കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന് അരുളിചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ? ഞാനോ നിങ്ങളോടു പറയുന്നു. നിന്റെ വലത്തേ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക. നിന്റെ വസ്ത്രം എടുക്കുവാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടു കൊടുക്കുക. ഒരുത്തൻ നിന്നോട് ഒരു നാഴിക വഴിപോകുവാൻ നിർബന്ധിച്ചാൽ രണ്ടു നാഴിക അവനോടുകൂടെ പോവുക. നിന്നോട് യാചിക്കുന്നവനു കൊടുക്കുക.(ബൈബിൾ)
എന്നെ അന്വേഷിച്ചു വരുന്നവരൊക്കെ പാവങ്ങളാണ്. അവരെ സഹായിക്കണം. അതു ദൈവത്തിന്റെ നിയോഗമാണ്. കുഞ്ഞ് എപ്പോഴും പറയുമായിരുന്നു. ഇപ്പോൾ ഇവിടെ പുതുപ്പള്ളി വിശുദ്ധ ഗിവർഗീസ് സഹദായുടെ തിരുമുറ്റത്ത് ഒൻപതാം ചരമദിനത്തിൽ വിശുദ്ധ കുർബാനക്കൊണ്ട് കബറിലിരിക്കുമ്പോൾ എന്റെ തൊട്ടടുത്തു കുഞ്ഞിന്റെ സാന്നിധ്യമുണ്ട്. കാരണം ജീവിച്ചിരിക്കെ എന്നെ വിശ്വസിച്ചവർ ഒരിക്കലും മരിക്കുകയില്ല എന്നാണു വചനം. കുഞ്ഞിനു ദൈവത്തിൽ വിശ്വാസമായിരുന്നു. ദൈവത്തിന് കുഞ്ഞിനെയും
എന്റെ കുഞ്ഞിനെ നിങ്ങൾ ഇത്ര സ്നേഹിക്കുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കബറിൽ ഇപ്പോഴും വെളിച്ചം നിറയ്ക്കുകയാണ് പല സ്ഥലങ്ങളിൽ നിന്നു വന്നവർ. പലപ്പോഴായി അദ്ദേഹത്തിന്റെ സ്നേഹവും കാരുണ്യവും ഏറ്റുവാങ്ങിയിട്ടുള്ളവർ.
സ്നേഹത്തിന്റെ നാലര പതിറ്റാണ്ട്
ഉമ്മൻ ചാണ്ടിയെ അടുപ്പമുള്ളവർ കുഞ്ഞൂഞ്ഞ് എന്നു വിളിച്ചപ്പോൾ ഞാൻ കുഞ്ഞ് എന്നാണു വിളിച്ചിരുന്നത്. വിവാഹസമയത്തു ഞാനെടുത്ത ഒരേയൊരു സ്വാതന്ത്ര്യമായിരുന്നു അത്. സണ്ണി എന്നായിരുന്നു കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ അപ്പന്റെ അനുജൻ സണ്ണി ചെറുപ്പത്തിലേ ടൈഫോയ്ഡ് വന്നു മരിച്ചു. അദ്ദേഹത്തിന്റെ ഓർമയ്ക്കാണു കുഞ്ഞിനെ സണ്ണി എന്നു വിളിക്കാൻ തുടങ്ങിയത്. കുറച്ചു മുതിർന്നപ്പോൾ കുഞ്ഞൂഞ്ഞ് എന്ന പേര് അദ്ദേഹം സ്വയം സ്വീകരിക്കുകയായിരുന്നു.
This story is from the August 05, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 05, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി