ? അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടങ്കിൽ, എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളുടെ കാഴ്ച നിങ്ങളുടെ മനസ്സിലും ശരീരത്തിലും കുളിർ കോരിയിട്ടിരിക്കുമെന്നതിൽ സംശയമില്ല. ഈ സുന്ദരമായ കാഴ്ചകളാണ് പ്രകാശമലിനീകരണം മൂലം ഇല്ലാതാവുന്നത്.

This story is from the SASTHRAKERALAM 2023 NOVEMBER edition of Sasthrakeralam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the SASTHRAKERALAM 2023 NOVEMBER edition of Sasthrakeralam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM SASTHRAKERALAMView All
കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ
Sasthrakeralam

കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ

രസതന്ത്ര നോബൽ പുരസ്കാരം

time-read
1 min  |
SASTHRAKERALAM 2024 NOVEMBER
ഫിസിക്സ് നോബലിൽ എത്തിനിൽക്കുന്ന നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗ് ഗവേഷണങ്ങളും
Sasthrakeralam

ഫിസിക്സ് നോബലിൽ എത്തിനിൽക്കുന്ന നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗ് ഗവേഷണങ്ങളും

ഭൗതികശാസ്ത്ര നോബൽ പുരസ്കാരം

time-read
2 mins  |
SASTHRAKERALAM 2024 NOVEMBER
മൈക്രോ ആർ.എൻ.എ.
Sasthrakeralam

മൈക്രോ ആർ.എൻ.എ.

വൈദ്യശാസ്ത്ര നോബൽ പുരസ്കാരം

time-read
4 mins  |
SASTHRAKERALAM 2024 NOVEMBER
നിപാ വീണ്ടും വരുമ്പോൾ
Sasthrakeralam

നിപാ വീണ്ടും വരുമ്പോൾ

റമ്പൂട്ടാൻ, പേരക്ക, മറ്റ് പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ വൃത്തിയായി കഴു കിയശേഷം മാത്രമേ കഴിക്കാവൂ.

time-read
2 mins  |
SASTHRAKERALAM 2024 OCTOBER
ജുറാസ്സിക് തീരത്തെ പെൺകിടാവ്
Sasthrakeralam

ജുറാസ്സിക് തീരത്തെ പെൺകിടാവ്

അന്തപ്പനന്തിയ്ക്ക് ചന്തയ്ക്കു പോകുമ്പം ഈന്ത് മേന്നൊരോന്തിമാന്തി...

time-read
2 mins  |
SASTHRAKERALAM 2024 MARCH
തീയിലേക്ക് കുതിക്കുന്ന ശലഭം
Sasthrakeralam

തീയിലേക്ക് കുതിക്കുന്ന ശലഭം

അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല

time-read
1 min  |
SASTHRAKERALAM 2024 MARCH
മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി
Sasthrakeralam

മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി

ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി? പാലം കടന്ന് പടിഞ്ഞാട്ട് പോയി “എന്തിനു പോയി? “നെയ്യിനു പോയി നെയ്യിൽ വീണ് ചത്തും പോയി”

time-read
1 min  |
SASTHRAKERALAM 2024 MARCH
പാതാളലോകത്തെ ജീവികൾ
Sasthrakeralam

പാതാളലോകത്തെ ജീവികൾ

ഇത്തരം മത്സ്യജീവികളെ subterranean fishes എന്നാണ് പൊതുവെ പറയുന്നത്

time-read
3 mins  |
SASTHRAKERALAM 2024 MARCH
ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!
Sasthrakeralam

ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!

പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.

time-read
1 min  |
SASTHRAKERALAM 2024 MARCH
കണ്ടൽ ചുവട്ടിലെ വർണലോകം
Sasthrakeralam

കണ്ടൽ ചുവട്ടിലെ വർണലോകം

ശാസ്ത്രകേരളം

time-read
2 mins  |
SASTHRAKERALAM JANUARY 2024