![വിജയബിന്ദു തൊടും വരെ](https://cdn.magzter.com/1408684117/1697101365/articles/hRxVpsS5-1698397574879/1698398115136.jpg)
തുടങ്ങുന്ന ഓരോ ബിസിനസും തകരുന്നു. പെരുകുന്ന കടം. ബാങ്കുകാരുടെയും പ ലിശയ്ക്ക് പണം നൽകുന്നവരുടെയും ഭീഷണി. പരസ്യമായ ചീത്തവിളികൾ. അപമാനം കൊണ്ടു തലകുനിഞ്ഞു പോയ ദിവസങ്ങൾ. ആത്മഹത്യ ചെയ്താലോ എന്നുപോലും ചിന്തിച്ച നിമിഷങ്ങൾ. പക്ഷേ, തളരാതെ പരിശ്രമം തുടരാൻ ഉള്ളിലിരുന്ന് ആത്മവിശ്വാസത്തിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടേയിരുന്നു.
കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ ബിന്ദു കൃഷ്ണൻ തന്റെ പഴയകാലമോർക്കും. ചെറിയ തിരിച്ചടികളിൽ ജീവിതം തീർന്നെന്നു കരുതുന്നവർ തീർച്ചയായും കേൾക്കണം ബിന്ദു കൃഷ്ണനെന്ന സംരംഭകയുടെ ജീവിതാനുഭവങ്ങൾ.
ഊരാക്കുടുക്കായി കടക്കെണി
ചെങ്ങന്നൂരാണ് എന്റെ നാട്. അമ്മ പൊന്നമ്മയ്ക്കും അച്ഛൻ കേശവ പിള്ളയ്ക്കും എന്നെ കൂടാതെ ഒരു മകൻ കൂടെ ജനിച്ചെങ്കിലും അസുഖത്തെത്തുടർന്ന് ആ കുഞ്ഞ് മരിച്ചു. ഒറ്റ മകളായതു കൊണ്ട് അമ്മയും അമ്മൂമ്മ ലക്ഷ്മിക്കുട്ടിയമ്മയും അമ്മാവൻ നാരായണൻകുട്ടിയുമെല്ലാം എന്നെ ഏറെ ലാളിച്ചിരുന്നു. ആരെങ്കിലും തുറിച്ചു നോക്കിയാൽ കരയുന്ന കുട്ടിയായിരുന്നു ഞാൻ. ആ ഞാനാണല്ലോ ഈ അഗ്നിപരീക്ഷകൾ കടന്നതെന്ന് ഓർക്കുമ്പോൾ അദ്ഭുതം തോന്നും.
ബിരുദം കഴിഞ്ഞു സ്വന്തമായി ട്യൂഷൻ സെന്റർ നടത്തുന്ന കാലത്താണു കായംകുളം സ്വദേശിയായ കൃഷ്ണൻ കുഞ്ഞുമായുള്ള വിവാഹം. പട്ടാളത്തിലായിരുന്നു അദ്ദേഹത്തിനു ജോലി. ഞങ്ങൾക്കു രണ്ടുമക്കളാണ്. ഗായത്രിയും ഗീതുവും. ഏഴു വർഷത്തോളം ഉത്തരേന്ത്യയിലെ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥയായും സ്കൂളിൽ അധ്യാപികയും ഞാൻ ജോലി ചെയ്തു. പിജി ഉൾപ്പെടെ പല കോഴ്സുകളും പാസായി. അച്ഛന് അസുഖമായതോടെയാണു ഞാനും മക്കളും നാട്ടിലേക്കു മടങ്ങിയത്.
നാട്ടിലുള്ള സംഘടനയുടെ ഭാഗമായി കൂട്ടുകച്ചവടം എന്ന നിലയിൽ ഒരു തുണിക്കട തുടങ്ങി. ആ കുട്ടായ്മയിൽ ചില വിള്ളലുകൾ വന്നു. പക്ഷേ, കടബാധ്യത എന്റെ തലയിലായി. മാസം 16000 രൂപയാണ് ലോൺ അടവ്. കടയിൽ നിന്നു കാര്യമായ വരുമാനമില്ല. ട്യൂഷനെടുത്തും ഭർത്താവ് തരുന്ന പണം ചേർത്തും വായ്പ വീട്ടാൻ ശ്രമിച്ചു. മാനസിക സമ്മർദം കൂടി ശക്തമായ തലവേദന അലട്ടാൻ തുടങ്ങി. പല തരം ചികിത്സകൾക്കൊടുവിൽ ക്ലസ്റ്റർ ഹെഡെയ്ക് എന്ന അവസ്ഥയാണെന്നു തിരിച്ചറിഞ്ഞു. ഓക്സിജൻ തെറപ്പി ആണ് ഡോക്ടർ നിർദേശിച്ചത്.
This story is from the October 14, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 14, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![മഴയിൽ നനയാത്ത ഇല പോലെ](https://reseuro.magzter.com/100x125/articles/7382/1757046/Ys0jr_jk31720624704255/1720625075899.jpg)
മഴയിൽ നനയാത്ത ഇല പോലെ
വിവാദങ്ങളൊന്നും അലോസരപ്പെടുത്താതെ കൂൾ ആയി ഇരുന്നു ദിവ്യ പിള്ള പറയുന്നു.\"മഴയിൽ നനയാത്ത ചില ഇലകളുണ്ട്
![ഫ്രീക്ക് പാട്ടി - പരസ്യചിത്രത്തിൽ അഭിനയിക്കുന്നതിനിടെ കൃഷ്ണവേണിയുടെ കയ്യിലെ ടാറ്റു കണ്ട നടൻ മാധവൻ ഒരു പേരിട്ടു. 'ഫ്രീക്ക് പാട്ടി'](https://reseuro.magzter.com/100x125/articles/7382/1757046/oZJQDil111720624087406/1720624683626.jpg)
ഫ്രീക്ക് പാട്ടി - പരസ്യചിത്രത്തിൽ അഭിനയിക്കുന്നതിനിടെ കൃഷ്ണവേണിയുടെ കയ്യിലെ ടാറ്റു കണ്ട നടൻ മാധവൻ ഒരു പേരിട്ടു. 'ഫ്രീക്ക് പാട്ടി'
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത് സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
![ചെറുപ്പം നിലനിർത്താൻ തഴുതാമ](https://reseuro.magzter.com/100x125/articles/7382/1757046/T9DMf-JaM1720623921031/1720624023017.jpg)
ചെറുപ്പം നിലനിർത്താൻ തഴുതാമ
എളുപ്പത്തിൽ പരിപാലിക്കാം, ഔഷധ ഗുണങ്ങളും ഏറെ
![കുട്ടികളറിയാത്ത ബ്രൗണി രഹസ്യം](https://reseuro.magzter.com/100x125/articles/7382/1757046/R56XEMJEU1720623767903/1720623918719.jpg)
കുട്ടികളറിയാത്ത ബ്രൗണി രഹസ്യം
ബിറ്റ്റൂട്ടിന്റെ ഗുണങ്ങൾ ചേർന്ന സൂപ്പർ ബ്രൗണി
![ഞാനൊരു പക്ഷിയായ് വീണ്ടും](https://reseuro.magzter.com/100x125/articles/7382/1757046/dA1KGLvgv1720623172446/1720623770162.jpg)
ഞാനൊരു പക്ഷിയായ് വീണ്ടും
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ആംപ്യൂട്ടി മലയാളിയായ സ്കൈ ഡൈവർ, ശ്യാം കുമാറിന്റെ ജീവിതാനുഭവങ്ങൾ
![നിലാവ് പോൽ നിൻമുഖം](https://reseuro.magzter.com/100x125/articles/7382/1757046/9grg8nv1m1720622030503/1720623128209.jpg)
നിലാവ് പോൽ നിൻമുഖം
മുഖസൗന്ദര്യം സംരക്ഷിക്കാനും തിളക്കം വർധിപ്പിക്കാനും ആയുർവേദം പറഞ്ഞു തരുന്ന ഫെയ്സ് പാക്സും സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരവും
![സോനാ കിത്നാ സോനാ ഹേ...](https://reseuro.magzter.com/100x125/articles/7382/1757046/lVY7GaFtu1720621175702/1720621827822.jpg)
സോനാ കിത്നാ സോനാ ഹേ...
വിദേശത്തു നിന്നു നിയമപരമായി എത്ര സ്വർണം കൊണ്ടു വരാം? കൊണ്ടുവരുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
![ഓസ്ട്രേലിയയിൽ പിആർ നേടുന്നതെങ്ങനെ?](https://reseuro.magzter.com/100x125/articles/7382/1757046/uOWfeo_Ap1720459797419/1720459948703.jpg)
ഓസ്ട്രേലിയയിൽ പിആർ നേടുന്നതെങ്ങനെ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
![മെഡിക്കൽ ഇൻഷുറൻസ് എടുക്കും മുൻപ്...](https://reseuro.magzter.com/100x125/articles/7382/1757046/-qD6JRAMd1720459543259/1720459726500.jpg)
മെഡിക്കൽ ഇൻഷുറൻസ് എടുക്കും മുൻപ്...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി. ഈ ലക്കം കെ.കെ.ജയകുമാർ, പഴ്സനൽ ഫിനാൻസ് അസിസ്റ്റന്റ് എൻറർപ്രനർഷിപ് മെന്റർ
![ഫ്ലാറ്റാക്കിയ ജോമോനേ...](https://reseuro.magzter.com/100x125/articles/7382/1757046/xyUCOcnhF1720459145275/1720459466666.jpg)
ഫ്ലാറ്റാക്കിയ ജോമോനേ...
ഗുരുവായൂരമ്പലനടയിൽ സിനിമയിൽ സൈക്കോ സൈക്കാട്രിസ്റ്റ് ആയെത്തിയ ജോമോൻ ജ്യോതിറിന്റെ വിശേഷങ്ങൾ