ചെവി കടിച്ചു പറിച്ച് മാർക്കോ "അലറുന്ന ടീസർ ഇറങ്ങിയ ദിവസമാണ് വനിതയുടെ കവർ ഷൂട്ട് നടക്കുന്നത്. ഉണ്ണി മുകുന്ദന്റെ മാർക്കോ എന്ന “കൊടൂര വില്ലൻ' ഒരുവശത്ത്. മറുവശത്ത് കവർ ചിത്രത്തിൽ ഉണ്ണിയുടെ ഒക്കത്തിരിക്കാനായി എത്തിയ പാവക്കുഞ്ഞുങ്ങളെ പോലുള്ള "ഉണ്ണികളും ...
ക്യാമറയ്ക്കു മുന്നിൽ ഉണ്ണി മുകുന്ദന്റെ സിക്സ്പാക് നായകന്മാർ വില്ലന്മാരെ ഇടിച്ചു പറത്തിയിട്ടുണ്ട്. പക്ഷേ, കുഞ്ഞുങ്ങൾക്കു മുന്നിൽ ഉണ്ണിക്കു പിടിച്ചു നിൽക്കാനായില്ല. ടു ഡൂ...' എന്നൊക്കെ ഓമനിച്ചു കവിളിൽ തൊട്ടപ്പോഴേ കരച്ചിലിന്റെ തീപ്പൊരി വീണു. ഒരാളിൽ നിന്ന് അടുത്തയാളിലേക്ക്. പിന്നെ, അടുത്തയാളിലേക്ക്. കരച്ചിലിന്റെ പല രാഗങ്ങൾ സ്റ്റുഡിയോയിൽ മുഴങ്ങിത്തുടങ്ങി.
വാഴിക്കരച്ചിൽ കണ്ടപ്പോൾ ഉണ്ണി ചിരിച്ചു കൊണ്ടു പറഞ്ഞു. “മസിലളിയാ എന്നൊക്കെ ആൾക്കാർ വിളിക്കുന്നേയുള്ളൂ ഞാൻ ശരിക്കുമൊരു പാവമാണെന്ന് ഇവരോടാരെങ്കിലുമൊന്നു പറഞ്ഞു കൊടുക്കാമോ?' “മാർക്കോയ്ക്കൊപ്പം 'ഗേറ്റ് സെറ്റ് ബേബി'യെന്ന സിനിമ കൂടി തിറ്ററിലെത്തുന്നുണ്ട്. അതിൽ ഗൈനക് ഡോക്ടറാണ് ഉണ്ണി
നായകനായി കഴിഞ്ഞാൽ പിന്നെ, നെഗറ്റിവ് റോളുകൾ തിരഞ്ഞെടുക്കുമ്പോൾ ഒന്നു ശ്രദ്ധിക്കും. അല്ലേ ? നായകൻ, വില്ലൻ എന്ന തരംതിരിവിൽ സിനിമയെ കാണുന്നില്ല. കഥ കേൾക്കുമ്പോൾ തന്നെ ഏതു കഥാപാത്ര മാണോ അദ്ഭുതപ്പെടുത്തുന്നത് അതു തിരഞ്ഞെടുക്കാനാണ് എനിക്കിഷ്ടം. ചിലപ്പോൾ അതു വില്ലനായേക്കാം. മലയാളത്തിലെ ഒരു വലിയ സിനിമയുടെ ഓഫർ വന്നു. കഥകേട്ടപ്പോൾ എനിക്കിഷ്ടപ്പെട്ട റോൾ വില്ലന്റേതായിരുന്നു. പക്ഷേ, എന്നോടു നായകന്റെ വേഷം ചെയ്യാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ അതിൽ നിന്നു പിന്മാറി.
തിരക്കഥ കേൾക്കാൻ ഒരു ടീം തന്നെയുണ്ട്. സിനിമയെ പ്രഫഷനലായി കണ്ടു തുടങ്ങിയത് എന്നു മുതലാണ് ?
നടനായി നിൽക്കണമെങ്കിൽ ഇതിന്റെയൊന്നും ഒരാവശ്യമില്ല. താരമാകണമെങ്കിൽ പ്രഫഷനലായി സിനിമയെ കണ്ടേ പറ്റൂ. സിനിമയുടെ ക്രീം ആയി മാറണമെന്നുണ്ട്. സൂപ്പർസ്റ്റാർ ആകണമെന്നു പറയുന്നത് അഹങ്കാരമായൊന്നും കാണേണ്ട. പോസിറ്റീവായി കണ്ടാൽ മതി. അതൊരു ലക്ഷ്യമാണ്. അങ്ങോട്ടുള്ള പാച്ചിലിൽ ആണു ഞാൻ എന്നു പറയുന്നതിൽ എന്നു തെറ്റാണുള്ളത്?
This story is from the October 26, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 26, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്