നസ്രിയ എന്ന ഉറുദു വാക്കിന്റെ അർഥം "നോക്കിയാൽ കണ്ണെടുക്കാൻ പറ്റില്ല' എന്നാണ്. പേരു പോലെ തന്നെയാണ് നസ്രിയയും മലയാളസിനിമയിൽ അഭിനയിച്ചിട്ട് നാലുവർഷമാകുന്നു. എന്നിട്ടും പ്രേക്ഷകർക്കു തോന്നുന്നു നസ്രിയ ഇവിടെയൊക്കെ തന്നെയുണ്ട്. നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ലെന്നു മാത്രമല്ല, അവർക്ക് അത്രമേൽ പ്രിയപ്പെട്ട ആളും കൂടിയാണ്.
രണ്ടു വർഷത്തിൽ ഒരു സിനിമ അതാണ് നസ്രിയയുടെ ഇപ്പോഴത്തെ പതിവ്. നാനിക്കൊപ്പമുള്ള തെലുങ്കു സിനിമയിലാണ് അവസാനം അഭിനയിച്ചത്. ഇപ്പോൾ എംസി ജിതിൻ സംവിധാനം ചെയ്യുന്ന "സൂക്ഷ്മദർശിനി'യിലൂടെ ബേസിലിന്റെ നായികയായി വീണ്ടും എത്തുന്നു. ബോൾഗാട്ടി പാലസിൽ വനിതയുടെ കവർ ചിത്രത്തിനായുള്ള ഫോട്ടോഷൂട്ട് കാണികൾ എത്തി നോക്കുന്നുണ്ട്. കാറ്റും കായലും നസ്രിയയും കൗമാര വൈബിൽ ഇളകി മറിയുന്നു. ഷൂട്ട് കണ്ടു നിന്ന ഒരു ചേച്ചി ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇടിച്ചു കയറി വന്നു ചോദിച്ചു,
“അത് നസ്രിയ അല്ലേ? ഫഹദിന്റെ നസ്രിയ.
അതെയെന്ന് കേട്ടപ്പോൾ അടുത്ത ചോദ്യം. “ആ കൊച്ചിനോടു ചോദിക്കണം മുടി വെട്ടിക്കളഞ്ഞത് എന്തിനാണെന്ന്. പിന്നൊരു കാര്യം കൂടി പറഞ്ഞേക്കണം. രംഗണ്ണനെ മാത്രമല്ല ആ കൊച്ചിനേം സിനിമയിൽ ഞങ്ങൾക്ക് ഇടയ്ക്കു കാണണം. ''ചേച്ചി കലിപ്പിച്ച് ഒറ്റ പ്പോക്ക്. പേരറിയാത്ത ആ ചേച്ചിയുടെ ചോദ്യത്തിൽ നിന്നു തന്നെ തുടങ്ങാം.
ഇടയ്ക്കൊക്കെ സിനിമയിൽ അഭിനയിച്ചൂടെ? സിനിമകൾക്കിടയിൽ വലിയ ഇടവേളകൾ വരുന്നുണ്ടെങ്കിലും എല്ലാ ദിവസവും സിനിമയിൽ തന്നെ ഉണ്ടന്ന തോന്നലാണ് എനിക്ക്. പ്രേക്ഷകർക്കും അങ്ങനെ തന്നെ. അതൊരു വലിയ ഭാഗ്യമാണ്.
വിവാഹം കഴിഞ്ഞു മാറി നിന്നിട്ടും കരിയറിൽ ഇടവേളകളുണ്ടായിട്ടും ഒക്കെ എല്ലാവരുടെയും മനസ്സിൽ നിൽക്കാനാകുന്നത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. ഞാൻ തുടർച്ചയായി സിനിമകൾ ചെയ്ത് എന്റെ സ്ഥാനം പ്രൂവ് ചെയ്യുന്നില്ലല്ലോ. എന്നിട്ടും പലരുടെ മനസ്സിലും ബാംഗ്ലൂർ ഡെയ്സിലെ ദിവ്യയും ഓംശാന്തി ഓശാനയിലെ പൂജയും ഒക്കെയായി നിൽക്കാനാകുന്നു. അതുകൊണ്ടാകും തിരികെ വരുമ്പോൾ അതേ സ്നേഹം അവർ തരുന്നത്.
രണ്ടു വർഷത്തിൽ ഒരു സിനിമ, സൂക്ഷ്മദർശിനിയിലെ പ്രിയദർശിനി മനസ്സിൽ തൊട്ടത് എങ്ങനെ?
This story is from the November 23, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 23, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്