പെരുമ്പാവൂർ മാർത്തോമ്മാ കോളജിൽ ആരോട് രജിതയെപ്പറ്റി ചോദിച്ചാലും അഭിമാനത്തോടെയാണ് അവളെ പറ്റി പറയുക. കൂട്ടുകാർക്കെല്ലാം അവൾ കുട്ടു'വാണ്. അവർക്കെല്ലാവർക്കും വാത്സല്യത്തോടെ ഓമനിക്കാൻ വഴിയമ്പലത്തിൽ നിന്നു മനസ്സുകളിലേക്കു ചേക്കേറിയ സ്വന്തം കുട്ടു.
കുട്ടുവിന്റെ സ്നേഹം ചെറുതായൊന്നു പകുത്തെടുക്കാൻ ക്യാംപസിലേക്ക് ഒപ്പം കൂട്ടിയ 'അമ്മു'വുമുണ്ട്. വഴിയരികിൽ നിന്ന് കുട്ടുവിനു കിട്ടിയ നായ്ക്കുട്ടി. ഫോട്ടോയെടുക്കാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ ഉത്തരവാദിത്തത്തോടെ അമ്മുവും ഒപ്പം ചേർന്നു. അമ്മയുടെ മരണവും അച്ഛന്റെ ആരോഗ്യപ്രശ്നങ്ങളും ദാരിദ്ര്യവും ഒക്കെ വെല്ലുവിളികളായി മുന്നിൽ വന്ന് അട്ടഹസിച്ചപ്പോഴും രജിത തളർന്നില്ല. ക്രിക്കറ്ററാകണം എന്ന ആഗ്രഹമാണ് രജിതയെ മുന്നോട്ടു നടത്തിയത്. സംസ്ഥാനത്തിനു വേണ്ടി ഇന്ന് രജിത കളിക്കുന്നുണ്ട്. ഒപ്പം കോളജ് ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു.
സ്പോർട്സിനോടുള്ള ഇഷ്ടം
“തിരുവനന്തപുരം ചെങ്കിക്കുന്ന്, കിളിമാനൂരാണ് നാട് അച്ഛൻ കായികരംഗത്തോട് ഇഷ്ടമുള്ള ആളായിരുന്നു. റഗ്ബി, അതലറ്റിക്സ് തുടങ്ങിയവയിലൊക്കെ പങ്കെടുത്തിരുന്നു. അമ്മ നീന്തലിൽ താൽപര്യമുണ്ടായിരുന്നു. ചേട്ടൻ റിജുലാലും സ്പോർട്സ് ഇഷ്ടമുള്ളയാളാണ്. അച്ഛൻ ലാലു കർണാടക സ്വദേശിയാണ്. അമ്മ റീന മലയാളിയും ചേട്ടൻ തിരുവനന്തപുരത്ത് അച്ഛനൊപ്പമാണ്. ചെമ്പഴന്തി കോളജിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി. അമ്മയുടെ മരണശേഷം അച്ഛൻ വീണ്ടും കല്യാണം കഴിച്ചു.
ക്രിക്കറ്റെന്ന സ്വപ്നത്തിനു വേണ്ടിയാണ് ഞാൻ പെരുമ്പാവൂർ മാർത്തോമ്മാ കോളജിലെത്തി നിൽക്കുന്നത്. കോളജ് അധികൃതരാണു ദൈനംദിന കാര്യങ്ങളൊക്കെ നോക്കുന്നത്. സഹായിക്കാൻ നിർഭയ എന്നൊരു ചാരിറ്റി യൂണിറ്റുമുണ്ട്. നാലാം ക്ലാസ് വരെ കിളിമാനൂർ എൽപി സ്കൂളിലാണു പഠി ച്ചത്. പിന്നെ, പ്ലസ് ടു വരെ ഗവ. എച്ച്എസ്എസ് കിളിമാനൂർ സ്കൂളിൽ. അതിനുശേഷം വഴുതക്കാട് വിമൻസ് കോളജിൽ രണ്ടു വർഷം ബിഎ ഹിസ്റ്ററി പഠിച്ചു. പിന്നീട് യൂണിവേഴ്സിറ്റിക്ക് വേണ്ടി ക്രിക്കറ്റ് കളിക്കാൻ വന്നപ്പോൾ എംജി സർവകലാശാലയാകും ക്രിക്കറ്റിന് അനുയോജ്യമെന്നു തോന്നി. അഡ്മിഷന് അപേക്ഷിച്ചു. ജൂലൈയിൽ ക്ലാസും തുടങ്ങി.
This story is from the February 17, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 17, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി