എന്നെ കണ്ടില്ലെങ്കിൽ അവരൊക്കെ പടിക്കൽ വന്നു നിന്നു വിളിക്കും. കലപില കലപില എന്നാണ് പലരും അതു കേൾ ക്കുന്നതെങ്കിലും എനിക്കത് ഒരു ദിവസത്തെക്കൂടി സ്നേഹത്തോടെ എതിരേൽക്കാനുള്ള ക്ഷണമാണ്.'' ജയശ്രീ ഈ പറയുന്നതു രണ്ടു മക്കളെ കുറിച്ചോ അയൽക്കാരെക്കുറിച്ചോ അല്ല. അവർ എന്നും രാവിലെ വെള്ളവും ഭക്ഷണവും നൽകി ഊട്ടി വളർത്തുന്ന കിളികളേയും അണ്ണാനേയും പിന്നെ, ഒച്ചയുമനക്കവുമില്ലാതെ പറക്കുന്ന ചെറുപ്രാണികളേയും മൺതരി പോലെയും കൽത്തരി പോലെയും ഇഴയുന്ന ഉറുമ്പുകളേയും എണ്ണിയാൽ തീരാത്ത കാലുള്ള തേരട്ടകളേയും അതിലും ചെറിയ പേരറിയാ ജീവനുകളെയും കുറിച്ചാണ്.
മാവേലിക്കരയിലെ കുന്നത്തുള്ള വീടിനു പിന്നിലായി 32 വർഷം കൊണ്ടു ജയശ്രീ ഒരു കൊച്ചു കാടുണ്ടാക്കിയിട്ടുണ്ട്. ചില്ലകൾ ഒടിക്കാതെ വള്ളികൾ പൊട്ടിച്ചു നീക്കാതെ കളപറിക്കാതെ അവിടെ മരങ്ങളും ചെടികളും തന്നിഷ്ടത്തിനു വളർന്നു പടർന്നു പന്തലിച്ചു പൂ ക്കാതെയും പൂത്തും കായ്ക്കാതെയും കായ്ച്ചും ഒക്കെ നിൽക്കുന്നു. കൊടും വേനലിലും വെള്ളം വറ്റാക്കിണറുള്ള പച്ചപ്പിന്റെ കൂടാരമായി.
എതിർപ്പിൽ നിന്നു തുടക്കം
32 വർഷം മുൻപ് ഈ സ്ഥലത്തു ഞങ്ങൾ താമസിക്കാൻ വരുമ്പോൾ ഇവിടെ വെള്ളമൊന്നും കിട്ടിയിരു ന്നില്ല. ആദ്യമൊരു കിണർ കുഴിച്ചു. വെള്ളം കിട്ടിയില്ല. രണ്ടാമതു കിണർ കുഴിച്ച് 16 തൊടിയെത്തി. എന്നിട്ടും വെള്ളം മാത്രമില്ല.
പണ്ടുതൊട്ടേ മരത്തൈകൾ കൊണ്ടു വന്നു നട്ടു പിടിപ്പിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. അതു വളരെ ഇഷ്ടത്തോടെ ചെയ്തുവന്ന കാര്യമാണ്. അങ്ങനെ നട്ടു തുടങ്ങിയപ്പോഴും കാടുണ്ടാക്കാം എന്നൊരു ചിന്തയൊന്നുമില്ല. അന്നു നട്ട മരമൊക്കെ വളർന്നു കാടായതു മുതൽ ഇന്നു വരെ ഇവിടുത്തെ കിണറ്റിലെ വെള്ളം വറ്റിയിട്ടില്ല. എത്ര കോരിയാലും തീരാത്ത വെള്ളമാണതിൽ.
ആദ്യകാലത്തൊക്കെ ഇവിടുത്തെ കിണറ്റിൽ വെള്ളം ഇല്ലാതിരുന്നപ്പോഴും അടുത്തുള്ള വീട്ടിലെ കിണറ്റിൽ നിന്നു വെള്ളം കോരി ഇവർക്കൊക്കെ നനച്ചു കൊടുക്കും. എന്നാലും വേനൽ കനക്കുമ്പോൾ പല മരങ്ങളും ഉണങ്ങും. ചിലതു വീണ്ടും തളിർക്കും. ചിലപ്പോൾ പുതിയതു വയ്ക്കും. അങ്ങനെയാണ് ഇവരൊക്കെ ഇന്നീക്കാണുന്ന പോലെ വളർന്നത്.
This story is from the May 25, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 25, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്