ഈ പേരു കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു ചിലങ്ക കിലുങ്ങും. അതാണ് മലയാളിക്ക് ശോഭന. ചലനങ്ങളിൽ പോലും നൃത്തം നിറയുന്ന അഴക്. ഇന്നലെയേക്കാൾ മിഴിവോടെ ഇന്നും മലയാള സിനിമയിൽ തിളങ്ങുന്ന നായിക.
മഹാനടിക്കു ഈ ചേരുന്ന തലയെടുപ്പോടെ നടന്നുവരുന്ന ശോഭനയെ തന്നെ നോക്കി നിന്നു. പിന്നെ, ശോഭനയുടെ പുതിയ ജീവിതവിശേഷങ്ങൾ കേട്ടിരുന്നു.
ആരാണ് ശോഭന എന്നു ചോദിച്ചാൽ സ്വയം എങ്ങനെ വിശേഷിപ്പിക്കും? ഞാൻ ഒരിക്കലും എന്നെ കുറിച്ചു ആഴത്തിൽ ചിന്തിച്ചിട്ടേയില്ല. അതിനായി സമയം കളഞ്ഞിട്ടുമില്ല. അച്ഛനും അമ്മയും ഒരുപാട് പുകഴ്ത്തി പറഞ്ഞുകേട്ട ഓർമകളുമില്ല. ചെറുപ്രതികരണങ്ങളായിരുന്നു അവരുടെ അഭിനന്ദനങ്ങൾ. നർത്തകി, നടി എന്നീ ടാഗുകൾ ഭ്രമിപ്പിച്ചിട്ടുമില്ല. പല കലകളിൽ മുഴുകുന്നവർക്ക് അത്തരം ടാഗ് കൊടുക്കേണ്ടതില്ല എന്നാണ് തോന്നൽ. എല്ലാവരും ആർട്ടിസ്റ്റ് ആണ്. ആരുടെയെങ്കിലും ജീവിതത്തിൽ പ്രചോദനമാകാൻ കഴിഞ്ഞു എന്ന നിലയിൽ ഓർമിക്കപ്പെടാനാണ് ഞാൻ ഏറ്റവും ആഗ്രഹിക്കുന്നത്.
പക്ഷേ, ശരിക്കും ഞാൻ ആരെന്ന ചോദ്യം അപ്പോഴുമുണ്ട്. ഇനിയുള്ള നാളുകളിൽ "ഹു ആം ഐ' എന്നൊരു പുസ്തകം എഴുതുമായിരിക്കും. ഒരുപക്ഷേ, അതിലുണ്ടാകും ഈ ചോദ്യത്തിനുള്ള ഉത്തരം.
കൗമാരകാലത്ത് എന്തായിരുന്നു ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട്? അതിനടുത്തു വരുന്നുണ്ടോ ഇപ്പോഴത്തെ ജീവിതം?
പതിമൂന്നു വയസ്സും പത്തു മാസവുമുള്ളപ്പോഴാണ് സിനിമയിൽ എത്തുന്നത്. ജീവിതത്തെക്കുറിച്ച് ഗാഢമായി ചിന്തിച്ചു തുടങ്ങുന്ന പ്രായത്തിലേ തിരക്കിലായി. പത്മരാജൻ, അടൂർ ഗോപാലകൃഷ്ണൻ, കെ. ബാലചന്ദർ, ഫാസിൽ എന്നിങ്ങനെയുള്ള വലിയ ആളുകളോട് സംസാരിക്കാനും ഒപ്പം വർക്ക് ചെയ്യാനും കഴിഞ്ഞു. അതായിരുന്നു എന്റെ പാഠശാല. കോളജിനേക്കാൾ അടിപൊളിയായിരുന്നു ആ സർവകലാശാല. ഒരു വർഷം 22 സിനിമ അഭിനയിച്ച അവസരങ്ങളുണ്ട്. നടി ഉർവശിയും അങ്ങനെയാണ്. ആ പ്രായത്തിൽ ജീവിക്കേണ്ടിയിരുന്ന ജീവിതം, ചിന്തകൾ, ഇഷ്ടങ്ങൾ ഒന്നിനും സമയം കിട്ടിയില്ല. ഇപ്പോൾ ഓർക്കുമ്പോൾ ചെറുതായി നഷ്ടബോധം തോന്നുന്നുണ്ട്.
നൃത്തം പഠിക്കാനെത്തുന്ന ശിഷ്യകളോട് ഗുരുവിന്റെ ഗൗരവചട്ടക്കൂടുകളില്ലാതെയാണോ പെരുമാറുന്നത്?
This story is from the October 01, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 01, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി