Oh Jesus!
Vanitha|March 30, 2024
ലോകത്ത്, ക്രിസ്തുദേവന്റെയും പരിശുദ്ധ മാതാവ് മറിയത്തിന്റെയും ഏറ്റവും കൂടുതൽ ചിത്രങ്ങളുള്ളത് ഒരു മലയാളിയുടെ കയ്യിലാണ്!!!
സാദിഖ് കാവിൽ
Oh Jesus!

ദുബായിലൊരു മലയാളിയുടെ പക്കൽ ക്രിസ്തുദേവന്റെ വ്യത്യസ്തമായ കുറേ ചിത്രങ്ങളുണ്ടെന്നു കേൾക്കുമ്പോൾ നിങ്ങളെന്തു കരുതും? ആയിരം, അല്ലെങ്കിൽ രണ്ടായിരം, പരമാവധി 5000 ചിത്രങ്ങൾ. അതാണോ കണക്കുകൂട്ടൽ. എന്നാൽ ഉയിർപ്പിന്റെ ഈ തിരുനാൾ വേളയിൽ ഒന്നു ഞെട്ടാൻ തയാറായിക്കൊള്ളൂ. ദുബായിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ലോറനസ് മാമൻ നേര്യം പറമ്പിലിന്റെ ശേഖരത്തിലുള്ളത്, കാൽ ലക്ഷത്തിലേറെ യേശുക്രിസ്തുവിന്റെ ചിത്രങ്ങളാണ്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഡിസൈനിലും നിറങ്ങളിലും ഒക്കെയുള്ള ദൈവപുത്രൻ. പരിശുദ്ധ മാതാവ് മറിയത്തിന്റെ ചിത്രങ്ങളും ശേഖരത്തിലുണ്ട്. ലോകത്തു മറ്റൊരു വ്യക്തിയുടെയോ സംഘടനയുടെയോ കയ്യിൽ യേശുവിന്റെയും മറിയത്തിന്റെയും ഇത്രയധികം ചിത്രങ്ങളില്ല.

ലോകത്തിലെ എക്കാലത്തെയും മികച്ച ചിത്രകാരന്മാരിലൊരാളായ ലിയനാർഡോ ഡാവിഞ്ചി വരച്ചതു മുതലുള്ള ചിത്രങ്ങൾ അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഡിസംബറിലാണു 25,000 ചിത്രങ്ങൾ തികഞ്ഞത്. ഇപ്പോഴും ഓരോ മാസവും പുതിയ പുതിയ ദൈവപുത്രന്മാർ ആ ശേഖരത്തിലേക്കെത്തുന്നു.

കണ്ണൂർ ഈന്തു കരയിൽ സ്ഥിരതാമസമാക്കിയ ചങ്ങനാശേരി തുരുത്തി സ്വദേശിയാണ് ലോറൻസ്. ക്രിസ്തുദേവന്റെ ഏറ്റവുമധികം ചിത്രങ്ങൾ കൈവശമുള്ളതിന്റെ പേരിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചു. ഗിന്നസ് ബുക്ക് ഓഫ് ലോക റെക്കോർഡ്സാണ് അടുത്ത ലക്ഷ്യം. "താമസിയാതെ ആ നേട്ടം കൈവരിക്കാനാകുമെന്നാണു പ്രതീക്ഷ. ചിത്രങ്ങൾ ഓരോന്നായി എടുത്തുകാട്ടി ലോറൻസ് പറയുന്നു.

“എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ ചിത്രങ്ങളാണ്. ഗൂഗിളിൽ തിരഞ്ഞാൽ പോലും നാലായിരത്തിനടുത്തു ചിത്രങ്ങളേ ലഭിക്കൂ. ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളുള്ളതായി കേട്ടിട്ടുള്ളത്. ഒരിക്കൽ അവിടെയുള്ള ഒരു ബന്ധു എനിക്ക് യേശുവിന്റെ കുറേ ചിത്രങ്ങൾ സമ്മാനിച്ചു. ആദ്യമൊരു കൗതുകമായിരുന്നു. പിന്നെപ്പിന്നെ ഹരം വളർന്നു. ചിത്രങ്ങൾ തേടിപ്പിടിച്ചു ശേഖരിക്കാൻ തുടങ്ങി. ദൈവപുത്രന്റെ മുഖഭാവം മാത്രമല്ല, വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങളുമുണ്ട്. യേശുവിനെ ദിവ്യഗർഭം ധരിക്കുന്നതു മുതൽ കുരിശിലേറ്റുന്നതുവരെ പല ഘട്ടങ്ങളിലുമുള്ള ചിത്രങ്ങൾ.

This story is from the March 30, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March 30, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 mins  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 mins  |
December 21, 2024
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha

തിളങ്ങണം ആഘോഷം കഴിഞ്ഞാലും

ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ

time-read
3 mins  |
December 21, 2024
കടലിന്റെ കാവലായ് ചിന്ന ജറുസലം
Vanitha

കടലിന്റെ കാവലായ് ചിന്ന ജറുസലം

ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം

time-read
3 mins  |
December 21, 2024
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
Vanitha

നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...

പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക

time-read
1 min  |
December 21, 2024
ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha

ഒഴുകാ കണ്ണീരിൻ ശ്രീ

വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല

time-read
2 mins  |
December 21, 2024
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
Vanitha

ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 21, 2024
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 mins  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 mins  |
December 21, 2024