കേരളത്തിൽ വീണ്ടും കോളറ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് അധികം മാസങ്ങളായിട്ടില്ല. പൂർണമായും തുടച്ചു നീക്കിയെന്നു കരുതി യിരുന്ന രോഗം വീണ്ടും പ്രത്യക്ഷപ്പെടുന്നത് പല വിധേനയുള്ള ആശങ്കകൾക്കു വഴി വച്ചിട്ടുണ്ട്. എന്നാൽ ഭയത്തേക്കാൾ ഉപരി ജാഗ്രതയും അറിവുമാണ് പ്രതിസന്ധിയും നേരിടാനുള്ള മികച്ച ആയുധങ്ങൾ.
കോളറ എന്താണെന്നും എങ്ങനെ പടർന്നുപിടിക്കുന്നുവെന്നും ലക്ഷണങ്ങൾ എന്തെല്ലാമെന്നും അറിഞ്ഞു വയ്ക്കാം. ഒപ്പം പ്രതിരോധ മാർഗങ്ങൾ മനസ്സിലാക്കി മുന്നോട്ടു നീങ്ങാം.
അറിയാം കോളറയെ
വെള്ളത്തിൽ കൂടി പകരുന്ന രോഗമാണു കോളറ, വിബിയോ കോളറ എന്ന ബാക്ടീരിയയാണ് രോഗം പടർത്തുന്നത്. രോഗം ബാധിച്ചാലും പലപ്പോഴും ഇത് കോളറയാണെന്നു തിരിച്ചറിയാൻ പലരും വൈകും. 7-14 ദിവസം വരെ ഇവരുടെ മലത്തിലൂടെ രോഗവാഹിയായ ബാക്ടീരിയ പുറന്തള്ളപ്പെടാനും മറ്റുള്ളവരിലേക്കു രോഗം പടരാനും സാധ്യതയുണ്ട്.
വൃത്തിഹീനമായ വെള്ളത്തിൽ നിന്നും (കാഴ്ചയിൽ അങ്ങനെ തോന്നണമെന്നില്ല) അതുപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണത്തിൽ നിന്നുമാണ് ബാക്ടീരിയ നമ്മുടെ ശരീരത്തിലെത്തി രോഗം പടർത്തുന്നത്. രോഗം മൂലമുള്ള നിർജലീകരണം വളരെ വേഗത്തിലാണു നടക്കുക. അതു വഴി ആളുകൾ ഷോക്കിലായി പോകാനും ഇടയുണ്ട്. കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ച് ഐവി ഫ്ലൂയിഡും ചികിത്സയും നൽകിയില്ലെങ്കിൽ മണിക്കൂറുകൾക്കകം തന്നെ രോഗി മരണപ്പെടാം.
കുട്ടികളിലാണ് കോളറ വരുന്നതെങ്കിൽ നോക്കി നിൽക്കുന്ന നേരം കൊണ്ടാണ് നിർജലീകരണം നടന്നു കുട്ടി തളർച്ചയിലേക്കും അബോധാവസ്ഥയിലേക്കും മറ്റും പോകുന്നത്.
കോളറ പടരുന്ന സാഹചര്യത്തിൽ അതു തടയാൻ കോളറ പ്രതിരോധ വാക്സീൻ എടുക്കാവുന്നതാണ്. രണ്ടു തവണയായി എടുക്കേണ്ട വാക്സീൻ രണ്ടു - മൂന്നു വർഷം വരെ കോളറയിൽ നിന്നു ശരീരത്തെ പ്രതിരോധിക്കും.
This story is from the September 14, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 14, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്