![കൊഴുക്കട്ട ശനി മുതൽ ഈസ്റ്റർ വരെ രുചിസമൃദ്ധി](https://cdn.magzter.com/1408684117/1710486448/articles/N2-FL2uME1711091289425/1711092235845.jpg)
ഓശാന ഞായറിനു തലേദിവസമാണ് കൊഴുക്കട്ട ശനിയാഴ്ച. അതിനോട് അനുബന്ധിച്ച് വൈകുന്നേരം തേങ്ങയും ശർക്കരയും നിറച്ച കൊഴുക്കട്ട തയാറാക്കും.
കൊഴുക്കട്ട
- അരിപ്പൊടി - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ഒരു ചെറിയ സ്പൂൺ
തിളച്ച വെള്ളം - ഒന്നരക്കപ്പ്
ഫില്ലിങ്ങിന്
2. മട്ട അരി - രണ്ടു ചെറിയ സ്പൂൺ
ചുക്കുപൊടി - അര ചെറിയ സ്പൂൺ
ജീരകം - കാൽ ചെറിയ സ്പൂൺ
ഏലയ്ക്ക - ഒന്ന്
3. ശർക്കര - 100 ഗ്രാം
വെള്ളം - കാൽ ഗ്ലാസ്
4. തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്
5. നെയ്യ് - ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി കുഴച്ചു കൊഴുക്കട്ടയ്ക്കുള്ള മാവു തയാറാക്കി വയ്ക്കുക.
ഫില്ലിങ് തയാറാക്കാൻ രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തു പൊടിച്ചു വയ്ക്കണം.
ശർക്കര വെള്ളം ചേർത്തുരുക്കി അരിച്ച ശേഷം തേങ്ങ ചുരണ്ടിയതും വറുത്തു പൊടിച്ച് പൊടികളും ചേർത്തിളക്കുക. നെയ്യും ചേർത്തു നന്നായി യോ ജിപ്പിച്ചു ചെറിയ ഉരുളകളാക്കി വയ്ക്കണം.
മാവു കുഴച്ചത് ഒരു ഉരുളയെടുത്ത് അതിനുള്ളിൽ തയാറാക്കിയ തേങ്ങ ബോൾ വച്ചുരുട്ടി പൊതിഞ്ഞ് ആവിയിൽ 15-20 മിനിറ്റ് വേവിക്കുക.
പെസഹ വ്യാഴാഴ്ചയാണ് പെസഹ അപ്പവും പാലും തയാറാക്കുന്നത്. യെഹൂദ ആചാരപ്രകാരം യേശുവും ശിഷ്യന്മാരും ഒരുമിച്ചി രുന്നു പെസഹ ആചരിച്ചതിന്റെ ഓർമ പുതുക്കുന്നതാണ് ഇത്. ചില സ്ഥലങ്ങളിൽ അപ്പം ആവിയിൽ പുഴുങ്ങിയും ചിലയിടങ്ങളിൽ മൺചട്ടിയിൽ ചുട്ടുമാണ് അപ്പം തയാറാക്കുന്നത്. ഓശാന ഞായറാഴ്ച പള്ളിയിൽ നിന്നു ലഭിക്കുന്ന കുരുത്തോല കുരിശാകൃതിയിൽ പുഴുങ്ങാനുള്ള അപ്പത്തിനു മുകളിൽ വയ്ക്കുന്നതു ഒരാചാരമാണ്.
പെസഹ അപ്പം
- പച്ചരി - ഒരു കപ്പ്
ഉഴുന്ന് - കാൽ കപ്പ്
2. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്
വെളുത്തുള്ളി - രണ്ട് അല്ലി
ചുവന്നുള്ളി - രണ്ട്
ജീരകം - കാൽ ചെറിയ സ്പൂൺ
വെള്ളം - കാൽ കപ്പ്3. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
പച്ചരിയും ഉഴുന്നും മൂന്ന് നാലു മണിക്കൂർ കുതിർത്ത ശേഷം അരച്ചു വയ്ക്കുക. രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.
This story is from the March 16, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 16, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![അമ്മ തന്ന തണൽ ഓർമകൾ](https://reseuro.magzter.com/100x125/articles/7382/1757046/98hVfjRl91720346592275/1720350946961.jpg)
അമ്മ തന്ന തണൽ ഓർമകൾ
കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ സംഘാടകനായ യാത്രയിലെ ചില മുഖങ്ങൾ. ഇടവേളബാബുവിന്റെ ഓർമകളിലൂടെ
![നിലാവ് പോൽ നിൻമുഖം](https://reseuro.magzter.com/100x125/articles/7382/1757046/yZzLloPXT1720346715898/1720349633999.jpg)
നിലാവ് പോൽ നിൻമുഖം
മുഖസൗന്ദര്യം സംരക്ഷിക്കാനും തിളക്കം വർധിപ്പിക്കാനും ആയുർവേദം പറഞ്ഞു തരുന്ന സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരവും
![ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ](https://reseuro.magzter.com/100x125/articles/7382/1740487/dsMmquKGF1719227867976/1719227955398.jpg)
ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ
ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്നു തരത്തിൽ ഫെയ്സ് വാഷ് ലഭിക്കും.
![അമ്മ തന്ന ചിരിയും കണ്ണീരും](https://reseuro.magzter.com/100x125/articles/7382/1740487/TR7oBFST81719211307798/1719227848908.jpg)
അമ്മ തന്ന ചിരിയും കണ്ണീരും
കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ ഹൃദയതാളമായിരുന്നു ഇടവേള ബാബു. സംഘടനയുടെ തലപ്പത്തു നിന്ന് ഇറങ്ങുമ്പോൾ ചില വെളിപ്പെടുത്തലുകൾ
![ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്](https://reseuro.magzter.com/100x125/articles/7382/1740487/MKd-mW6US1719206438760/1719210960508.jpg)
ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്
വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന സ്ത്രീകളേക്കാൾ മനോഹരമായ കാഴ്ചയെന്തുണ്ട്? കാൻ ഫെസ്റ്റിവലിലെ മലയാളത്തിന്റെ അഭിമാനം കനി കുസൃതിയും ദിവ്യപ്രഭയും
![കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?](https://reseuro.magzter.com/100x125/articles/7382/1740487/t_aJ6f9qy1719080824384/1719081009408.jpg)
കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി
![ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ](https://reseuro.magzter.com/100x125/articles/7382/1740487/SuIh7NFMR1719080566135/1719080813623.jpg)
ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ
ബ്രെഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം ഇറ്റാലിയൻ രുചി
![ഒരു മോഹം ബാക്കിയുണ്ട്](https://reseuro.magzter.com/100x125/articles/7382/1740487/fYmZSP8qX1719080107696/1719080557482.jpg)
ഒരു മോഹം ബാക്കിയുണ്ട്
രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്
![എന്തിനും വേണ്ടേ പ്ലാൻ ബി](https://reseuro.magzter.com/100x125/articles/7382/1740487/_kGVF1mcE1719079923504/1719080095513.jpg)
എന്തിനും വേണ്ടേ പ്ലാൻ ബി
ജിമെയിൽ ഉപയോഗിച്ച് ഓഫിസ് ജോലിയിൽ കൂടുതൽ സ്മാർട്ടാകാനുള്ള വഴിയും ആപ് ഐക്കണുകളുടെ മുഖം മാറ്റാനുള്ള ടിപ്പും
![അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം](https://reseuro.magzter.com/100x125/articles/7382/1740487/gjDi0Ss8-1719079750580/1719079917756.jpg)
അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം
ബിപി കൂടുന്നതു ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം