മണർകാട് സെന്റ് മേരീസ് കോളജിന്റെ ഗേറ്റ് കടന്നപ്പോൾ വരവേറ്റത് "പൂ വിളി പൂവിളി പൊന്നോണമായി...' എന്ന ഓണപ്പാട്ടാണ്. പാട്ടിനൊപ്പം തിരുവാതിരകളി പ്രാക്ടീസിന്റെ താളമേളങ്ങൾ.
ഓണാഘോഷം പൊടിപൊടിക്കാൻ ക്യാംപസ് ഒരുങ്ങിക്കഴിഞ്ഞു. പുതിയ ബാച്ചുകളിലെ വിദ്യാർഥികളാണ് ഉത്സാഹക്കമ്മിറ്റിയിൽ ഒരുപടി മുന്നിൽ.
എല്ലാ ഡിപാർട്മെന്റിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. കുട്ടികൾക്കൊപ്പംപ്രിൻസിപ്പൽ സനീജ് എം. സാലുവും അധ്യാ പകരും അനധ്യാപകരും റെഡി.
ക്യാംപസിലെ മരച്ചുവട്ടിൽ മീനാക്ഷിയും കൂട്ടുകാരികളും വലിയ ചർച്ചയിലാണ്. “എല്ലാ കുട്ടികളെയും പോലെ ഒരുപാട് പ്ലാനുകൾ ഞങ്ങൾക്കുമുണ്ട്. എനിക്ക് ഇതൊക്കെ ആദ്യത്തെ അനുഭവമാണ്. അതുകൊണ്ടുതന്നെ വളരെ എക്സൈറ്റഡ് ആണ്.
ആദ്യ കോളജ് ഓണത്തിന്റെ തിൽ മീനാക്ഷിയുടെ ചിരിയിലും വാക്കുകളിലും നിറഞ്ഞു. കോളജ് ഓണത്തിനുള്ള തയാറെടുപ്പുകൾക്കിടയിൽ വീട്ടോണവും സിനിമാ വിശേഷങ്ങളും പങ്കു വയ്ക്കുകയാണു മീനാക്ഷിയും കൂട്ടുകാരും.
ഓണമെന്നും വീട്ടിൽ തന്നെ
ഐ. വിസ്മയ : മീനാക്ഷിയുടെ ഓണം സിനിമ ലൊക്കേഷനുകളിലായിരുന്നോ?
മീനാക്ഷി: ഇല്ലാട്ടോ. ഇതുവരെയും ലൊക്കേഷനിൽ ഓണം ആഘോഷിച്ചിട്ടില്ല. എവിടെയാണെങ്കിലും ഓണത്തിന് എല്ലാവരും തറവാട്ടിലുണ്ടാകണം എന്ന് അച്ചാച്ഛനു നിർബന്ധമാണ്. അതിൽ നോ കോംപ്രമൈസ്, സദ്യ ഒരുക്കുന്നതൊക്കെ തറവാട്ടിലാണ്. എല്ലാവരും ഒത്തുചേർന്നാൽ പിന്നെ, ഓണം വൈബാണ്.
അനിയന്മാർക്കു ഞാൻ ഓണക്കോടി കൊടുക്കും. ബാക്കി എല്ലാവരും എനിക്കു തരണം. മുതിർന്നവർക്കു കൊടുക്കാറില്ല. ആരേലും ചോദിച്ചാൽ, "അയ്യോ, അങ്ങനെ കൊടുത്താൽ ദോഷം കിട്ടും' എന്നു പറഞ്ഞു മുങ്ങും.
വിസ്മയ : മുതിർന്നവർക്കു കൊടുക്കാറില്ലല്ലോ?
മീനാക്ഷി : എനിക്കറിയില്ല. ചുമ്മാ നമ്പറിട്ടതല്ലേ. കൃഷ്ണ യുപിയിൽ ഓണം ആഘോഷിച്ച കഥ പറഞ്ഞല്ലോ?
കൃഷ്ണ ജയകുമാർ : അച്ഛന് ഉത്തർ പ്രദേശിലായിരുന്നു ജോലി. ഞങ്ങൾ കുടുംബത്തോടെ അവിടെയായിരുന്നു. നാട്ടിലെ പോലെ വിശാലമായ ഓണാഘോഷമൊന്നുമില്ല അവിടെ. ഓണത്തിന് അച്ഛന്റെ സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിക്കും. ആ ഒത്തുകൂടലുകൾ നല്ല രസമായിരുന്നു. ഞങ്ങൾ കുട്ടികൾ കളിക്കാനായി ഓടും. ഉച്ചയ്ക്ക് ഇലയിട്ടാണു സദ്യ. സ്പൂൺ ഉപയോഗിച്ചു കഴിക്കുന്നതാണ് അവരുടെ ശീലം. എങ്കിലും സദ്യ കൈകൊണ്ടു കഴിക്കാൻ അവർ ശ്രമിക്കും. 14 വയസ്സുവരെയുള്ള എന്റെ ഓണം അവിടെയായിരുന്നു.
This story is from the August 17, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 17, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്