കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ മതി നേഹയ്ക്കും നിധിയ്ക്കും. വീട്ടിലെത്തുമ്പോൾ അമ്മ സ്നേഹത്തോടെ ചേർത്തണച്ചാൽ ഇരുവരും ആഹ്ലാദപ്പൂത്തിരിയാകും. ഓട്ടിസം ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കാൻ പത്തൊൻപതു വയസ്സുള്ള ഈ പെൺകുട്ടികൾക്കു കരുത്തേകി അമ്മ ഷൈനി ഗോപാൽ ഒപ്പമുണ്ട്. നിധിയുടെയും നേഹയുടെയും മാത്രമല്ല, ഭിന്നശേഷിയുള്ള അനേകം കുട്ടികളുടെ വഴികാട്ടിയാണു ഷൈനി.
ഓട്ടിസമുള്ള മക്കൾക്കു വേണ്ടി ഐടി ജോലിയുപേക്ഷിച്ച ഷൈനി ഗോപാൽ ഇന്ന് ബോർഡ് സർട്ടിഫൈഡ് ബിഹേവിയർ അനലിസ്റ്റാണ് (ബിസിബിഎ). യുഎ ഇയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ഡയറക്ടറായ ഷൈനി പേരന്റ് ടു പ്രഫഷനൽ' എന്ന സംഘടനയുടെ സ്ഥാപകാംഗങ്ങളിലൊരാൾ കൂടിയാണ്.
അന്നു മനസ്സ് പറഞ്ഞു; സമയമായില്ല
മാഹിയാണു സ്വന്തം നാട്. അച്ഛൻ ഗോപാൽ ഊട്ടിയിൽ ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ടു പഠിച്ചതെല്ലാം ഊട്ടിയിലാണ്. പഠനത്തിനു ശേഷം ഐടി രംഗത്ത് ഉദ്യോഗസ്ഥയായി. 2003 ൽ നിർമാണമേഖലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി ഉണ്ണികൃഷ്ണനുമായി വിവാഹം. ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാകാനൊരുങ്ങുന്നുവെന്നറിഞ്ഞപ്പോൾ അതിരില്ലാത്ത സന്തോഷമായിരുന്നു. 2005 ഫെബ്രുവരിയിൽ അവരെത്തി. ജീവിതത്തിലെ നിധിയായെത്തിയ കുഞ്ഞുങ്ങൾക്കു നിധിയെന്നും നേഹയെന്നും പേരിട്ടു. എപ്പോഴും സന്തോഷം മാത്രമുള്ള നിമിഷങ്ങൾ.
മാസങ്ങൾ പോകവേ കുഞ്ഞുങ്ങൾക്കു വേണ്ടത്ര വളർച്ചാ വികാസമില്ലേയെന്നു സംശയം. ഇരട്ടക്കുട്ടികളല്ലേ. അവർ പഠിച്ചോളും എന്നെല്ലാം അടുപ്പമുള്ളവർ ആശ്വസിപ്പിച്ചപ്പോഴും ആധി അടങ്ങിയില്ല. അങ്ങനെ കുഞ്ഞുങ്ങളെയുമായി ബെംഗളുരുവിലെ നിംഹാൻസിലെത്തി. വിദഗ്ധ പരിശോധനയിൽ കുഞ്ഞുങ്ങൾക്കു വളർച്ചക്കുറവും ഓട്ടിസവുമുണ്ടെന്നു കണ്ടെത്തി.
എല്ലാ അച്ഛനമ്മമാരെയും പോലെ ഞങ്ങളും തരിച്ചു പോയ നിമിഷം. തീർത്തും അപരിചിതമായ ലോകമാണു മുന്നിൽ. യഥാർഥത്തിൽ അതുവരെയുളള ജീവിതത്തിനിടയിൽ ഇങ്ങനെയുള്ള കുട്ടികളെ അധികം കണ്ടിട്ടു പോലുമില്ല. എല്ലാം പുതിയ അനുഭവങ്ങൾ.
This story is from the October 12, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 12, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്