ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ...
Mahilaratnam|July 2024
രാവും പകലും തിരിച്ചറിയാതെ ഇരുട്ടുമൂടി കോരിച്ചൊരിയുന്ന മഴ. നിലവിളക്കിൻവെട്ടത്തിൽ രാമനാമശീലുകൾ ഉരുവിടുന്ന കർക്കിടകനാളുകൾ വരവായി
കാർത്തിക
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ...

പക്ഷിമൃഗാദികൾ പോലും വർഷകാലത്തെ കരുതി ഭക്ഷണവും പാർപ്പിടവുമെല്ലാം കരുതിവ യ്ക്കുന്നതുപോലെ മനുഷ്യനും പഞ്ഞമാസത്തെ മറികടക്കാൻ പലതും കരുതിവയ്ക്കുന്ന കൂട്ടത്തിൽ തന്റെ ആരോഗ്യകാര്യങ്ങളിലും ശ്രദ്ധിക്കാൻ മുതിരുന്നു.

കർക്കിടകം ദുർഘടം എന്നാണ് പഴമൊഴിയെങ്കിലും ഇന്നും ഒരർത്ഥത്തിൽ അതുതന്നെയാണ് തോന്നുന്നത്.

ഈ കർക്കിടകമാസത്തിൽ വായനക്കാർക്കായി “മഹിളാരത്നം' ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ ആയുർവേദ ചികിത്സയെക്കുറിച്ച് ഒന്ന് ഓർമ്മപ്പെടുത്തുകയാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മന സ്സുണ്ടാകൂ എന്നുപറയുന്നതുപോലെ ഓരോ വായ നക്കാരും ഈ കർക്കിടകക്കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ ശ്രമിക്കുക.

ഋതുക്കൾ മാറുമ്പോൾ

ആയുർവേദത്തിൽ ഋതുക്കൾക്ക് അനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വേണമെന്ന് പറയപ്പെടു ന്നു. ഋതുചര്യ എന്നാണ് ഇതിനെ പറയപ്പെടുന്നത്. ഓരോ ഋതുക്കളിലും തണുപ്പും ചൂടും മഴയും വരൾച്ചയും മാറിമാറി വരുന്നതിനനുസരിച്ച് ശരീരത്തിൽ രോഗങ്ങൾ വരാനും രോഗങ്ങൾ ഉള്ളവർക്ക് അത് വർദ്ധിക്കാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് ആ ഋതുവിന് അനുസരിച്ച് ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുക എന്നതാണ് ഋതുചര്യ കൊണ്ട് ഉദ്ദേശിക്കുന്നത്.

മഴക്കാലത്ത് ചെയ്യേണ്ട കാര്യങ്ങളാണ് വർഷ ഋതുചര്യ. നമ്മുടെ നാട്ടിൽ കർക്കിടകമാസത്തിൽ അതിയായ മഴലഭിക്കുന്ന സമയമായതിനാൽ വർഷഋതുചര്യയ്ക്ക് ഏറ്റവും പ്രാധാന്യം കൈവരുന്നത് കർക്കിടകത്തിലാണ്.

തണുപ്പിന്റെ ആധിക്യം കൊണ്ട് ശരീരവേദനകൾ, ശ്വാസംമുട്ടൽ, അസ്ഥി-സന്ധിരോഗങ്ങൾ എന്നിവ കഠിനമാകാൻ സാധ്യതയുള്ളതിനാൽ അത്തരം രോഗങ്ങൾക്ക് രോഗത്തിനനുസരിച്ചുള്ള ചികിത്സ അംഗീകാരമുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം തേടാവുന്നതാണ്.

വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ ശരീരബലം കുറയുന്നതുവഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കിടക ചികിത്സയിലൂടെ വീണ്ട ടുക്കാൻ ശ്രമിക്കുന്നു. ശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളും പഥ്യാഹാരവുമാണ് കർക്കിടക ചികിത്സ നിഷ്ക്കർഷിക്കുന്നത്.

This story is from the July 2024 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the July 2024 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MAHILARATNAMView All
ഞാൻ അപ്ഡേറ്റഡാണ് ശിവദ
Mahilaratnam

ഞാൻ അപ്ഡേറ്റഡാണ് ശിവദ

2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

time-read
1 min  |
January 2025
എച്ച്.ഐ.വി സത്യവും മിഥ്യയും
Mahilaratnam

എച്ച്.ഐ.വി സത്യവും മിഥ്യയും

Doctor's Corner

time-read
1 min  |
January 2025
കാപ്പി : വിഷവും ഔഷധവും
Mahilaratnam

കാപ്പി : വിഷവും ഔഷധവും

കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

time-read
1 min  |
January 2025
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 mins  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 mins  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 mins  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 mins  |
January 2025