ആ മേശപ്പുറത്തു പുസ്തകങ്ങൾ അടങ്ങിയൊതുങ്ങി ഇരിപ്പാണ്. തൊട്ടടുത്തുണ്ടായിട്ടും തൊട്ടുരുമ്മാതെ അതിരുകൾ സൂക്ഷിച്ചു പെൻസിലും പേനകളും നീണ്ടുനിവർന്നു കിടക്കുന്നു. മുറിയിലേക്കു പഠിക്കാനെത്തുന്ന 83കാരന് അച്ചടക്കം പ്രധാനം. ഓരോ കുഞ്ഞുസാധനങ്ങൾക്കും അക്കാര്യമറിയാം.
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്ന് നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്. ബിഎസ് ഡാറ്റാ സയൻസ് കോഴ്സിന്റെ അഞ്ചു സെമസ്റ്ററുകൾ കഴിഞ്ഞു.
നാലര വർഷത്തെ കോഴ്സ് കഴിയുമ്പോൾ ഇദ്ദേഹത്തിനു പ്രായം എൺപത്തിയഞ്ച്. കാൻസറും തുടർന്നു വന്ന കോവിഡ് കാലവും അതിജീവിച്ച് പുതുതലമുറയ്ക്കൊപ്പം നന്ദകുമാർ മേനോൻ നേടിയ എൻട്രൻസ് വിജയത്തിനു സ്വർണത്തിളക്കമുണ്ട്.
മകനിലൂടെ വന്ന അവസരം
മകനായ അഡ്വ.സേതുവും സുഹൃത്തും ചേർന്നാണ്. ഐ ഐടിയുടെ ഡാറ്റാ സയൻസ് ഓൺലൈൻ കോഴ്സിന് അപേക്ഷിക്കാൻ തീരുമാനിച്ചത്.
ജോലിയുടെയും മറ്റും തിരക്കുകൾക്കിടയിൽ പഠിക്കാൻ സമയം കിട്ടാതെ വന്നാലോ? പഠിച്ചതു മനസ്സിലാകാതെ വന്നാലോ? അച്ഛൻ എൻജിനീയറായിരുന്നല്ലോ. അച്ഛനും കൂടെക്കൂടിയാൽ ഒരു സമാധാനമുണ്ടാകും. പഠിക്കാനുള്ള അവസരത്തിന്റെ വാതിൽ നന്ദകുമാർ മേനോനു മുന്നിൽ തുറന്നു.
എൻട്രൻസ് റിസൽറ്റ് വന്നപ്പോൾ മകനും സുഹൃത്തുമൊക്കെ കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായി. ഏറ്റവും നല്ല റിസൽറ്റ് അച്ഛന്റേത്. സേതുവും സുഹൃത്തും പഠിച്ചില്ലെങ്കിലും നന്ദകുമാർ മേനോൻ ഐഐടിയിൽ പഠനമാരംഭിച്ചു.
അനിയാ, ഞാൻ പേരന്റല്ല
“എൻട്രൻസ് പരീക്ഷയെഴുതാൻ പോയപ്പോൾ സെക്യൂരിറ്റി തടഞ്ഞു നിർത്തി. മാതാപിതാക്കൾക്ക് ഉള്ളിലേക്കു പോകാൻ അനുവാദമില്ലത്രേ. “എന്റെ പൊന്നനിയാ, ഞാൻ പരീക്ഷ എഴുതാൻ വന്നതാണ്' എന്ന മറുപടി കേട്ട് ഹാൾ ടിക്കറ്റിലേക്കും മുഖത്തേക്കും അയാൾ മാറി മാറി നോക്കി. ഒടുവിൽ മാപ്പു പറഞ്ഞ് ഉള്ളിലേക്കു കടത്തിവിട്ടു.
This story is from the June 08, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 08, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും